മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ഭീമൻ രഘു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. വില്ലൻ വേഷങ്ങളിലൂടെയാണ് താരം കൂടുതലും ശ്രദ്ധ നേടിയിട്ടുള്ളത്. എന്നാൽ ഇപ്പോൾ രാഷ്ട്രീയത്തില്‍ താന്‍ വിശ്വസിക്കുന്നത് നരേന്ദ്ര മോദിയെ മാത്രമാണെന്ന് നടന്‍ ഭീമന്‍ രഘു തുറന്ന് പറയുകയാണ്.
‘രാഷ്ട്രീയത്തില്‍ ഞാനിപ്പോള്‍ സജീവമല്ല. നമുക്ക് അതിലൊരു വിശ്വാസം ഉണ്ടെന്ന് അല്ലാതെ രാഷ്ട്രീയത്തിലേക്ക് ഞാന്‍ സജീവമായി പോയിട്ടില്ല. കാരണം ഞാന്‍ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ഒരോയൊരാള് നരേന്ദ്ര മോദിയാണ്. അതിനപ്പുറം സജീവ പ്രവര്‍ത്തനം എനിക്ക് പറ്റൂല.’
‘എന്റെ കാഴ്ചപ്പാടും ആഗ്രഹങ്ങളും വേറെയായിരുന്നു. പക്ഷേ അതിലേക്കൊന്നും എത്തിച്ചേരാനാവില്ല എന്നാണ് അനുഭവം എന്നെ പഠിപ്പിച്ചത്. അതിനാല്‍ അതിലേക്ക് ഞാന്‍ കൂടുതല്‍ പോയില്ല. എന്നിരുന്നാലും ആ മഹാനെ എനിക്ക് വലിയ ഇഷ്ടമാണ്.’
‘എന്തു കാര്യം വിചാരിച്ചാലും അദ്ദേഹം നടത്തിയിരിക്കും എന്നതാണ് എന്നെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ച ഒരു ഘടകം. അങ്ങനെയൊരു മനഷ്യനെ കാണുക പ്രയാസമാണ്. സത്യസന്ധമായ രീതിയിലാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നത്’ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഭീമന്‍ രഘു പരഞ്ഞു.