ലോകസുന്ദരി സുസ്മിതാ സെന്നിന്‍ വിവാഹിതയാകുന്നു എന്ന് റിപ്പോര്‍ട്ട്; 42കാരിക്ക്‌വരന്‍ 27കാരനായ മോഡല്‍

Malayalilife
ലോകസുന്ദരി സുസ്മിതാ സെന്നിന്‍ വിവാഹിതയാകുന്നു എന്ന് റിപ്പോര്‍ട്ട്; 42കാരിക്ക്‌വരന്‍ 27കാരനായ മോഡല്‍

ന്ത്യന്‍ സൗന്ദര്യ സങ്കല്പത്തില്‍ എന്നും ഒരിടമുള്ള മുഖമാണ് സുസ്മിതാ സെന്നിന്റേത്. മിസ് യൂണിവേഴ്സ് കിരീടം ചൂടി ഇന്ത്യയുടെ അഭിമാനമായ സുസ്മിത കുടുംബിനിയാകാനൊരുങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍ എത്തുന്നത്. വിവാഹം കഴിക്കാതെ വര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടു പെണ്‍കുട്ടികളെ ദത്തെടുത്ത് ജീവകാരുണ്യ പ്രവര്‍ത്തികളുമായി കഴിയുകയായിരുന്നു സുസ്മിത. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ കാമുകനെ താരം വിവാഹം കഴിക്കുമെന്നാണ് പുറത്ത് വരുന്ന സൂചന.

42കാരിയായ സുസ്മിതയും 27കാരനായ റോഹ്മാന്‍ ഷാലും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുഇരുവരും ഒന്നിച്ച് പല വേദികളിലും എത്തിയിട്ടുമുണ്ട്. സുസ്മിത സെന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന് 'വോഗ്' ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സുസ്മിതയോട് റൊഹ്മാന്‍ വിവാഹഭ്യര്‍ഥന നടത്തിയെന്നും അത് അവര്‍ സമ്മതിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. 2019 അവസാനത്തോടെയായിരിക്കും വിവാഹമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫാഷന്‍ ഷോയില്‍ വച്ചാണ് ഇവര്‍ പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. എന്നാല്‍ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. മക്കള്‍ക്കും റോഹ്മാനും ഒപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിക്കും ഒപ്പം ഇത്തവണ ദീപാവലി ആഘോഷിക്കാന്‍ ഫാഷന്‍ മോഡലായ രോഹ്മന്‍ ഷാലും എത്തിയിരുന്നു. കൂടാതെ സുസ്മിതയുടെ സഹോദരന്റെ വിവാഹച്ചടങ്ങിലും റോഹ്മാന്റെ സാന്നിധ്യം ചര്‍ച്ചയായിരുന്നു

സുസ്മിതയുടെ ദത്തു പുത്രിമാരായ റെനെയും അലീഷയുമായും റൊഹ്മാന്‍ അടുത്തതായും വാര്‍ത്തകള്‍ ഉണ്ട്. അമ്മയുടെ താല്‍പര്യത്തെ അലീഷയും റെനെയും ഇരു കയ്യും നീട്ടി സ്വീകരിച്ചു. 42 കാരിയായ സുസ്മിതയും 27 കാരനായ റൊഹ്മാനും തമ്മിലുള്ള വിവാഹം 2019 ഉണ്ടാകുമെന്നു തന്നെയാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

susmitha sen to get married to rohman shawl

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES