നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. ഭാര്യ രാധികയും ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്‌നി സുരേഷ്, മാധവ് സുരേഷ് എന്നീ നാലു മക്കളും അടങ്ങുന്നതാണ് സുരേഷ് ഗോപിയുടെ കുടുംബം. വീണ്ടും സിനിമയിലേക്ക് ശക്തമായി മടങ്ങിവരാനുളള തയ്യാറെടുപ്പിലാണ് താരം. സിനിമയില്‍ അഭിനയിച്ചപ്പോഴും രാഷ്ട്രീയത്തില്‍ എത്തിയപ്പോഴും ഇരുകയ്യും നീട്ടിയാണ് ജനങ്ങള്‍ സുരേഷ്‌ഗോപിയെ സ്വീകരിച്ചത്. ഇപ്പോള്‍ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ അവതാരകനായി എത്തുകയാണ് താരം. സുരേഷ് ഗോപിക്കൊപ്പം മിക്ക ചടങ്ങുകള്‍ക്കും ഭാര്യ രാധിക ഉണ്ടാകാറുണ്ട്.അഞ്ച് മക്കളുടെ അമ്മയായിട്ടും ഇന്നും രാധിക ചെറുപ്പമായി ഇരിക്കുന്നത് എങ്ങിനെയെന്ന് ആരാധകര്‍ ചോദിക്കാറുണ്ട്. അഭിനയത്തിന് പുറമേ അവതാരകനായും തിളങ്ങുകയാണ് സുരേഷ് ഗോപി. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ തന്റെ അറിവുകളും അനുഭവങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ നെഞ്ച് നീറുന്ന ഒരു അനുഭവം ഷോയ്ക്കിടെ പങ്കുവച്ചതാണ് ആരാധകരുടെ കണ്ണുനനയിക്കുന്നത്.
1992ല്‍ ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നു. ഞാനും മമ്മുക്കയുമൊക്കെ അഭിനയിച്ച സിനിമയാണ്. എനിക്ക് മഞ്ഞ എന്ന നിറത്തോടു വല്ലാത്ത ഇഷ്ടമാണ്. അത് കൊണ്ട് തന്നെ മമ്മുക്ക എന്നെ 'മഞ്ഞന്‍' എന്നാണ് വിളിച്ചിരുന്നത്. ആ സിനിമയില്‍ ഞാന്‍ മഞ്ഞ ഷര്‍ട്ട് ഇട്ടു അഭിനയിക്കുന്ന ഒരു രംഗമുണ്ട്. അതിന്റെ വസ്ത്രാലങ്കാരം ചെയ്തത് നടന്‍ ഇന്ദ്രന്‍സായിരുന്നു. സിനിമയുടെ ചിത്രീകരണം കഴിയുമ്‌ബോള്‍ ആ മഞ്ഞ ഷര്‍ട്ട് എനിക്ക് തരണമെന്ന് ഞാന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണം അവസാനിച്ചപ്പോള്‍ ഇന്ദ്രന്‍സ് ഭദ്രമായി മടക്കി ആ മഞ്ഞ ഷര്‍ട്ട് എനിക്ക് സമ്മാനിച്ചു.
എന്റെ മകള്‍ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ ആ മഞ്ഞ ഷര്‍ട്ട് ആയിരുന്നു. ഹോസ്പിറ്റലില്‍ എന്റെ മകളുടെ അടുത്തു നില്‍ക്കുമ്പോാഴൊക്കെ വിയര്‍പ്പ് നിറഞ്ഞ ആ ഷര്‍ട്ട് ആയിരുന്നു എന്റെ വേഷം. ഒടുവില്‍ അവളെ എനിക്ക് നഷ്ടപ്പെട്ടു. അടക്കം ചെയ്യുമ്പോള്‍ ഇന്ദ്രന്‍സ് തുന്നിയ ആ മഞ്ഞ ഷര്‍ട്ട് അവളെ പുതപ്പിച്ചാണ് കുഴിമാടത്തില്‍ കിടത്തിയത്. ഇന്ദ്രന്‍സ് തുന്നിയ എന്റെ ഇഷ്ട നിറമുള്ള ഷര്‍ട്ടിന്റെ ചൂടേറ്റാണ് എന്റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്'. ഏറെ ഇമോഷണലായി സുരേഷ് ഗോപി പറഞ്ഞു നിര്‍ത്തുന്നു.1990 ഫെബ്രുവരി 8 നാണ് സുരേഷ് ഗോപിയും രാധികയും വിവാഹിതരായത്. എന്നാല്‍ പിന്നണി ഗായികയായി തിളങ്ങിയ രാധിക വിവാഹശേഷം സിനിമയില്‍ തുടര്‍ന്നില്ല. ഗായിക എന്ന പ്രശ്‌സ്തിയും കരിയറും ഉപേക്ഷിച്ച് കുടുംബിനി ആകുകയായിരുന്നു രാധിക. വിവാഹം കഴിഞ്ഞ് അടുത്ത വര്‍ഷം തന്നെ രാധിക അമ്മയാവുകയും ചെയ്തു. എന്നാല്‍ ലക്ഷ്മിക്ക് ഒന്നരവയസ്സുളളപ്പോള്‍ ഒരു കാറപടകത്തിന്റെ രൂപത്തില്‍ വിധി ആ കുഞ്ഞിനെ കവര്‍ന്നു. ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം സഹോദരനൊപ്പം തിരികെ വരികയായിരുന്നു രാധിക. സുരേഷ് ഗോപി ഷൂട്ടിങ്ങ് തിരക്കുകളിലായിരുന്നു. തന്റെ മകളുടെ മരണം വലിയ ആഘാതമാണ് സുരേഷ്‌ഗോപിക്കും രാധികയ്ക്കും ഉണ്ടാക്കിയത്. പിന്നീട് ദൈവം ആ ദമ്പതികള്‍ക്ക് നാലുമക്കളെ നല്‍കി അനുഗ്രഹിച്ചു. ഭാഗ്യ, ഗോകുല്‍, ഭവ്യ, മാധവ് എന്നിവരാണ് രാധിക സുരേഷ് ഗോപിയുടെ മക്കള്‍. മകന്‍ ഗോകുല്‍ സിനിമയിലും അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.