Latest News

പിറന്നുവീണ്  അഞ്ചാം ദിനത്തില്‍ സിനിമയില്‍ നായിക ; ഇരുപത്തെട്ടാം ദിനം നൂല്‍കെട്ടും സിനിമാസെറ്റില്‍;  അപൂര്‍വ്വ ഭാഗ്യം ലഭിച്ചത് ലിസ്റ്റിന്‍ സ്റ്റിഫന്റെ കമ്പനിയുടെ എക്‌സിക്യൂട്ടിവ് പ്രോഡ്യൂസര്‍ അഖിലിന്റെ മകള്‍ക്ക്

Malayalilife
 പിറന്നുവീണ്  അഞ്ചാം ദിനത്തില്‍ സിനിമയില്‍ നായിക ; ഇരുപത്തെട്ടാം ദിനം നൂല്‍കെട്ടും സിനിമാസെറ്റില്‍;  അപൂര്‍വ്വ ഭാഗ്യം ലഭിച്ചത് ലിസ്റ്റിന്‍ സ്റ്റിഫന്റെ കമ്പനിയുടെ എക്‌സിക്യൂട്ടിവ് പ്രോഡ്യൂസര്‍ അഖിലിന്റെ മകള്‍ക്ക്

പിറന്നുവീണ് അഞ്ചാം ദിവസത്തില്‍ ഒരു ചിത്രത്തിലെ നായികയാകുക യെന്ന അപൂര്‍വ്വ ഭാഗ്യം ഒരു പെണ്‍കുഞ്ഞിനു ലഭിച്ചിരിക്കുന്നു.മാജിക് ഫ്രെയിം സിനിമകളുടെ എക്‌സിക്കുട്ടീവ് പ്രൊഡ്യൂസറായ അഖില്‍ യശോധരന്റെ കുഞ്ഞ് - രുദ്രക്കാണ് ഈ അപൂര്‍വ്വ ഭാഗ്യം ലഭിച്ചിരിക്കുന്നത്.

മാജിക്ക് ഫെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച്  ബോബി സഞ്ജയ് യുടെ തിരക്കഥയില്‍,അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ബാബിഗേള്‍ എന്ന ചിത്രത്തിലാണ് ബേബിരുദ്ര കേന്ദ്ര കഥാപാത്രമായ ബേബി ഗേളിനെ അവതരിപ്പിക്കു വാനുള്ള സൗഭാഗ്യം ലഭിച്ചത്. നിവിന്‍ പോളി നായകനും ലിജോമോള്‍ നായികച്ച മാകുന്ന ഈ ചിത്രത്തില്‍ ഒരു പിടി ശ്രദ്ധേയരായ അഭിനേതാക്കളുടെ സാന്നിദ്ധ്യവുമുണ്ട്.

ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബേബി ഗോള്‍ ആകുന്നത് രുദ്രയാണ്.
തിരുവനന്തപുരത്താണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണം നടന്നു വരുന്നതിനിടയിലാണ് കുഞ്ഞിന്റെ നൂലുകെട്ടിന്റെ ദിവസമെത്തുന്നത്.
നമ്മുടെ നായികയുടെ നൂലുകെട്ട് ഗംഭീരമാക്കണമെന്ന് നിര്‍ദ്ദേശിച്ചത് നിവിന്‍ പോളിയാണ്.

കവടിയാര്‍ ലയണ്‍സ് ക്ലബ്ബിലായിരുന്നു ഈ ചടങ്ങ് സംഘടിപ്പിച്ചത്. എഴുതി വച്ചിരുന്ന രുദ്ര എന്ന പേര് ആദ്യം ചൊല്ലി വിളിച്ചത് സംവിധായകന്‍ അരുണ്‍ വര്‍മ്മ, ലിജോമോള്‍, സംഗീത് പ്രതാപ്,അഭിമന്യു തിലകന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു.ഈ ചിത്രത്തിന്റെ പ്രൊജക്റ്റ് ഹെഡ്ഡും എക്‌സിക്കുട്ടീവ് പ്രൊഡ്യൂസറുമാണ് അഖില്‍ യശോധരന്‍.

നിവിന്‍ പോളിയും  , അണിയറപ്രവര്‍ത്ത കരും ഒത്തുചേര്‍ന്നതോടെ . അവിസ്മരണീയമായ ചടങ്ങായി മാറി. ഈ നൂലുകെട്ട്'
വാഴൂര്‍ ജോസ്.
ഫോട്ടോ - പ്രേംലാല്‍ പട്ടാഴി '

Read more topics: # ബാബിഗേള്‍
babygirl movie noolukettu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES