മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ബാലു വര്‍ഗീസ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് താരം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ചാന്ദ്‌പൊട്ട് എന്ന ചിത്രത്തില്‍ ബാലതാരമായിട്ട് താരം മലയാളത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് ചുവട് വച്ചത്. എന്നാൽ ഇപ്പോൾ താരം വിദേശ രാജ്യങ്ങളിലേക്ക് ഒരു യാത്ര നടത്തിയതിനെ കുറിച്ചുള്ള മറക്കാനാകാത്ത അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ ഏറ്റവും വെറുക്കുന്ന രണ്ട് വര്‍ഷങ്ങളാണ് കടന്നുപോകുന്നത്. എന്നെക്കാള്‍ കൂടുതല്‍ ട്രിപ്പുകള്‍ മിസ് ചെയ്യുന്നത് എലീനയ്ക്ക് തന്നെയാണ്. എലീന ഗര്‍ഭിണിയായിരുന്ന സമയത്തും ഞങ്ങള്‍ കേരളത്തില്‍ത്തന്നെ യാത്രകള്‍ നടത്തിയിരുന്നു. അന്ന് കോവിഡ് നിയന്ത്രണങ്ങള്‍ നാട്ടില്‍ കുറവായിരുന്നു. സമയം കിട്ടുമ്‌ബോഴൊക്കെ ഞങ്ങള്‍ വണ്ടിയെടുത്ത് ചെറുയാത്രകള്‍ നടത്താറുണ്ട്. കഴിഞ്ഞ ഡിസംബറിലെ ദുബായ് യാത്ര മറക്കാനാവില്ല. ഞാനും എലീനയും ഗണപതിയും കൂടിയാണ് പോയത്. ഷൂട്ടിങ് ആവശ്യത്തിനുള്ള യാത്രയായിരുന്നു അത്. ന്യൂ ഇയര്‍ ആഘോഷം അവിടെയായിരുന്നു. അതൊരു കിടിലന്‍ യാത്രയായിരുന്നു. ദുബായിലെ മിക്ക പ്രധാന കാഴ്ചകളും അന്ന് ഞങ്ങള്‍ കണ്ടു. എലീന അന്ന് ഗര്‍ഭിണിയായിരുന്നു. ദുബായ് ആരെയും ആകര്‍ഷിക്കുന്ന നാടാണ്. മുമ്പും അവിടെ പോയിട്ടുണ്ടെങ്കിലും ഓരോ തവണ പോകുമ്‌ബോഴും വല്ലാത്തൊരു ഫീലാണ് അവിടം സമ്മാനിക്കുന്നത്. രാത്രിയില്‍ വേറൊരു ഭാവമാണ് നഗരത്തിന്. ഞങ്ങള്‍ രാത്രി മുഴുവന്‍ നഗരത്തിരക്കുകളിലൂടെ നടന്നു.
അമേരിക്ക ബസില്‍ ചുറ്റികറങ്ങി കാണാന്‍ അവസരം ലഭിച്ചതിനെ കുറിച്ചും ബാലു പറയുന്നു. വിദേശരാജ്യം കാണണമെന്ന ആഗ്രഹവുമായിരിക്കുമ്‌ബോള്‍ ഒരിക്കല്‍ സ്റ്റേജ് ഷോയ്ക്ക് അവസരം ലഭിച്ചു. അമേരിക്ക കാണാം എന്ന ഒറ്റക്കാര്യത്തിന്റെ പുറത്താണ് ഞാന്‍ അന്ന് സ്റ്റേജ് ഷോയുടെ ഭാഗമായി പോയത്. സാധാരണ സംഘാടകര്‍ അറേഞ്ച് ചെയ്ത് തരുന്ന വാഹനങ്ങളിലാണ് പോകുന്നത്. അന്ന് ഞങ്ങള്‍ക്ക് ബസ് ആയിരുന്നു അവര്‍ ഏര്‍പ്പാടാക്കിയത്. അമേരിക്കയില്‍ അങ്ങോട്ടുമിങ്ങോട്ടും ബസില്‍ യാത്ര ചെയ്യാന്‍ കിട്ടിയ അവസരം മറക്കാനാവില്ല. കാഴ്ചകള്‍ കണ്ട് അങ്ങനെ ഇരിക്കാം. നമ്മള്‍ വിമാനത്തിലും മറ്റും യാത്ര ചെയ്യുമ്‌ബോള്‍ കാണാന്‍ പറ്റാത്തത്ര കാഴ്ചകള്‍ ആ ബസ് യാത്രയില്‍ കണ്ടു തീര്‍ക്കാം. കഴിയുന്നത്ര യാത്രകള്‍ നടത്തുക എന്നത് വലിയ ആഗ്രഹം, യൂറോപ്പ് ട്രിപ്പാണ് തങ്ങളുടെ അടുത്ത സ്വപ്നം. എല്ലാമൊന്ന് ശാന്തമായിട്ട് മകനൊപ്പം ഒരു യുറോപ്പ് ട്രിപ്പിനുള്ള പ്ലാനിങ്ങിലാണ്.-ബാലു പറഞ്ഞു.