കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളായ ഇഷാനും സൂര്യയും സ്വന്തം കുഞ്ഞിന് വേണ്ടിയുള്ള പരിശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്ആണായി പിറന്നശേഷം പിന്നീട് പെണ്ണായി ജീവിച്ചതാണ് സൂര്യ. പുരുഷനെന്ന് സ്വയം പ്രഖ്യാപിച്ചയാളാണ് ഇഷാന്‍ കെ. ഷാന്‍. അടുപ്പം വന്നപ്പോള്‍ വിവാഹിതരാകാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. ഏറെ നാളത്തെ പ്രണയമാണ് വിവാഹത്തിലേയ്ക്ക് വഴിമാറിയത്. സൂര്യ ഹൈന്ദവ കുടുംബവും ഇഷാന്‍ ഇസ്ലാം സമുദായവുമായിരുന്നു.
സൂര്യ 2014ലും ഇഷാന്‍ 2015ലുമാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായത്.2018ലാണ് ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളായ വിവാഹിതരായത്. ഇപ്പോള്‍ അമ്മയാകാനുളള ചികിത്സയിലാണ് സൂര്യ. ഭക്ഷണവും മരുന്നുമൊക്കെയായപ്പോള്‍ താന്‍ വണ്ണം വച്ചുവെന്നും ആ സമയത്ത് താന്‍ ഗര്‍ഭിണി ആണെന്ന് കരുതി തന്നെ തേടി അങ്കണവാടിയില്‍ നിന്നും ഗര്‍ഭിണികള്‍ക്ക് നല്‍കുന്ന പോഷകാഹരപൊടികള്‍ തരാനും കണക്ക് എടുക്കാനും എത്തിയെന്നും സൂര്യ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ഒരു കുഞ്ഞു വേണം എന്ന് തീരുമാനിച്ച ശേഷം ഒരു മെഡിക്കല്‍ യാത്ര തന്നെയായി ഇവരുടെ ജീവിതം മാറിയിട്ടുണ്ട്. അത്രയേറെ സങ്കീര്‍ണ്ണതകളാണ് ഇവരുടെ ജീവിതത്തിനു മുന്നില്‍ ഇപ്പോള്‍ രൂപം പ്രാപിക്കുന്നത്. ജീവന്‍ പണയപ്പെടുത്തിയിട്ടുള്ള ഒരു യാത്രയാണ് ഇതെന്നു അറിയാവുന്നതുകൊണ്ട് വളരെ ശ്രദ്ധിച്ചാണ് ഈ ദമ്പതികള്‍ മുന്നോട്ടു നീങ്ങുന്നത്. കൊച്ചിയിലെ റിനെ മെഡിസിറ്റിയാണ് തങ്ങളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി ഇവര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇപ്പോള്‍ സൂര്യ- ഇഷാന്‍ ദമ്പതികളുടെ മനോഹരച്ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ഇപ്പോള്‍ വൈറലാകുന്നത് രണ്ടാം വിവാഹ വാര്‍ഷികത്തില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ്. ഫോട്ടോക്കാരനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. രണ്ടാം വിവാഹവാര്‍ഷികത്തിന് ഓര്‍മയില്‍ സൂക്ഷിക്കുവാന്‍ എന്തെങ്കിലും വേണമെന്ന ആശയമാണ് ആലുവാപ്പുഴയുടെ തീരത്തേക്ക് തങ്ങളെ എത്തിച്ചതെന്ന് സൂര്യ വെളിപ്പെടുത്തി. ഗ്രാമീണതയും പച്ചപ്പും നിറഞ്ഞ ഫോട്ടോഷൂട്ടിന് ചങ്ങനാശ്ശേരി, ആലപ്പുഴ എന്നിവിടങ്ങളും ലൊക്കേഷനായി.