Latest News

ഷൂട്ടിംഗിന് മുമ്പ് മോഹന്‍ലാല്‍ അസ്വസ്ഥനായിരുന്നു; സിനിമകളില്‍ തന്നെ അത്ഭുതപ്പെടുത്തിയ പവിത്രത്തിലെ ക്ലൈമാക്സിനെക്കുറിച്ച് ടി കെ രാജീവ് കുമാര്‍ ഓര്‍ക്കുമ്പോള്‍

Malayalilife
ഷൂട്ടിംഗിന് മുമ്പ് മോഹന്‍ലാല്‍ അസ്വസ്ഥനായിരുന്നു; സിനിമകളില്‍ തന്നെ അത്ഭുതപ്പെടുത്തിയ പവിത്രത്തിലെ ക്ലൈമാക്സിനെക്കുറിച്ച് ടി കെ രാജീവ് കുമാര്‍ ഓര്‍ക്കുമ്പോള്‍


റു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ടി കെ രാജീവ് കുമാര്‍ സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് കോളാമ്പി.രൂപേഷ് ഓമന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിത്യ മേനോന്‍, രഞ്ജി പണിക്കര്‍, ദിലീഷ് പോത്തന്‍, അരിസ്റ്റോ സുരേഷ്, രോഹിണി എന്നിവരാണ് പ്രധാന താരങ്ങള്‍.ചിത്രം ഈ മാസം അവസാനം തിയേറ്ററുകളിലെത്തും.തല്‍സമയം ഒരു പെണ്‍കുട്ടിയാണ് രാജീവ് കുമാര്‍ അവസാനം ചെയ്ത ചിത്രം. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം കുറച്ചു കാലമായി അദ്ദേഹം സിനിമ രംഗത്തു നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. പുതിയ ചിത്രം റിലീസിനൊരുങ്ങുമ്പോള്‍ തന്റെ സിനിമാ ജീവിതത്തില്‍ മോഹന്‍ലാലുമൊത്തുള്ള നിമിഷങ്ങളെക്കുറിച്ച് സംവിധായകന്‍ പങ്ക് വച്ച കാര്യങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്.

ഇരുവരും ഒന്നിച്ച പവിത്രം, ഒറ്റയാള്‍ പട്ടാളം, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങിയ ചിത്രള്ളെല്ലാം തന്നെ കഥാംശം കൊണ്ടും അഭിനയ മുഹൂര്‍ത്തങ്ങളാലും പ്രേക്ഷകന് പ്രിയങ്കരങ്ങളാണ്. ഇതില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ പവിത്രം കാഴ്ചക്കാര്‍ക്ക് ഇന്നും മനസില്‍ ഒരു വിങ്ങലാണ്. ചിത്രത്തിലെ ലാലിന്റെ ചേട്ടച്ഛന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ അത്ഭുതപ്രകടനങ്ങളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. മോഹന്‍ലാലുമൊത്തുള്ള സിനിമകളില്‍ തന്നെ അത്ഭുതപ്പെടുത്തിയ നിമിഷങ്ങള്‍ നിരവധിയാണെങ്കിലും അതില്‍ ഏറ്റവും പ്രധാനം പവിത്രത്തിന്റെ ക്ളൈമാക്‌സ് തന്നെയാണെന്ന് ടി.കെ രാജീവ് കുമാര്‍ പറയുന്നു.

'മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സമനില തെറ്റിപ്പോകുന്നതാണ് സീന്‍. ഷൂട്ടിംഗിന് മുമ്പ് അദ്ദേഹം അസ്വസ്ഥനായിരുന്നു. പിന്നെ എന്നെ വിളിച്ചിട്ടു പറഞ്ഞു, ഞാന്‍ ദേ ഇത്രയേ കാണിക്കൂ. എന്നിട്ട് പല്ല് ഇറുമ്മി കാണിച്ചു. മതിയെന്ന് ഞാനും പറഞ്ഞു. പവിത്രം റിലീസ് ചെയ്ത ദിവസം പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ.സ്വരരാജ മണി എന്നെ ഫോണില്‍ വിളിച്ചു. ഒരാള്‍ മാനസിക വിഭ്രാന്തിയിലേക്ക് പോകുന്നതിന്റെ ആദ്യ സൂചന പല്ലിറുമ്മലാണ്. ശരീരത്തിന്റെ ചലനം അസ്വാഭാവികമാകും. ആ മാനറിസം ലാല്‍ ഭംഗിയായി ചെയ്തിട്ടുണ്ട്. അത്ഭുതം കൊണ്ട് നിശബ്ദനായി ഞാന്‍'- രാജീവ് കുമാര്‍ പറയുന്നു.

t-k-rajeev-kumar-says-about-mohanlal-

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES