മലയാളത്തിന്റെ എക്കാലത്തെയും ജനപ്രിയനടി ഉര്‍വ്വശി ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷം കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം മാണ് എന്റെ ഉമ്മാന്റെ പേര് . 'ഒരു കുപ്രസിദ്ധ പയ്യന്‍' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ടൊവിനോ നായകനായി എത്തുന്ന സിനിമ എന്നിങ്ങനെയുള്ള പ്രത്യേകതകളുമായി 'എന്റെ ഉമ്മാന്റെ പേര്' ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുന്നത്. തലശേരിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.
പേരു സൂചിപ്പിക്കും പോലെ ഒരു ഉമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. ബാപ്പ വളര്‍ത്തിയ മകനാണ് ഹമീദ്. അടുത്ത ബന്ധുക്കളെയോ ഉമ്മയേയോ ഉമ്മയുടെ നാടോ വീടോ ഒന്നും അറിയാതെ വളര്‍ന്ന, വലിയ ലോകവിവരമൊന്നുമില്ലാത്ത ഹമീദ് ബാപ്പയുടെ അപ്രതീക്ഷിതമായ മരണത്തെ തുടര്‍ന്ന് അനാഥനാവുകയാണ്. യത്തീമായി തീരുന്ന ഹമീദിന്റെ അനാതത്വത്തിനെ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടുകാരും ചോദ്യം ചെയ്യുന്ന ഒരവസ്ഥയിലെത്തുമ്പോള്‍ തന്റെ ബന്ധുക്കളെ തേടി, ഉമ്മയെ തേടി ഇറങ്ങുകയാണ് അയാള്‍. 'ഉമ്മ മരിച്ചു പോയാലും അവര്‍ക്കൊരു പേരെങ്കിലുമുണ്ടാകില്ലേ' എന്നൊരു വിശ്വാസമാണ് ആ ചെറുപ്പക്കാരനെ മുന്നോട്ട് നയിക്കുന്നത്. ഉമ്മയെ കണ്ടെത്തിയപ്പോഴാകട്ടെ പിന്നീട് അങ്ങോട്ട് ഹമീദിന്റെ ജീവിതം സംഭവബഹുലമാവുകയാണ്. ഹമീദിന്റെ ഉമ്മ ഐഷുമ്മയായാണ് ഉര്‍വ്വശി എത്തുന്നത്. വലിയ ലോക വിവരമൊന്നുമില്ലാത്ത, കുറച്ച് നിഷ്‌കളങ്കതയും നിറയെ സ്‌നേഹവും അല്‍പ്പസ്വല്‍പ്പം കുരുട്ടുബുദ്ധിയുമൊക്കെയുള്ള ചെറുപ്പക്കാരനാണ് ടൊവിനോയുടെ ഹമീദ്.
സംവിധായകന്‍ ജോസ് സെബാസ്റ്റ്യനും ശരത് ആര്‍ നാഥും ചേര്‍ന്നാണ് ഈ ഫീല്‍ ഗുഡ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വൈകാരികമായ കഥാമുഹൂര്‍ത്തങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ പറഞ്ഞ് ചിരിപ്പിച്ചും ഇടയ്ക്ക് കണ്ണു നിറയിപ്പിച്ചുമാണ് കഥ പുരോഗമിക്കുന്നത് എന്നാണു സിനിമയെക്കുറിച്ച് അണിയറപ്രവര്‍ത്തകരുടെ അഭിപ്രായം. മാമുക്കോയ, ഹരീഷ് കണാരന്‍, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്ബനി നിര്‍മിക്കുന്ന ചിത്രം കോമഡി ഡ്രാമ വിഭാഗത്തിലുള്ളതാണ്. ജോസ് സെബാസ്റ്റ്യന്‍, ശരത് ആര്‍. നാഥ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ഗോപിസുന്ദര്‍, എഡിറ്റിങ് മഹേഷ് നാരായണന്‍.സ്പാനിഷ് ഛായാഗ്രാഹകന്‍ ജോര്‍ഡി പ്ലാനെല്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.