Latest News

ഭര്‍ത്താവിനോട് രണ്ടു വട്ടം ക്ഷമിച്ച സെറീന; മൂന്ന് പതിറ്റാണ്ടായി തുടരുന്ന സന്തുഷ്ട ജീവിത; തെന്നിന്ത്യന്‍ നായിക സെറീന വഹാബിന് ഇന്ന് 61ാം പിറന്നാള്‍

Malayalilife
 ഭര്‍ത്താവിനോട് രണ്ടു വട്ടം ക്ഷമിച്ച സെറീന; മൂന്ന് പതിറ്റാണ്ടായി തുടരുന്ന സന്തുഷ്ട ജീവിത; തെന്നിന്ത്യന്‍ നായിക  സെറീന വഹാബിന് ഇന്ന് 61ാം പിറന്നാള്‍

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് സെറീന വഹാബ്. ബോളിവുഡ്ഡിലൂടെ എത്തിയ താരം പിന്നീട് തെന്നിന്ത്യയില്‍ നിരവധി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്നാണ് താരത്തിന്റെ 61ാം പിറന്നാള്‍ ആണ്. താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിക്കുകയാണ് താരങ്ങളും ആരാധകരും. താരത്തിന്റെ പ്രണയവും ജീവിതവുമൊക്കെ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. 1959 ജൂലൈ പതിനേഴിന് വിശാഖപട്ടണത്ത് ഒരു മുസ്ലീം കുടുംബത്തിലാണ് സെറീന വഹാബ് ജനിച്ചത്.. പൂനെയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ പഠിച്ചതിന് ശേഷമാണ് സെറീന സിനിമയിലേക്ക് എത്തുന്നത്. ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവ് രാജ് കപൂറിനൊപ്പമായിരുന്നു സെറീനയുടെ സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലും തമിഴിലുമൊക്കെയായി ഒട്ടനവധി സിനിമകളില്‍ വേഷമിട്ടു. അതിന് ശേഷമാണ് ബോളിവുഡ് നടന്‍ ആദിത്യ പഞ്ചോളിയുമായി കണ്ടുമുട്ടുന്നത്.
കലന്‍ കാ ടിക എന്ന ചിത്രത്തിനിടെ ഇരുവരും സൗഹൃദത്തിലായ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. 1986 ലാണ് വിവാഹിതരായത്. മൂന്ന് പതിറ്റാണ്ടായി ഇരുവരും സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ്. സെറീനയെക്കാള്‍ ആറ് വയസിന് ഇളയതാണ് ആദിത്യ എന്ന കാര്യം അധികം ആര്‍ക്കും അറിയില്ല. അത് പുറത്ത് അറിയാതിരിക്കാന്‍ താരങ്ങളും ശ്രമിച്ചു. ടെലിവിഷന്‍ സീരിയലുകളിലൂടെയായിരുന്നു ആദിത്യ പഞ്ചോളി കരിയര്‍ ആരംഭിക്കുന്നത്.

അദ്ദേഹം അഭിനയിക്കുന്ന ആറാമത്തെ ചിത്രമായിരുന്നു കലന്‍ കാ ടിക. ഈ സിനിമയില്‍ നായികയായിട്ടെത്തിയത് സെറീനയും. അങ്ങനെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നതും അടുപ്പത്തിലാകുന്നതും. ഈ സിനിമ വലിയ വിജയമായി മാറിയിരുന്നു. സിനിമയുടെ ഷൂട്ടിങ്ങ് തീരുന്നതിന് മുന്‍പ് തന്നെ താരങ്ങളുടെ പ്രണയവും വളര്‍ന്നു. സിനിമ റിലീസ് ചെയ്തതിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. ആദിത്യയുമായിട്ടുള്ള വിവാഹത്തിന് സെറീനയുടെ അമ്മയ്ക്ക് അത്ര താല്‍പര്യമില്ലായിരുന്നു. എന്നാല്‍ നടി അദ്ദേഹത്തെ പ്രണയിക്കുകയും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ചൊരു കാര്യമാണെന്ന് അദ്ദേഹത്തെ വിവാഹം ചെയ്തതെന്ന് നടി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ 1993 ല്‍ ആദിത്യ പഞ്ചോളിയും പൂജ ബേദിയും തമ്മിലുള്ള ബന്ധം ഇവരുടെ ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിനിടെ പൂജയുടെ വീട്ടിലെ പതിനഞ്ച് വയസുകാരിയായ ജോലിക്കാരിയും ആദിത്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി വന്നു. സിനിമാ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു ജോലിക്കാരി പറഞ്ഞിരുന്നത്. പ്രശ്നം ഗുരുതരമായതോടെ പൂജയുമായിട്ടുള്ള ബന്ധം പിരിഞ്ഞ് ആദിത്യ സെറീനയ്ക്കൊപ്പം തന്നെ എത്തി. രണ്ട് തവണയും ഭര്‍ത്താവിനോട് സെറീന ക്ഷമിച്ചെന്ന വാര്‍ത്ത വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.

ആദിത്യ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയ കങ്കണ റാവത്തിനെതിരെ താരം രംഗത്ത് സെറീന വന്നിരുന്നു. ബന്ധം തകര്‍ന്നു എന്ന് കാണുമ്പോള്‍ വെറുതെ ബലാത്സംഗാരോപണം നടത്തിയിട്ട് കാര്യമില്ലെന്നാണ് ഈ വിഷയത്തില്‍  സറീനയുടെ പ്രതികരിച്ചത്.കങ്കണയെ ശക്തമായി വിമര്‍ശിക്കുന്നതിനൊപ്പം ആദിത്യ പഞ്ചോളിയെ പിന്തുണച്ചും സംസാരിക്കുന്നുണ്ട് സെറീന. 'എന്റെ ഭര്‍ത്താവിനെ എനിക്ക് നന്നായി അറിയാം. അദ്ദേഹത്തിന്റെ സുരക്ഷയാണ് എനിക്ക് പ്രധാനം. പഞ്ചോളി എന്നില്‍ നിന്ന് ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും സെറീന വ്യക്തമാക്കിരുന്നു

 

zarina wahab celebrates her 61th birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES