മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ഭീമൻ രഘു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. വില്ലൻ വേഷങ്ങളിലൂടെയാണ് താരം കൂടുതലും ശ്രദ്ധ നേടിയിട്ടുള്ളത്. മമ്മൂട്ടിചിത്രം മൃഗയയില്‍ ഭീമന്‍ രഘുവും അഭിനയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിലെ അഭിനയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് രഘു.
ഭീമന്‍ രഘുവിന്റെ വാക്കുകള്‍
ചിത്രത്തില്‍ ഞാന്‍ അഭിനയിച്ച കുഞ്ഞച്ചന്‍ എന്ന കഥാപാത്രത്തിന് പേ വിഷബാധ എല്‍ക്കുന്നുണ്ട്. കുഞ്ഞച്ചനെ വാറുണ്ണി രക്ഷിക്കാന്‍ ശ്രമിക്കുന്ന സീനുണ്ട്. അതില്‍ എന്റെ പ്രകടനം കണ്ട് ശശിയേട്ടന്‍ ഓടി വന്ന് കെട്ടിപിടിച്ചു. എവിടുന്ന് കിട്ടിയെടാ ഇതെന്ന് ചോദിച്ചു. അതൊക്കെ കിട്ടി ഇപ്പോള്‍ ഇതേ പറയാന്‍ പറ്റുകയുള്ളുവെന്ന് പറഞ്ഞു. ആ രംഗത്തിന്റെ ഡബ്ബിങ് കഴിഞ്ഞ് വെളിയില്‍ വന്നപ്പോള്‍ ഞാന്‍ കരഞ്ഞു. അതൊക്കെ പറയുമ്പോള്‍ തന്നെ സങ്കടം വരും.
കുഞ്ഞച്ചന്‍ എന്ന കഥാപാത്രം മരിക്കുകയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഒരു ദിവസം ലോഹിതദാസ് മുറിയിലേക്ക് കയറിവന്ന് നാളെയാണ് ആ രംഗം ഷൂട്ട് ചെയ്യുന്നതെന്ന് പെട്ടെന്ന് പറയുകയായിരുന്നു. നേരെ ശശിയേട്ടനെ പോയി കണ്ടു. ആകെ ബേജാറായി. നീ ചെയ്താല്‍ ശരിയാവും, ഇപ്പോള്‍ പൊക്കോ എന്ന് പറഞ്ഞു.