ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയുടെ ഭാഗമായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന നടനാണ് വിജയ് . താരത്തെ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കഷനില്‍ നിന്നുമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന്റെ ഭാഗമായി കൊണ്ട് പോയത് . എന്നാല്‍ തിരികെ ലൊക്കേഷനില്‍ എത്തിയ താരത്തെ ആരാധകര്‍ വരവേല്‍ക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് .
ദിണ്ടിക്കലില്‍ വിജയ് നായകനാകുന്ന ചിത്രം മാസ്റ്റര്‍ ചിത്രീകരണം പുരോഗമിക്കുന്നതിനിടയില്‍ ഉളള വീഡിയോ ആണ്. സ്വന്തം കാരവാനിന് മുകളില്‍ നിന്നുകൊണ്ട് ആരാധകരെ കൈവീശികാണിക്കുന്ന് വിജയ് ആണ് വീഡിയോയില്‍ നിരഞ്ഞു നില്‍ക്കുന്നത് . അതോടൊപ്പം സെല്‍പി പകര്‍ത്തുന്നതുമുണ്ട് . അതേസമയം മൂന്ന് ദിവസത്തിനകം താരത്തെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി ഹാജരാകണം എന്ന് ആവശ്യമുയര്‍ത്തി ആധായനികുതിവകുപ്പ് നോട്ടീസ് നല്‍കുകയും ചെയ്തു . ബിഗില്‍ സിനിമയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ ചോദ്യം ചെയ്യല്‍ നടപടി പുരോഗമിക്കുന്നത് .