Latest News

മലയാള സിനിമയ്ക്ക് വീണ്ടുമൊരു അംഗീകാരം; ഗോള്‍ഡന്‍ ഹോഴ്സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനം നടത്തി '2018'; കളക്ഷന്‍ തുക മുഴുവന്‍ മ്യാന്‍മറിന്; പ്രേക്ഷകര്‍ക്കൊപ്പം സിനിമ കണ്ട് ടൊവിനോയും 

Malayalilife
 മലയാള സിനിമയ്ക്ക് വീണ്ടുമൊരു അംഗീകാരം; ഗോള്‍ഡന്‍ ഹോഴ്സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനം നടത്തി '2018'; കളക്ഷന്‍ തുക മുഴുവന്‍ മ്യാന്‍മറിന്; പ്രേക്ഷകര്‍ക്കൊപ്പം സിനിമ കണ്ട് ടൊവിനോയും 

ലയാള സിനിമയുടെ അന്താരാഷ്ട്ര അംഗീകാരം വീണ്ടും മറ്റൊരു ഉയരത്തിലെത്തി. തായ്വാനിലെ തായ്പേയില്‍ നടന്ന പ്രശസ്തമായ ഗോള്‍ഡന്‍ ഹോഴ്സ് ഫിലിം ഫെസ്റ്റിവലില്‍ ജൂഡ് സംവിധാനം ചെയ്ത '2018' എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനം നടന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച ടൊവിനോ തോമസ് തന്നെ സ്‌ക്രീനിംഗില്‍ ഹാജരായിരുന്നു. ചിത്രത്തിന്റെ സ്‌ക്രീനിംഗ് വഴി ലഭിച്ച ടിക്കറ്റിന്റെ മുഴുവന്‍ വരുമാനവും മ്യാന്മറിലെ ഭൂകമ്പ ദുരിതമേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയായി നല്‍കുമെന്ന് ടൊവിനോ അറിയിച്ചു. 

സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവെച്ചതില്‍, ഈ സ്‌പെഷ്യല്‍ സ്‌ക്രീനിംഗിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പോസ്റ്റിന്റെ പൂര്‍ണരൂപം: തായ്വാനിലെ തായ്‌പേയില്‍ നിന്നാണ് ഈ കുറിപ്പ് എഴുതുന്നത്. പോയ വര്‍ഷം നിങ്ങള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ച അഞങ, ഇവിടെ നടക്കുന്ന ഗോള്‍ഡന്‍ ഹോഴ്‌സ് ഫിലിം ഫെസ്റ്റിവലില്‍ ഇന്ന് മുതല്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവിടെയെത്തിയിരിക്കുന്നത്. അതോടൊപ്പം ഒരുപാട് അഭിമാനവും സന്തോഷവും കൗതുകവുമുള്ള മറ്റൊരു ചടങ്ങ് കൂടി ഇന്നിവിടെ നടന്നു. 

ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഞാന്‍ ഇവിടെ വരുന്നുണ്ടെന്നറിഞ്ഞ്, ജിയൂദി പെര്‍സെവേറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തായ്വാന്‍ എന്ന സ്ഥാപനം 2018 എന്ന സിനിമയുടെ ഒരു സ്‌ക്രീനിംഗും തുടര്‍ന്ന് ഒരു ഓപ്പണ്‍ ഫോറവും ഇന്ന് ഇവിടെ തായ് പേയ് ഫിലിം ഹൗസില്‍ സംഘടിപ്പിക്കുകയുണ്ടായി. 
നിറഞ്ഞ സദസ്സിനോടൊപ്പമിരുന്ന് 2018 വീണ്ടും കാണാനും സ്‌ക്രീനിംഗിന് ശേഷം പ്രേക്ഷകരോട് സംസാരിക്കാനും സാധിച്ചു. ഈ സ്‌ക്രീനിംഗിന്റെ ടിക്കറ്റ് വില്പനയിലൂടെ സമാഹരിച്ചിരിക്കുന്ന തുക മുഴുവനായും മ്യാന്മാര്‍ ഭൂകമ്പബാധിതരുടെ പുനരധിവാസപ്രവര്‍ത്തനങ്ങളിലേയ്ക്ക് സംഭാവനയായി നല്‍കാനാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്. 

നമ്മുടെ കേരളത്തിന്റെ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രം നാളുകള്‍ക്കപ്പുറം, ആകസ്മികമായ ദുരന്തം നേരിടുന്ന മറ്റൊരു നാടിനെ തിരിച്ച് പിടിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ചെറിയ ഭാഗമാകുന്നു എന്നതും, അതിന് ഞാനൊരു കാരണമായി മാറുന്നു എന്നതുമാണ് ഈ ദിവസത്തിന്റെ വലിയ സന്തോഷവും അഭിമാനവും. സിനിമയ്ക്ക് ഒരു മാജിക്കുണ്ടെന്നും ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ക്കും, മനുഷ്യനിര്‍മ്മിതമായ മതിലുകള്‍ക്കുമപ്പുറം മനുഷ്യരെ തമ്മില്‍ ചേര്‍ത്ത് വയ്ക്കാന്‍ ആ മായജാലത്തിനു കഴിയുമെന്നും, നമ്മള്‍ നല്ലൊരു ഉദ്ദേശ്യത്തോടെ ചെയ്യുന്നതെന്തും ഒരു ചെയിന്‍ റിയാക്ഷന്‍ പോലെ നന്മകളില്‍ നിന്ന് നന്മകളിലേയ്ക്ക് സഞ്ചരിക്കുമെന്നുമൊക്കെയുള്ള വിശ്വാസം കൂടുകയാണ്. ഒരു വേര്‍തിരിവുമില്ലാതെ മനുഷ്യന്‍ മനുഷ്യനെ ചേര്‍ത്ത് പിടിക്കുന്ന നന്മകളുടെ പുതിയ വര്‍ഷം നേര്‍ന്ന് കൊണ്ട്, എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.

Read more topics: # 2018
2018 movie showed in taipei

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES