തന്റെ അനുവാദമില്ലാതെ പൊതുവേദിയില്‍ വച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ പരിഹാരവുമായി പഴയകാല നടന് ശിവകുമാര്‍. തമിഴ് സൂപ്പര്‍സ്റ്റാറുകളായ സൂര്യയുടെയും കാര്‍ത്തിയുടെയും പിതാവായ ശിവകുമാറിന്റെ ഇത്തരത്തിലുളള പ്രവൃത്തി ആരാധകര്‍ ഉള്‍പ്പെടെ ഉളളവരില്‍ വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. ഫോണ്‍ തട്ടിപ്പറിച്ച സംഭവം വിവാദമായതോടെ ശിവകുമാര്‍ ആദ്യം ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു.
മാപ്പു പറച്ചിലിനു പിന്നാലെ യുവാവിന് പുത്തന്‍ ഫോണ്‍ വാങ്ങി നല്‍കിയിരിക്കയാണ് ശിവകുമാര്‍. 21,000 രൂപ യുടെ മൊബൈല്‍ ഫോണ്‍ ആണ് ശിവകുമാര്‍ സമ്മാനമായി നല്‍കിയത്.