ശരീരം നന്നായി സൂക്ഷിക്കുന്ന കാര്യം പ്രധാനമാണ് സിനിമ താരങ്ങൾക്ക്. എല്ലാ മനുഷ്യനും അവരവരുടെ ശരീരം നന്നയി സൂക്ഷിക്കേണ്ട കടമയുണ്ട്. സിനിമ മാത്രമല്ല സ്‌ക്രീനിൽ വരുന്ന ഓരോരുത്തർക്കും അവരവർ നന്നായി ഇരിക്കേണ്ട കടമയുണ്ട്. തടി അധികമായാൽ ചാൻസ് കിട്ടാതെപോയ നിരവധി ആൾകാർ ഉണ്ട്. നല്ല കഥാപാത്രങ്ങൾ ഒക്കെ അങ്ങനെ വണ്ണം കാരണമോ ചിലപ്പോൾ മെലിഞ്ഞിരിക്കുന്ന കാരണമോ നഷ്ടപ്പെട്ട് പോയിട്ടുണ്ട്. അതുകൊണ്ടു നല്ല കഥാപാത്രങ്ങൾ നമ്മളെ തേടി വരണമെങ്കിൽ നമ്മുടെ ശരീരം സൂക്ഷിക്കണം. ചിലപ്പോൾ ഒരു സ്റ്റേജ് ഷോയുടെ ആങ്കറിനോ അല്ലെങ്കിൽ ഒരു ടി വി ഷോയുടെ ആങ്കറിനോ ഒക്കെ അവരുടെ വണ്ണം ബാധിക്കും.
അതിൽ പറയേണ്ട ആളാണ് പാട്ടുകാരിയും നടിയും ആങ്കറുമായ റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരൂപക പ്രശംസയും അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം റിമി ടോമി ടി.വി. ചാനലുകളിൽ അവതാരകയായും ശ്രദ്ധേയയായി. അറുപത്തിയഞ്ചു കിലോയിൽ നിന്നാണ് താരം അൻപത്തി രണ്ടു കിലോയിലേക്ക് എത്തിയത്. താരത്തിന്റെ വണ്ണം ഒക്കെ ചർച്ച ആയിരുന്നു. വിവാഹമോചനത്തിന് ശേഷമാണു താരം മെലിഞ്ഞു സുന്ദരി ആയത്. ഒന്നും ഒന്നും മൂന്ന് എന്ന ഷോയുടെ ഇടയിലാണ് താരം മെലിഞ്ഞത്.
മറ്റൊരു അവതാരികയും അഭിനേത്രിയും കോമഡി ആർട്ടിസ്റ്റുമാണ് സുബി സുരേഷ്. കുട്ടിപ്പട്ടാളം എന്ന ഷോയിലൂടെ പ്രേക്ഷകരുടെയും കുട്ടികളുടെയും പ്രിയമായി മാറിയ താരമാണ് സുബി. സുബി എഴുപത്തി നാല് കിലോയിൽ നിന്നാണ് താരം അൻപതിനാല് കിലോ ആയതു. ഇത് വലിയൊരു അത്ഭുതം തന്നെയായിരിന്നു. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006-ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് സുബി.
സീരിയൽ നടിമാരും മെലിഞ്ഞ് സുന്ദരികളാകാറുണ്ട്. അവർക്കും അവരുടെ ശരീരവും ലൂക്കും എല്ലാം പ്രധാനം തന്നെയാണ്. സീരിയൽ നടി സിനിയും അങ്ങനെ മെലിഞ്ഞ ഒരാളായിരുന്നു. കല്യാണത്തിന് മുൻപേ അഭിനയം തുടങ്ങിയ താരം കല്യാണത്തിന് ശേഷം വണ്ണം വയ്ക്കുക ആയിരുന്നു. പിന്നീട് കുറച്ചു കാലം താരത്തിനെ കാണാൻ ഇല്ലായിരുന്നു. പിന്നീട് പ്രത്യക്ഷപ്പെട്ടപ്പോൾ താരം മെലിഞ്ഞ് സുന്ദരി ആയാണ് വന്നത്. തടി കൂടിയത് കാരണം കഥാപാത്രങ്ങൾ നഷ്ടമായപ്പോഴാണ് താരം ശക്തമായി തടി കുറയ്ക്കാൻ ശ്രമിച്ചത്. 75 കിലോയിൽ നിന്നും താരം അൻപത്തി അഞ്ചിലേക്കാണ് എത്തിയത്. താരത്തിന് ഇപ്പോൾ നല്ല കഥാപാത്രങ്ങൾ വരാറുണ്ട്.
