പൃഥ്വിരാജ്, മഞ്ജു വാര്യര്‍, സിദ്ധിഖ്, മല്ലിക സുകുമാരന്‍ എന്നിവര്‍ പിന്നണിയില്‍; മോഹന്‍ലാല്‍ ഷാജി കൈലാസ് ചിത്രം എലോണ്‍ ടീസര്‍ ട്രന്റിങില്‍ രണ്ടാമത്

Malayalilife
പൃഥ്വിരാജ്, മഞ്ജു വാര്യര്‍, സിദ്ധിഖ്, മല്ലിക സുകുമാരന്‍ എന്നിവര്‍ പിന്നണിയില്‍; മോഹന്‍ലാല്‍ ഷാജി കൈലാസ് ചിത്രം എലോണ്‍ ടീസര്‍ ട്രന്റിങില്‍ രണ്ടാമത്

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു ചിത്രമാണ് 'എലോണ്‍'. കൊവിഡ് കാലത്തെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമാണ് 'എലോണ്‍'. മോഹന്‍ലാല്‍ മാത്രമാണ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും ശബ്ദ സാന്നിദ്ധ്യമായി പൃഥ്വിരാജ്, സിദ്ദിഖ്, മഞ്ജു വാര്യര്‍ തുടങ്ങിയവരൊക്കെ ചിത്രത്തിലുണ്ട്

പുതുവത്സരദിനത്തില്‍ പുലര്‍ച്ചെ ഒരുമണിക്കായിരുന്നു ട്രെയിലര്‍ റിലീസ് ചെയ്തത്. മോഹന്‍ലാല്‍ മാത്രമേ ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുള്ളു. പ്രേത കഥയാണോ എലോണ്‍ എന്ന സംശയം ജനിപ്പിക്കുന്നതാണ് ട്രെയിലര്‍. നിമിഷങ്ങള്‍ക്കകം വന്‍ സ്വീകാര്യത പ്രേക്ഷകരില്‍നിന്ന് ലഭിക്കുകയും ചെയ്തു. പുതുവര്‍ഷത്തില്‍ ആദ്യം എത്തുന്ന മോഹന്‍ലാല്‍ ചിത്രംകൂടിയാണ് എലോണ്‍. റെഡ് ചില്ലീസിനുശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒരുമിക്കുന്ന ചിത്രത്തിന് രാജേഷ് ജയരാമന്‍ രചന നിര്‍വഹിക്കുന്നു. 

ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം.ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

ALONE Official Trailer Mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES