Latest News

ജമൈക്കയില്‍ അടിച്ചുപൊളിച്ച് മോഹന്‍ലാല്‍; ഭാര്യക്കൊപ്പം ചുറ്റിക്കറങ്ങിയ ലാല്‍ സംഗീത ഇതിഹാസം ബോബ് മാര്‍ലിയുടെ വീടും സന്ദര്‍ശിച്ചു; സ്റ്റീഫന്‍ നെടുമ്പള്ളി അവധി ആഘോഷിക്കുമ്പോള്‍ രണ്ടാം ഭാഗത്തെ കുറിച്ച് തലപുകഞ്ഞ് പൃഥ്വിരാജ്

Malayalilife
topbanner
 ജമൈക്കയില്‍ അടിച്ചുപൊളിച്ച് മോഹന്‍ലാല്‍; ഭാര്യക്കൊപ്പം ചുറ്റിക്കറങ്ങിയ ലാല്‍ സംഗീത ഇതിഹാസം ബോബ് മാര്‍ലിയുടെ വീടും സന്ദര്‍ശിച്ചു; സ്റ്റീഫന്‍ നെടുമ്പള്ളി അവധി ആഘോഷിക്കുമ്പോള്‍ രണ്ടാം ഭാഗത്തെ കുറിച്ച് തലപുകഞ്ഞ് പൃഥ്വിരാജ്

പൃഥ്വിരാജ്- മോഹൻലാൽ- മുരളിഗോപി കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമ ലൂസിഫർ വലിയ വിജയമാണ് നേടുന്നത്. ബോക്‌സോഫീസിൽ നിന്നും കോടികൾ കലക്ട് ചെയ്ത് ഇതിനോടകം 100 കോടി ക്ലബിൽ ഇടംപിടിച്ചു ചിത്രം. സിനിമയുടെ വിജയം ആഘോഷിക്കാനായി അമേരിക്കൻ യാത്രയിലാണ് നായകൻ മോഹൻലാൽ. അമേരിക്കൻ ചുറ്റിക്കറക്കം ഇപ്പോൾ എത്തിനിൽക്കുന്നത് ജമൈക്കയിലാണ്.

ഭാര്യ സുചിത്രയ്‌ക്കൊപ്പമാണ് താരത്തിന്റെ ജമൈക്കൻ യാത്ര. സംഗീതത്തിലെ ഇതിഹാസതാരമായ ബോബ് മാർലിയുടെ വീടും ഇരുവരും സന്ദർശിച്ചു. ബോബ്മാർലി ജനിച്ചുവളർന്ന ബ്രിട്ടീഷ് ജമൈക്കയിലെ സെയിന്റ് ആൻ പാരിഷ് നയൻ മൈലിലെ വീട്ടിലാണ് ലാൽ എത്തിയത്. യാത്രയുടെ ചിത്രങ്ങൾ താരം ഫേസ്‌ബുക്കിലും ട്വിറ്ററിലും പങ്കുവച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ആരാധകരും ചിത്രങ്ങളേറ്റെടുത്തു.

അതേസമയം ബോക്‌സ് ഓഫീസിൽ വലിയ വിജയം നേടിയ ചിത്രത്തിന് രണ്ടാം ഭാഗവും ഒരുങ്ങുന്നുണ്ട്. ഇതിന്റെസൂചകൾ നൽകി കണ്ടാണ് ആദ്യഭാം അവസാനിപ്പിച്ചത്. ലൂസിഫറിനു ശേഷം കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുടെ ഷൂട്ടിങ്ങ് തിരക്കിലാണ് പൃഥ്വി. ലൂസിഫർ പരാജയപ്പെട്ടാൽ ഇനി സംവിധായകന്റെ വേഷമണിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. എന്നാൽ പൃഥ്വിയുടെ ഏറ്റവും പുതിയ ഫേസ്‌ബുക്ക് പോസ്റ്റ് ഇതിലേക്കുള്ള സൂചനയാണെന്നാണ് ആരാധകർ പറയുന്നത്.

പോസ്റ്റ് ഇങ്ങനെ:
''ഒരു എഴുത്തുകാരൻ മനസിൽ കയറ്റിയ ആശയമാലോചിച്ച് ഒരു സംവിധായകന് രാത്രി 2.20 ആയിട്ടും ഉറങ്ങാൻ കഴിയുന്നില്ല. അടുത്തത് എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിച്ചിട്ടുണ്ടോ? മുരളി ഗോപി, എന്നോട് എന്തിനിതു ചെയ്തു?'' ലൂസിഫറിന്റെ തെലുങ്ക് പതിപ്പും ഇന്നുമുതൽ പ്രദർശനം ആരംഭിക്കുകയാണ്. ചിത്രം 8 ദിവസം കൊണ്ട് 100 കോടി ക്ലബിൽ ഇടം നേടിയ സന്തോഷവും മോഹൻലാൽ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരുന്നു. സിനിമയിൽ സ്റ്റീഫൻ നെടുമ്പുള്ളി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. മോഹൻലാൽ കഥാപാത്രത്തിന്റെ മാസ് സീനുകൾ ഉൾപ്പെടുത്തിയ ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Actor Mohanlal celebrating his vacation in Jamaica

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES