സോഷ്യല്‍ മീഡിയയിലെങ്ങും തരംഗമായിരിക്കയാണ് സൂഫിയും സുജാതയും എന്ന ചിത്രവും ചിത്രത്തിലെ ഗാനങ്ങളും. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ആമസോണ്‍ പ്രൈമില്‍ ചിത്രത്തിന്റെ സട്രീമിങ് തുടരുമ്പോള്‍ ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളായ സൂഫിയേയും സുജാതയേയും കുറിച്ചുളള അന്വേഷണത്തിലായരുന്നു ആരാധകര്‍. ്‌സുജാതയായി എത്തിയ താരത്തിന്റെയും സൂഫിയുടെയും ആരാധകരായി മാറിയിരിക്കയാണ് ഏവരും. സൂഫിയായി എത്തിയ ചെറുപ്പക്കാര് എന്തുകൊണ്ടും ആ വേഷം അനുയോജ്യമായിരുന്നു. മറ്റൊരാള്‍ക്കും സൂഫിയെ ിത്ര മനോഹരമായി അവതരിപ്പിക്കാനാകില്ല എന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ പറഞ്ഞത്. സൂഫിയുടെ നടപ്പും നൃത്തവും നോട്ടവും ചിരിയുമെല്ലാ ംാരാധകരുടെ ഹൃദയം കീഴടക്കി. ദേവ് മോഹന്‍ എന്ന പുതുമുഖ നടനാണ സൂഫിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. തൃശൂര്‍ സ്വദേശിയായ ദേവ് ബംഗളൂരു കേന്ദ്രീകരിച്ചുള്ള എംഎന്‍സിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടയിലാണ് സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തില്‍ ജയസൂര്യയെ കടത്തിവെട്ടുന്ന അഭിനയമാണ് ദേവ് കാഴ്ച വച്ചത്. മുഖത്ത് കാണുന്ന ദൈവികതയും ശാന്തതയും ഒപ്പം സുജാതയോടുളള അമിതമായ സ്‌നേഹം ഒക്കെ സൂഫിയോട് പ്രേക്ഷകനെ അടുപ്പിച്ചു. പഠനകാലത്ത് മറ്റ് ആക്ടിവിറ്റീസിലൊക്കെ സജീവമായിരുന്ന താരം എന്നാല്‍ അഭിനയത്തില്‍ കൈ വച്ചില്ല. അഭിനയം ഇഷ്ടമായിരുന്നു.
അമ്മയും അനുജത്തിയും അടങ്ങുന്നതാണ് ദേവിന്റെ കുടുംബം. പ്ലസ്ടു കഴിഞ്ഞ് മെക്കാനിക്കല്‍ എഞ്ചീനീയറിങ് പൂര്‍ത്തിയാക്കി ശേഷം ബാംഗ്ലൂരിലെ ഒരു മള്‍ട്ടി നാഷണില്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു ദേവ് മോഹന്‍. 28 വയസ്സാണ് താരത്തിന്. രണ്ടു വര്‍ഷം മുന്‍പ് ഫ്രൈഡേ ഫിലിംസിന്റെ ഒരു കാസ്റ്റിങ് കോള്‍ കണ്ടതാണ് വഴിത്തിരിവായത്. അപേക്ഷിച്ചതനുസരിസരിച്ച് കൊച്ചിയില്‍ ഓഡിഷന് ചെല്ലാന്‍ ആവശ്യപ്പെട്ടു. അവിടെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 400 പേരില്‍ ഒരാളആയി. പിന്നീട് മടങ്ങി. പിന്നീട് സൂഫിയാകാന്‍ ദേവിനെ തിരഞ്ഞെടുക്കുകയായിരുന്നു.
സമയമെടുത്താണ് ദേവ്. ആ കഥാപാത്രത്തെ മനസ്സിലാക്കിയത്. സംവിധായകന്‍ ഷാനവാസിന് സൂഫിയെന്ന കഥാപാത്രത്തെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. സൂഫി എങ്ങനെ ആയിരിക്കണം, എന്താണ് സൂഫിയുടെ രൂപം, അയാള്‍ എങ്ങനെ നടക്കണം, എത്ര സ്പീഡ് വേണം തുടങ്ങി എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു. രണ്ടു രണ്ടര വര്‍ഷത്തോളം ദേവ്് സിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു, സൂഫി വേര്‍ളിംഗ് (കറങ്ങി കാെണ്ടുള്ള നൃത്തം). മെഡിറ്റേഷനിലൂടെ ചെയ്യേണ്ടതാണ് അത്. എനിക്ക് ഡാന്‍സുമായി വലിയ ബന്ധമൊന്നുമില്ല. കഥാപാത്രത്തിന് അത് അത്യാവശ്യവുമാണ്. ഞാന്‍ യൂട്യൂബില്‍ വീഡിയോ നോക്കി പഠിക്കാന്‍ ശ്രമിച്ചു. കൂടുതല്‍ മനസ്സിലാക്കാന്‍ അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ചു, പക്ഷേ പെട്ടെന്നുള്ള യാത്രയായതിനാല്‍ സമയം കുറവായിരുന്നു. സൂഫി നൃത്തം ചെയ്യുന്ന ആരെയും എനിക്ക് അവിടെ കണ്ടെത്താനും കഴിഞ്ഞില്ല.പിന്നീട് തുര്‍ക്കിയിലെ ഇസ്താംബുളില്‍ ആണ് ഇതിന്റെ ഒരു ഹബ്ബ് എന്നു മനസ്സിലാക്കി. ഏതാണ്ട് എട്ടൊന്‍പതുമാസം എടുത്താണ് സിനിമയ്ക്കു വേണ്ട രീതിയില്‍ വേര്‍ളിംഗ് ചെയ്യാന്‍ ഞാന്‍ പഠിച്ചത്. ആദ്യമൊക്കെ കറങ്ങി നൃത്തം ചെയ്യുമ്പോള്‍ തലവേദന വരും, ശര്‍ദ്ദിക്കാന്‍ തോന്നും. പിന്നീട് പരിചിതമായി.സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണ് വാങ്ക് വിളിയും. വാങ്കിന് ജീവന്‍ കൊടുക്കുന്നത് സൂഫിയിലൂടെയാണ്, സൂഫി എത്രത്തോളം ആ വാങ്കിനെ ഉള്‍കൊള്ളുന്നോ അത്രയും അതിന് ജീവനുള്ളതായി തോന്നും അര്‍ത്ഥമുള്‍കൊണ്ട് വാങ്ക് പഠിച്ചെടുത്തു. സൂക്ഷിച്ചു കേട്ടാല്‍ മനസ്സിലാവാം, സിനിമയില്‍ ഓരോ തവണ വാങ്ക് വരുമ്പോഴും അതിന്റെ ഇമോഷന്‍സ് വേറെയാണ്. സന്തോഷത്തില്‍ വാങ്ക് വിളിക്കുന്നുണ്ട്, സിനിമയുടെ ആദ്യഭാഗത്തെ വാങ്കിന് മറ്റൊരു ഇമോഷനാണ്. അതൊക്കെ ഷാനവാസ് ഇക്ക പഠിപ്പിച്ചുതന്നു. രണ്ടര മിനിറ്റോളമുള്ള വാങ്ക് ഒറ്റ ടേക്കില്‍ ആണ് എടുത്തത്.