ജോഷിയുടെ സഹ സംവിധായകനായി മലയാള സിനിമയിലേക്ക് എത്തി പിന്നീട് ഹിറ്റുകളുടെ കോട്ടകള്‍ സമ്മാനിച്ച സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായിരുന്നു തമ്പി കണ്ണന്താനം. ഇന്ന് വിടപറഞ്ഞപ്പോള്‍ ഓര്‍ക്കാന്‍ ബാക്കിയുള്ളത് അദ്ദേഹം സമ്മാനിച്ച ഒട്ടനവധി ചിത്രങ്ങളാണ്.
മോഹന്‍ലാലിനെ അഭ്രപാളിയില്‍ ശ്രദ്ദേയനാക്കായ ചിത്രമായിരുന്നു തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ 1986 പുറത്തിങ്ങിയ രാജാവിന്റെ മകന്‍. അതുവരെ സഹവേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന മോഹന്‍ലാലെന്ന നടനെ സൂപ്പര്‍,താരമായി മാറ്റിയത് തമ്പി കണ്ണന്താനത്തിന്റെ ചിത്രത്തിലൂടെയായിരുന്നു. പിന്നീട് മോഹന്‍ലാലിനെ നായതകനാക്കി സമ്മാനിച്ച ഒരുപിടി മലയാളം ചിത്രങ്ങളും തമ്പി കണ്ണന്താനത്തിന്റെ സിനിമാ ജീവിതത്തിലെ മുതല്‍ക്കൂട്ടാണ്.
അഞ്ചിലധികം ചിത്രങ്ങളില്‍ നിര്‍മാതാവായി തുടക്കമിട്ട തമ്പി പിന്നീടി് തിരക്കഥാ കൃത്ത്, സംവിധായകന്‍ എന്നി നിലകളിലൂടെയും ശ്രദ്ധേയനാകുകയായിരുന്നു. 1983ല്‍ പുറത്തിറങ്ങിയ താവളം, പിന്നീട് പുറത്തിറങ്ങിയ ഇതാ ഒരു തീരം,(1980), ആട്ടിമാരി(1981), മദ്രാസിലെ ംമോന്‍, തുടര്‍ക്കഥ തുടങ്ങിയ ചിത്രങ്ങളായിരുന്നു ആദ്യ കാലത്ത് തമ്പി കണ്ണന്താനത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
മോഹന്‍ലാല്‍ ശങ്കര്‍ എന്നിവര്‍ മുഖ്യവേഷത്തിലെത്തിയ രാജാവിന്റെ മകനില്‍ വിന്‍സെന്റ് ഗോമസ് എന്ന് വില്ലന്‍ കഥാപാത്രമാണ് മോഹന്‍ലാലിനെ താരമൂല്യത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ സിനിമ, പിന്നീട് ആ നേരം അല്‍പദൂരം, ഫ്രീഡം, ജനമന്ത്രം എന്നീ സിനിമകള്‍ക്ക് തിരക്കഥ എഴുതി.
ഫ്രീഡം - 2004,ലൈഫ് ഓണ്‍ ദ എഡ്ജ് ഓഫ് ഡെത്ത് - 2001,ഒന്നാമന്‍ - 2001, മാസ്മരം - 1997, മാന്ത്രികം - 1995, ചുക്കാന്‍ - 1994 നാടോടി - 1992, ഇന്ദ്രജാലം - 1990, പുതിയ കരുക്കള്‍ - 1989, ജന്മാന്തരം - 1988, ഭൂമിയിലെ രാജാക്കന്മാര്‍ - 1987, വഴിയോരക്കാഴ്ചകള്‍ - 1987, രാജാവിന്റെ മകന്‍ - 1986, ആ നേരം അല്പദൂരം - 1985, പാസ്‌പോര്‍ട്ട് - 1983, താവളം - 1983 എന്നിവയാണ് തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വിജദയചിത്രങ്ങള്‍.മാന്ത്രികം - 1995,ഇന്ദ്രജാലം - 1990,ജന്മാന്തരം - 1988,വഴിയോരക്കാഴ്ചകള്‍ - 1987,രാജാവിന്റെ മകന്‍ - 1986 എന്നീ ഹിറ്റ് സിനിമകളുടെ നിര്‍മാണവും ഒരുക്കി.
മോഹന്‍ലാല്‍ ചിത്രങ്ങളുടെ വിജയത്തിന്റെ മുഖ്യപങ്കും തമ്പി കണ്ണന്താനത്തിനുള്ളതായിരുന്നു 80 കള്‍ക്കപ്പുറം പിന്നീട് ഇങ്ങോട്ട് പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ മോഹന്‍ലാലിനെ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറാക്കുന്നതിസല്‍ തമ്പി കണ്ണന്താനം വഹിച്ച പങ്ക് മികച്ചവയാണ്.
മലയാളചലച്ചിത്ര സംവിധായകനും, നടനും, നിര്‍മ്മാതാവും, തിരക്കഥാകൃത്ത് എന്നിവയിലൂടെയാണ് അദ്ദേഹ്ം മലയാള സിനിമയില്‍ വെന്നിക്കോടി പാറിച്ച് മുന്നേറിയത്. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്തു കുടുംബത്തില്‍ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ പുത്രനായി 1953 ഡിസംബര്‍ 11നു് ജനനം. കോട്ടയം എം സി സെമിനാരി ഹയര്‍ സെക്കന്ററി സ്‌ക്കൂളിലും സെന്റ് ഡോമനിക് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭാര്യ കുഞ്ഞുമോള്‍, മക്കള്‍ ഐശ്വര്യ, ഐഞ്ചല്‍. ജോഷിയുടെ സഹായി ആയി മദ്രാസിലെ മോന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയും സംവിധാനസഹായി ആവുകയും ചെയ്തു. 1983ല്‍ താവളം എന്ന ചിത്രത്തിലൂടെ സംവിധായകനായി. എന്നാല്‍ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെ ആണ് പ്രശസ്തനാകുന്നത്.
എറണാകുളം ആംസ്റ്റര്‍ മെഡിസിറ്റിയിലായില്‍ ചികിത്സയിലിരിക്കെ രോഗബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്തു കുടുംബത്തില്‍ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ പുത്രനായി 1953 ഡിസംബര്‍ 11നു് ജനനം. കോട്ടയം എം സി സെമിനാരി ഹയര്‍ സെക്കന്ററി സ്‌ക്കൂളിലും സെന്റ് ഡോമനിക് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭാര്യ കുഞ്ഞുമോള്‍, മക്കള്‍ ഐശ്വര്യ, ഐഞ്ചല്‍