സീരിയൽ രംഗത്ത് നിന്നും സിനിമ മേഖലയിലേക്ക് ചുവടുറപ്പിച്ച താരമാണ് ദേവി ചന്ദന. മികച്ച നർത്തകി കൂടിയായ ദേവി നൃത്ത വേദികളിലും സജീവമാണ്. ഇടയ്ക്ക് താരത്തിന്റെ വണ്ണം കൂടുതൽ കാരണം ചില കഥാപത്രങ്ങൾ കിട്ടാതെ വന്നിട്ടുണ്ട്. അങ്ങനെ ചില കാരണങ്ങൾ താരം സീരിയലിൽ നിന്നൊക്കെ മാറിയും നിന്നിട്ടുണ്ട്. പക്ഷേ ഇപ്പോൾ താരം വമ്പൻ തിരിച്ചുവരവ് നടത്തി. തൊണ്ണൂറു കിലോയിൽ നിന്നും അറുപതു കിലോയിലേക്കാണ് താരം ഭാരം കുറച്ചത്. ഇപ്പോൾ തരാം നല്ല സജ്ജീവമാണ്.
ബിഗ്‌ബോസ് ഷോയിലൂടെ താരമായതാണ് മഞ്ജു പത്രോസ്. ഇതുപോലെ വണ്ണമുള്ള കാരണം കുറെയേറെ നാൾ സീരിയൽ ഒന്നും ലഭിക്കാതെ ഇരിക്കുന്ന സമയമാണ് താരവും വണ്ണം കുറച്ചത്. മനോരമയിലെ റിയാലിറ്റി ടിവി ഷോ വെരുത അല്ല ഭാര്യയിൽ മത്സരിച്ചാണ് അവർ ടെലിവിഷൻ ജീവിതം ആരംഭിച്ചത്. അവൾ കൂടെ ടിവി അവളുടെ ആദ്യ ബ്രേക്ക് ലഭിച്ചു കഥാപാത്രം പങ്ക് മഴവിൽ മനോരമയിൽ ന്, മറിമായത്തിലെ ശ്യാമള , അലിയാൻ vs അലിയാൻ എന്ന ചിത്രത്തിലെ തങ്കം എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് നേടി. മുപ്പതിലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വെറും ഏഴു മാസം കൊണ്ട് തൊണ്ണൂറു കിലോയിൽ നിന്ന് എഴുപത്തി നാല് കിലോയായി മാറിയാണ് പ്രേക്ഷകരെ താരം ഞെട്ടിച്ചത്.
ഇത്പോലെ ബിഗ്‌ബോസിലൂടെയും തട്ടീം മുട്ടീം എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് വീണ നായർ. ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ എന്ന മലയാള ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് അവർ സിനിമാരംഗത്തേയ്ക്കു പ്രവേശിക്കുന്നത്. മനോജ് സംവിധാനം ചെയ്ത എന്റെ മകൾ എന്ന ടെലിവിഷനിൽ ടെലിവിഷൻ പരമ്പരയിൽ വീണ അഭിനയിക്കുകയും നിരവധി കോമഡി സീരിയലുകളിലെ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. തട്ടീം മുട്ടീം എന്ന സീരിയലാണ് താരത്തിന് ഏറെ പ്രശംസകൾ നേടി കൊടുത്തത്. തൊണ്ണൂറ്റി ഏഴു കിലോയിൽ നിന്നും എൺപത്തിയഞ്ചു കിലോയിലേക്കാണ് താരം ഭാരം കുറച്ചത്. ഇപ്പോഴും താരം സീരിയലിലെ നിറസാന്നിധ്യമാണ്.
തട്ടീം മുട്ടീം എന്ന സീരിയലിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്ന വ്യക്തിയാണ് മഞ്ജു പിള്ള. അടൂർ ഗോപാലകൃഷ്ണന്റെ പുരസ്കാരങ്ങൾ നേടിയ സിനിമയായ നാലു പെണ്ണുങ്ങളിൽ പ്രധാന വേഷം കയ്യാളിയാ നാലു പേരിലൊരാൾ മഞ്ജുവായിരുന്നു. നിരവധി ടെലിവിഷൻ പരിപാടികളുടെ വിധികർത്താവായും മഞ്ജു പ്രവർത്തിച്ചിട്ടുണ്ട്. എൺപത്തിയഞ്ചു കിലോയിൽ നിന്നും അറുപത്തിയഞ്ചു കിലോയിലേക്കാണ് താരം വണ്ണം കുറച്ചത്. ഇത് ആകെ ചർച്ച ആയിരുന്നു. മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം മഞ്ജു പിളളയുടെതായി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത പരമ്പരയാണ്. വര്‍ഷങ്ങളായി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്.
അഭിനയത്തിലൂടെ മാത്രമല്ല മേക്കോവറിലൂടേയും ഞെട്ടിച്ച താരമാണ് അശ്വതി. നടിയുടെ രൂപമാറ്റം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. നൂറ്റിയഞ്ചു കിലോയിൽ നിന്നുമാണ് താരം എഴുപത്തിയഞ്ചു കിലോയിലേക്ക് മാറിയത്. സ്വന്തം പേരിനെക്കാളും അൽഫോൺസാമ്മ, കുങ്കുമപ്പൂവിലെ അമല എന്നീ പേരുകളിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. അത്രയധികം പ്രേക്ഷക സ്വീകാര്യതയായിരുന്നു ഈ രണ്ട് കഥാപാത്രങ്ങളും നടിക്ക് നൽകിയത്.