സോഷ്യല്‍ മീഡിയയില്‍ ദിവസം തോറും വൈറലായി കൊണ്ടിരിക്കുകയാണ് ക്യാമ്പെയ്‌നുകളും ചാലഞ്ചുകളും. ഇപ്പോള്‍ സജീവമായികൊണ്ടിരിക്കുകയാണ് 10 ഇയര്‍ ചാലഞ്ച്. കഴിഞ്ഞ വര്‍ഷത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു മീടു ക്യാമ്പെയ്ന്‍. സോഷ്യല്‍ മീഡിയ വഴിയാണ് കാട്ടുതീ പോലെ ക്യാമ്പെയ്ന്‍ സിനിമാ മേഖലയില്‍ ആളിപടര്‍ന്നത്.
ഇത്തവണ അല്‍പ്പം വിനോദപ്രദമായ ചാലഞ്ചാണ് താരങ്ങള്‍ ഏറ്റെടുത്തത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും സജീവമായിരിക്കുകയാണ് 10 ഇയര്‍ ചലഞ്ച്. രസകരമായ ചാലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് മലയാള സിനിമാ താരങ്ങളും. ഈ വര്‍ഷത്തെ ചിത്രവും 10 വര്‍ഷം മുമ്പത്തെ ചിത്രവും ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ 10 ഇയര്‍ ചലഞ്ച് എന്ന ഹാഷ്ടാഗോടെ പങ്കുവയ്ക്കുന്നതാണ് ചലഞ്ച്.
ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും എല്ലാം ഇപ്പോള്‍ 10 ഇയര്‍ ചാലഞ്ചാണ് ട്രെന്‍ഡിംങ്. നടിമാരായ ഭാവന, ശ്രിന്ദ, അഹാന, ആര്യ, പേളി മാണി, ശാലിന്‍ സോയ, ഗായിക അമൃത സുരേഷ് തുടങ്ങിയവരാണ് തങ്ങളുടെ പത്ത് വര്‍ഷം മുമ്പത്തേയും ഇപ്പോഴത്തെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വലിയ ക്യാപ്ഷനോട് കൂടെയാണ് താരങ്ങള്‍ ചിത്രം പങ്ക് വെച്ചത്.
സാധാരണക്കാര്‍ മുതല്‍ താരങ്ങള്‍ വരെ ഇപ്പോള്‍ ഈ ചാലഞ്ചിന്റെ പുറകേയാണ്. തങ്ങളുടെ നിലവിലെ ചിത്രവും പത്തു വര്‍ഷം മുമ്പുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന തിരക്കിലാണ് എല്ലാവരും. മലയാളത്തിലെ പോലെ ബോളിവുഡ് താരങ്ങള്‍ ചാലഞ്ചില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്. ശ്രുതി ഹാസന്‍, സോനം കപൂര്‍, റീസ് വിതര്‍സ്പൂണ്‍, ചാനല്‍ അവതാരക എലന്‍ തുടങ്ങി നിരവധി പേരാണ് ഈ ചലഞ്ചിന്റെ ഭാഗമായി മാറിയിരിക്കുന്നത്.