അഹാന കൃഷ്ണയും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്ന ആദ്യ ചിത്രം 'അടി'യുടെ ട്രെയിലര്‍ പുറത്ത്. ആക്ഷനും റൊമാന്‍സും ചേര്‍ന്ന ഫാമിലി എന്റര്‍ടെയ്നറാണ് സിനിമയെന്ന് അടിവരയിടുന്ന ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്.
ുല്‍ഖര്‍ സല്‍മാന്റെ വേഫേറല്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.സജീവ് എന്ന കഥാപാത്രത്തെയാണ് ഷൈന്‍ ടോം അവതരിപ്പിക്കുന്നത്. ഗീതിക എന്നാണ് അഹാനയുടെ അഥാപാത്രത്തിന്റെ പേര്. രജിസ്റ്റര്‍ ഓഫീസില്‍ വെച്ചു നടക്കുന്ന ഇവരുടെ വിവാഹവും തുടര്‍ന്നുളള പ്രണയനിമിഷങ്ങളുമാണ് ട്രെയിലറിന്റെ തുടക്കത്തില്‍. പിന്നീട് അടി എന്ന പേര് സൂചിപ്പിക്കുന്നതുപോലെ അപ്രതീക്ഷിത രംഗങ്ങള്‍ സംഭവിക്കുന്നു.
സജീവിനെ ഒരു സംഘം പിന്തുടരുന്നതും ഇവര്‍ക്കിടയിലെ പ്രശ്നങ്ങളുമാണ് ചിത്രത്തിലുളളത് എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്.
ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ധ്രുവന്‍, ബിറ്റോ ഡേവിഡ്, ശ്രീകാന്ത് ദാസന്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രം ഏപ്രില്‍ 14 ന് തിയേറ്ററുകളിലെത്തും.