Latest News

മമ്മൂട്ടി അഖില്‍ അക്കിനേനി ചിത്രം ഏജന്റ് 2023 ഏപ്രില്‍ 28 ന് റിലീസ്

Malayalilife
മമ്മൂട്ടി അഖില്‍ അക്കിനേനി ചിത്രം ഏജന്റ് 2023 ഏപ്രില്‍ 28 ന് റിലീസ്

മെഗാ സ്റ്റാര്‍ മമ്മൂട്ടിയും യംഗ് ആന്‍ഡ് ഡൈനാമിക് ഹീറോ അഖില്‍ അക്കിനേനിയും  സ്‌റ്റൈലിഷ് മേക്കര്‍ സുരേന്ദര്‍ റെഡ്ഡിയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യ പ്രൊജക്റ്റ് ഏജന്റ് തിയേറ്ററില്‍ റിലീസിന് തയ്യാറെടുക്കുകയാണ്.  

പുതുവര്‍ഷത്തോടനുബന്ധിച്ച് നിര്‍മ്മാതാക്കള്‍ ഏജന്റ് ഏപ്രിലില്‍  റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് മേക്കിംഗ് വീഡിയോ പുറത്തിറക്കി.  ഏപ്രില്‍ 28 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍  എത്തും എന്നതാണ് ഏറ്റവും പുതിയ അപ്ഡേറ്റ്.  

സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായിക വേഷം കൈകാര്യം ചെയ്യുന്നത്. റസൂല്‍ എല്ലൂരണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴ സംഗീതം ഒരുക്കുന്നു. വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്.  എകെ എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്മം സുങ്കര നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ദേശീയ അവാര്‍ഡ് ജേതാവ് നവീന്‍ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്.തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ പാന്‍ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്.

 അഭിനേതാക്കള്‍: അഖില്‍ അക്കിനേനി, സാക്ഷി വൈദ്യ, മമ്മൂട്ടി. സംവിധായകന്‍: സുരേന്ദര്‍ റെഡ്ഡി.  നിര്‍മ്മാതാവ്: രാമബ്രഹ്മം സുങ്കര.  സഹ നിര്‍മ്മാതാക്കള്‍: അജയ് സുങ്കര, പതി ദീപ റെഡ്ഡി.  എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കിഷോര്‍ ഗരികിപതി.  ബാനറുകള്‍: എകെ എന്റര്‍ടൈന്‍മെന്റ്‌സ്, സുരേന്ദര്‍ 2 സിനിമ.  കഥ: വക്കന്തം വംശി . സംഗീത സംവിധായകന്‍: ഹിപ് ഹോപ് തമിഴ.  DOP: റസൂല്‍ എല്ലൂര്‍. എഡിറ്റര്‍: നവീന്‍ നൂലി.  കലാസംവിധാനം: അവിനാഷ് കൊല്ല.  പിആര്‍ഒ: ശബരി.

AGENT Release Date Announcement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES