നാല് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും വെളളിത്തിരയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് നടന്‍ സുരേഷ് ഗോപി . താരത്തിന്റെ മടങ്ങിവരവ് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് . താരം ഇപ്പോള്‍ പഴയകാല സിനിമകള്‍ ടിവിയില്‍ കാണുന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് . ടിവിയില്‍ താന്‍ അഭിനയിച്ച് ചിത്രങ്ങള്‍ വരുമ്പോള്‍ അത് കാണാറില്ല് എന്നാണ് സുരേഷ് ഗോപി പറഞ്ഞു . മലയാള ചിത്രങ്ങള്‍ കാണാറില്ലെങ്കിലും താരം പഴയകാല തമിഴ് , ഹിന്ദി ചിത്രങ്ങള്‍ കാണാറുണ്ട് എന്ന് താരം പറയുന്നു .
രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് ആണ് ടിവിയില്‍ വരുമ്പോള്‍ കൂടുതലായി കാണുന്നത് എന്നും ഈ ചിത്രം ഒരു 20 തവണയെങ്കിവും കാണാറുണ്ട് എന്നുമാണ് താരം പറയുന്നത് . അതൊരു സിനിമയാണെന്ന് ഇത് വരെ തോന്നിയിട്ടില്ലെന്നും സംഭവങ്ങള്‍ കണ്മുന്നില്‍ നടക്കുന്നത് പോലെയാണ് രഞ്ജിത്ത് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത് എന്നും ഗോപി പറഞ്ഞു.
അത് കൂടാതെ ജയസൂര്യ അഭിനയിച്ച കോക്ടെയ്ല്‍ എന്ന ചിത്രവും അഞ്ചോളം പ്രാവശ്യം കണ്ടിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു . ജയസൂര്യ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച കോക്ടെയ്ല്‍ എന്ന ചിത്രവും താരം അഞ്ചോളം പ്രാവശ്യം കണ്ടിട്ടുണ്ടെന്നും പറഞ്ഞു .