Latest News

താലി എടുത്ത് കൊടുത്ത് ചേട്ടനെ പോലെ ഒപ്പം നിന്നു; ആരാധകന്റെ വിവാഹത്തില്‍ സര്‍പ്രൈസ് നല്‍കി നടന്‍ സൂര്യ

Malayalilife
 താലി എടുത്ത് കൊടുത്ത് ചേട്ടനെ പോലെ ഒപ്പം നിന്നു; ആരാധകന്റെ വിവാഹത്തില്‍ സര്‍പ്രൈസ് നല്‍കി നടന്‍ സൂര്യ

ന്റെ ഫാ്ന്‍സുകാരോട് വളരെയേറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന നടന്മാരില്‍ ഒരാളാണ് തമിഴകത്തെ സൂപ്പര്‍ താരം സൂര്യ. ആരാധകര്‍ക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ തന്നാലാകുന്ന തരത്തില്‍ സൂര്യ സഹായിക്കാറുമുണ്ട്. സാമുഹിക പ്രതിബദ്ധതയും ആരാധകരോടുള്ള സൂര്യയുടെ സ്നേഹവുമെല്ലാം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ സൂര്യയുടെ ആരാധകരോടുള്ള സ്നേഹം വീണ്ടും ചര്‍ച്ചയാവുകയാണ്.

തന്റെ ആരാധകനായ ഹരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയാണ് സൂര്യ കൈയ്യടി നേടുന്നത്. തന്റെ കടുത്ത ആരാധകന്റെ വിവാഹവേദിയില്‍ നേരിട്ടെത്തി സര്‍പ്രൈസ് ഒരുക്കിയിരിക്കുകയാണ് തമിഴ് താരം സൂര്യ. ഓള്‍ ഇന്ത്യ സൂര്യ ഫാന്‍ ക്ലബ്ബ് അംഗമായ ഹരിയുടെ വിവാഹവേദിയിലേക്കായിരുന്നു സൂര്യയുടെ സര്‍പ്രൈസ് എന്‍ട്രി. ഒരു സഹോദരന്റെ സ്ഥാനത്തു നിന്ന് താലി എടുത്തു കൊടുത്തും വിവാഹചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചുമാണ് സൂര്യ മടങ്ങിയത്. തന്റെ വിവാഹത്തിന് സൂര്യ എത്തുമെന്ന് ഹരിയെ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. അതിനാല്‍ സൂര്യയുടെ വരവ് ഹരിയ്ക്കും ഒരു സര്‍പ്രൈസായി മാറി.

നെറ്റ്ഫ്ളിക്സിനു വേണ്ടി ഒരുക്കുന്ന തമിഴ് ആന്തോളജി ചിത്രമായ നവരസയാണ് അടുത്തതായി റിലീസിനൊരുങ്ങുന്ന സൂര്യ ചിത്രം. മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒമ്പത് സംവിധായകരുടെ ചിത്രങ്ങളാണ് ഈ ആന്തോളജി സിനിമയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ആന്തോളജിയില്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് സൂര്യ അഭിനയിക്കുന്നത്.കോവിഡ് ലോക്ക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ സിനിമാമേഖലയിലെ പതിനായിരത്തിലേറെ വരുന്ന തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നവരസ ഒരുങ്ങുന്നത്. സംവിധായകരും അഭിനേതാക്കളും പ്രതിഫലം വാങ്ങാതെയാണ് ചിത്രവുമായി സഹകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അരവിന്ദ് സ്വാമി, സിദ്ധാര്‍ത്ഥ് തുടങ്ങിയവരും ഈ ചിത്രത്തില്‍ സഹകരിക്കുന്നുണ്ട്.


 

ACTOR SURYA SURPRISES HIS FAN BY ATTENDING HIS WEDDING

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക