തിയേറ്ററുകള്‍ പൂരപറമ്പ് ആക്കി ജൂഡ് ആന്റണി ചിത്രം 2018ജൈത്ര യാത്ര തുടരുകയാണ്. വെള്ളിയാഴ്ച്ചയാണ്2018 എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ആദ്യ ദിവസം 1.85 കോടി കളക്ഷന്‍ നേടിയ ചിത്രം രണ്ടാം ദിനവും നേട്ടം കൊയ്യുകയാണ്. ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രകാരം 2018 ശനിയാഴ്ച്ച മാത്രമായി നേടിയത് 3.22 കോടിയാണ്.
ഞായറാഴ്ച നേടിയത്. 4 കോടിയിലേറെയാണ് ഞായറാഴ്ച കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയതെന്നാണ് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ആദ്യ വാരാന്ത്യ കളക്ഷന്‍ 10 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള ബോക്‌സ് ഓഫീസ് പരിഗണിച്ചാല്‍ ആകെയുള്ള ഓപ്പണിംഗ് വീക്കെന്‍ഡ് ഗ്രോസ് 18 കോടിയിലേറെ വരുമെന്നും റിപ്പോര്‍ട്ടുകള്‍.
മികച്ച സ്‌ക്രീന്‍ കൗണ്ടോടെ ആയിരുന്നു റിലീസ് എങ്കിലും മള്‍ട്ടിപ്ലെക്‌സുകളിലൊക്കെ താരതമ്യേന ചെറിയ സ്‌ക്രീനുകളിലാണ് ചിത്രം രാവിലെ പ്രദര്‍ശനം ആരംഭിച്ചത്. ശനിയാഴ്ച 2018ന് കേരളത്തില്‍ 67 അഡീഷണല്‍ ഷോകളാണ് ഉണ്ടായതെങ്കില്‍ ഞായറാഴ്ച ആ സംഖ്യയും വര്‍ധിച്ചു. 86 എക്‌സ്ട്രാ ഷോകളാണ് നടന്നത്.കേരള, ബാംഗ്ലൂര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.
2018 ല്‍ കേരളത്തിലുണ്ടായ വെള്ളപൊക്കത്തിനെ പ്രമേയമാക്കി ജൂഡ് ആന്റണി ജോസഫാണ് ചിത്രം സംവിധാനം ചെയ്തത്. 483 ആളുകള്‍ മരണപ്പെടുകയും ആയിരത്തോളം പേരുടെ വീട് നഷ്ടമാവുകയും ചെയ്തിരുന്നു.
ടൊവിനോ തോമസ്, ഇന്ദ്രന്‍സ്, കുഞ്ചാക്കോ ബോബന്‍, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, ലാല്‍, നരേന്‍, തന്‍വി റാം, ശിവദ, അജു വര്‍ഗ്ഗീസ്, സിദ്ദിഖ്, ജോയ് മാത്യൂ,സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.