ഒരു ഗായിക എന്നതില്‍ ഉപരി സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ലിവിംഗ് ടുഗെദര്‍ പങ്കാളി എന്ന നിലയിലാണ് അഭയാ ഹിരണ്‍മയി മലയാളികള്‍ക്ക് പ്രിയപ്പെട്ടവളായത്. എന്നാല്‍, ഗായിക അമൃതാ സുരേഷുമായുള്ള ഗോപി സുന്ദറിന്റെ അടുപ്പം തുടങ്ങിയതോടെ അഭയയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു. പത്തു വര്‍ഷത്തിലധികം നീണ്ടു നിന്ന ആ ബന്ധത്തില്‍ നിന്നും വലിയ വേദനയോടെയാണ് അഭയ ഇറങ്ങി വന്നത്. ഇപ്പോഴിതാ, ഒരു പുതിയ പ്രണയബന്ധത്തിലേക്ക് താന്‍ കടന്നിരിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് അഭയ. കാമുകന്റെ മുഖം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഒരു മലമുകളില്‍ പ്രിയപ്പെട്ടവനെ വാരിപ്പുണര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് അഭയ പങ്കുവച്ചിരിക്കുന്നത്. പൂമ്പാറ്റ എന്ന ക്യാപ്ഷന്‍ നല്‍കി ഹാപ്പിനെസ്, ട്രാവലര്‍, ലൗ, ലൈഫ് എന്നീ ഹാഷ്ടാഗുകള്‍ നല്‍കിയാണ് അഭയ തന്റെ പ്രണയം അറിയിച്ചിരിക്കുന്നത്.
അതേസമയം, ചിത്രം പങ്കുവച്ച് നിമിഷങ്ങള്‍ക്കകം നൂറുകണക്കിന് പേരാണ് ചിത്രത്തിന് താഴെ ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. അതോടൊപ്പം ഗോപി സുന്ദറിനോടുള്ള മധുര പ്രതികാരമാണിതെന്നു ചൂണ്ടിക്കാട്ടുന്നവരും ഉണ്ട്. എന്തായാലും അഭയയെ ഉപേക്ഷിച്ച് അമൃതയ്ക്കൊപ്പം പോയ ഗോപിസുന്ദറിന് ആ ബന്ധത്തില്‍ അധികകാലം പിടിച്ചു നില്‍ക്കാനൊന്നും കഴിഞ്ഞില്ല. പത്തു വര്‍ഷത്തിലധികം നീണ്ട ലിവിംഗ് ടുഗെദറായിരുന്നു അഭയയും ഗോപിസുന്ദറും. കുറച്ചു കാലം കഴിയുമ്പോള്‍ ഇരുവരും വിവാഹം കഴിച്ചേക്കും എന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയാണ് വേര്‍പിരിയല്‍ വാര്‍ത്ത എത്തിയത്.
എന്നാല്‍ അമൃതയുമായുള്ള ബന്ധം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകും മുന്നേ തന്നെ ഇരുവരും വേര്‍പിരിയുകയും ചെയ്തു. അതിനു ശേഷം സംഗീതവും മകളും മാത്രം ലോകമാക്കി അമൃത മുന്നോട്ടു പോകുമ്പോള്‍ മയോണി എന്ന പ്രിയാ നായര്‍ എന്ന കുട്ടിയ്ക്കൊപ്പം സ്ഥിരമായി പോസ്റ്റുകള്‍ പങ്കുവച്ചാണ് ഗോപി സുന്ദര്‍ ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. ഓണാഘോഷ ചിത്രങ്ങളും വിശേഷങ്ങളുമായി താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് അഭയ കാമുകനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. എന്തായാലും ഇരുകയ്യും നീട്ടിയാണ് ഗായികയുടെ ആരാധകര്‍ ഇതിനെ സ്വീകരിച്ചിരിക്കുന്നത്.
രണ്ടാഴ്ച മുമ്പ് അഭയ പങ്കുവച്ച കുറിപ്പ് വൈറലായി മാറിയിരുന്നു. നിങ്ങള്‍ ആര്‍ക്കെങ്കിലും നല്‍കിയ സ്നേഹത്തില്‍ പശ്ചാത്തപിക്കരുത്. അത് തിരിച്ച് കിട്ടിയില്ലെങ്കിലും സ്നേഹം എല്ലായ്പ്പോഴും പൂര്‍ണ്ണമായി തിരിച്ചുവരും.' 'ആ സ്നേഹം ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ തിരികെ വരും. പ്രണയത്തെ പ്രപഞ്ചത്തിലേക്ക് തുറന്ന് വിടുന്നത് തുടരുക. അതെപ്പോഴെങ്കിലും മടങ്ങി വരുമെന്നുമായിരുന്നു', അഭയ കുറിച്ചത്. ആ വാക്കുകള്‍ സത്യമായി മാറിയിരിക്കുകയാണ് ഇപ്പോഴെന്ന് വ്യക്തമാകുന്ന പോസ്റ്റാണ് അഭയ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ഗോപി സുന്ദറുമായി വേര്‍പിരിഞ്ഞ ശേഷം ഒരിക്കല്‍ പോലും അഭയ ഗോപി സുന്ദറിനെ കുറ്റപ്പെടുത്തി സംസാരിക്കുകയോ മോശമായ രീതിയില്‍ കുറിപ്പുകള്‍ പങ്കുവെക്കുകയോ ചെയ്തിട്ടില്ല.
ഭാര്യയും രണ്ട് ആണ്‍ മക്കളുമായി കുടുംബ ജീവിതം നയിക്കുന്നതിനിടെയാണ് ഗോപി സുന്ദര്‍ അഭയയുമായി പ്രണയത്തിലായതും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയതും. ഗോപി സുന്ദര്‍ സംഗീതം നല്‍കിയ ഗാനങ്ങളാണ് അഭയ ഏറെയും ആലപിച്ചിട്ടുള്ളത്. തന്റെ പവര്‍ അഭയയായിരുന്നുവെന്ന് പറഞ്ഞിരുന്ന ഗോപി സുന്ദര്‍ അവാര്‍ഡ് നിശകള്‍ക്കെല്ലാം അഭയയെയും ഒപ്പം കൂട്ടാറുണ്ടായിരുന്നു. 2014ല്‍ ആണ് അഭയ ആദ്യമായി സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. നാക്കു പെന്റ നാക്കു ടാക്ക ആയിരുന്നു ആദ്യ ചിത്രം. അതിന് ശേഷം ദിലീപ്-മംമ്ത ജോഡിയുടെ ടു കണ്ട്രീസിലെ തന്ന താനെ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായി.
സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത അഭയ വ്യത്യസ്തതയാര്‍ന്ന ശബ്ദ മാധുര്യത്തിലൂടെയാണ് ആരാധകരെ നേടിയത്. നമ്മുടെ കോയിക്കോട് എന്ന പാട്ട് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസിലേക്ക് വരുന്ന മുഖവും അഭയയുടേതാണ്. ഗായികയായി മാത്രമല്ല മോഡലായും അവതാരികയായും അഭിനേത്രിയായുമെല്ലാം നിറഞ്ഞ് നില്‍ക്കുകയാണ് അഭയ ഹിരണ്‍മയി. മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രം ചെയ്ത ലളിതം സുന്ദരം സിനിമയില്‍ അഭയ അതിഥി വേഷം ചെയ്തിരുന്നു.