തെന്നിന്ത്യന്‍ നടി ശ്രീലീലയും ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യനും പ്രണയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരത്തിന്റെ കുടുംബ സം?ഗമത്തില്‍ പങ്കെടുത്തതോടെയാണ് അഭ്യൂഹം പരന്നത്. താരത്തിന്റെ ബന്ധുക്കള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന ശ്രീലീലയെയാണ് വീഡിയോയില്‍ കാണാനാകുന്നത്..
നടന്‍ മൊബൈലില്‍ വീഡിയോ പകര്‍ത്തുന്നതും കാണാം. എന്തായാലും ആരാധകര്‍ ഏറെ സന്തോഷത്തിലാണ്. മെഡിസിന്‍ പഠനത്തില്‍ കാര്‍ത്തിക് ആര്യന്റെ സഹോദരിയുടെ നേട്ടം ആഘോഷിക്കാനാണ് കുടുംബം ഒത്തുകൂടിയതെന്നാണ് സൂചന. കൗതുകമെന്തെന്നാല്‍ നടി ശ്രീലീലയും ഒരു എം.ബി.ബി.എസ് ഡോക്ടറാണ്..
വീഡിയോ വൈറലായതോടെ ചര്‍ച്ചകളും കൊഴുത്തു ചിന്തിച്ചു ''അവന്റെ അമ്മ ആഗ്രഹിച്ചത് കൃത്യമായി.'' ''അവന്റെ സഹോദരിയും ഇന്‍സ്റ്റയില്‍ അവളെ ഫോളോ ചെയ്യുന്നു, അവള്‍ എല്ലാ നടിമാരെയും ഫോളോ ചെയ്യുന്നില്ല, കൃതിയെ പോലും'' എന്ന് ഒരു ഉപയോക്താവ് പറഞ്ഞു..
കപില്‍ ശര്‍മ്മയുടെ ഷോയില്‍ പങ്കെടുത്തപ്പോള്‍ കാര്‍ത്തിക്കിന്റെ അമ്മ മാല തിവാരി തന്റെ മകന് ഒരു ഡോക്ടര്‍ വധുവിനെ വേണമെന്ന് പറഞ്ഞിരുന്നു, കാരണം അവരുടെ കുടുംബത്തിലും ഡോക്ടര്‍മാരുണ്ട്. മകന് അനുയോജ്യമായ വധുക്കളെ താന്‍ സജീവമായി അന്വേഷിക്കുന്നുണ്ടെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. ആഷിഖി 3യിലാണ് കാര്‍ത്തിക് ആര്യനും ശ്രീലീലയും ആദ്യമായി ഒരുമിക്കുന്നത്.