Latest News

പല വെറൈറ്റി കള്ളന്മാരെയും കണ്ടിട്ടുണ്ട്, പക്ഷേ ഇതു പോലെ ഒരു ഐറ്റം ആദ്യമാ; ആനക്കള്ളന്റെ രസകരമായ ട്രെയിലര്‍

Malayalilife
പല വെറൈറ്റി കള്ളന്മാരെയും കണ്ടിട്ടുണ്ട്, പക്ഷേ ഇതു പോലെ ഒരു ഐറ്റം ആദ്യമാ; ആനക്കള്ളന്റെ രസകരമായ ട്രെയിലര്‍

ബിജുമേനോന്‍ പ്രധാനവേഷത്തിലെത്തുന്ന ആനക്കള്ളന്റെ രസകരമായ ട്രെയിലര്‍ റിലീസ് ചെയ്തു. പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം സപ്തതരംഗ് സിനിമ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുരേഷ് ദിവാകറാണ്. ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. തിരുവനന്തപുരം, കോയമ്പത്തൂര്‍, പാലക്കാട്, ഫോര്‍ട്ട് കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്ങ് .

അനുശ്രീ, ഷംന കാസിം എന്നിവരാണ് നായികമാരായി എത്തുന്നത്. കൂടാതെ പ്രിയങ്ക, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, കൈലാഷ്, ബാല, സായികുമാര്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. മലയാളികളെ വര്‍ഷങ്ങളായി ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന ഇത്തരമൊരു വമ്പന്‍ താരനിര അണിനിരക്കുമ്പോള്‍ ഒരു അഡാര്‍ ചിരിവിരുന്ന് തന്നെ പ്രതീക്ഷിക്കാം.

പഞ്ചവര്‍ണതത്തക്ക് ശേഷം സപ്ത തരംഗ് സിനിമ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയാണ്. നാദിര്‍ഷ ഗാനങ്ങള്‍ ഒരുക്കുന്നു. ജോണ്‍കുട്ടിയാണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മനോജ് കരന്തൂര്‍, കോസ്റ്റ്യും - അരുണ്‍ മനോഹര്‍.

Read more topics: # Aanakkallan,# Trailer,# Biju Menon,# Anusree
Aanakkallan,Trailer,Biju Menon,Anusree

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക