Latest News

'അനന്ത് - രാധിക വിവാഹത്തിന് ഞാന്‍ ധരിക്കാതിരുന്നത്; സാരിയില്‍ സുന്ദരിയായി പുതിയ ചിത്രം പങ്ക് വച്ച് അഹാന കൃഷ്ണ.; നടിയുടെ ചിത്രവും സോഷ്യല്‍മീഡിയിയില്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
 'അനന്ത് - രാധിക വിവാഹത്തിന് ഞാന്‍ ധരിക്കാതിരുന്നത്; സാരിയില്‍ സുന്ദരിയായി പുതിയ ചിത്രം പങ്ക് വച്ച് അഹാന കൃഷ്ണ.; നടിയുടെ ചിത്രവും സോഷ്യല്‍മീഡിയിയില്‍ ചര്‍ച്ചയാകുമ്പോള്‍

ഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെ വിവാഹം നടന്നത്. ദിവസങ്ങള്‍ നീണ്ടുനിന്ന ആഘോഷപരിപാടികള്‍ ഇന്നാണ് അവസാനിക്കുക. വിവാഹത്തിന് പിന്നാലെ നിരവധി സെലിബ്രിറ്റികള്‍ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. അതില്‍ താരങ്ങള്‍ ധരിച്ച വസ്ത്രങ്ങളും ഏറെ ചര്‍ച്ചയായതാണ്. ഇപ്പോഴിതാ ചിത്രവും രസകരമായ ഒരു അടിക്കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണ.

'അനന്ത് - രാധിക വിവാഹത്തിന് ഞാന്‍ ധരിക്കാതിരുന്നത്' എന്ന അടിക്കുറിപ്പോടെ ഫ്‌ലോറല്‍ പ്രിന്റുള്ള വൈറ്റ് ഓര്‍ഗാന്‍സ സാരി ധരിച്ചിരിക്കുന്ന ചിത്രങ്ങളാണ് അഹാന പങ്കുവച്ചത്. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്. 'അനന്ത് - രാധിക വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ ധരിച്ചത്' എന്ന അടിക്കുറിപ്പോടെ നിരവധി ബോളിവുഡ് സെലിബ്രിറ്റികളും തെന്നിന്ത്യന്‍ താരങ്ങളും അവരുടെസോഷ്യല്‍ മീഡിയ പേജുകളില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. പിന്നാലെ അഹാനയുടെ രസകരമായ ഈ പോസ്റ്റ്.

നിരവധി കമന്റും അഹാനയുടെ പോസ്റ്റിന് ലഭിക്കുന്നുണ്ട്. 'സൂപ്പര്‍', 'ലിപ്സ്റ്റിക് ഇത്രേം വേണ്ടായിരുന്നു', 'ക്യാപ്ഷന്‍ കണ്ട് കുറെ ചിരിച്ചു നന്ദി' എന്നിങ്ങനെ പോകുന്നു കമന്റുകള്‍. എന്തായാലും നടിയുടെ നര്‍മബോധത്തെ ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna)

Read more topics: # അഹാന കൃഷ്ണ
ahaana krishna photo new

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES