ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് ഷോയിലെ ഇണക്കുരുവികളായ പേളിയുടെയും ശ്രീനിഷിന്റെയും നിശ്ചയം കഴിഞ്ഞിട്ട് ഇന്നലെയാണ് ഒരു വര്‍ഷം പൂര്‍ത്തിയായത്.. കഴിഞ്ഞ ജനുവരി 17 നാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് തങ്ങളുടെ വിവാഹനിശ്ചയ ചിത്രം ഇരുവരും പങ്കുവച്ചത്. ബിഗ്‌ബോസിന് അകത്തും പുറത്തും ഏറെ കൊട്ടിഘോഷിച്ച പ്രണയമായിരുന്നു അവതാരകയും നടിയുമായ പേളി മാണിയുടെയും നടന്‍ ശ്രീനിഷ് അരവിന്ദിന്റെയും. ബിഗ്‌ബോസിന് അകത്തുവച്ച് പ്രണയത്തിലായ ഇവരുടെ പ്രണയത്തില്‍ ബിഗ്‌ബോസിലെ മത്സരാര്‍ഥികള്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു എങ്കിലും പുറത്തിറങ്ങിയ ശേഷവും ഇവരുവരും മനോഹരമായി തന്നെ അവരുടെ പ്രണയം തുടരുകയായിരുന്നു. പിന്നീട്് ലളിതമായ ചടങ്ങില്‍ ഇവരുടെ വിവാഹനിശ്ചയം നടന്നു പിന്നാലെ ക്രിസ്ത്യന്‍ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും വിവാഹവും നടന്നിരുന്നു. പിന്നാലെ തന്റെ ഓണ്‍ലൈന്‍ ഡ്രെസ്സ് ഷോപ്പും തമിഴിലേക്കുളള അവതാരക വേഷവും ഒക്കെയായി പേളി തിരക്കിലായപ്പോള്‍ പുതിയ സീരിയല്‍ തിരക്കുകളിലേക്ക് ശ്രീനിഷും മാറി.
എങ്കിലും തങ്ങള്‍ ഒരുമിച്ചുളള സമയം സന്തോഷത്തോടെ ആസ്വദിക്കാറുണ്ട് ഇരുവരും. അന്യോന്യം മിസ് ചെയ്യുന്നതിന്റെ വിഷമങ്ങളും ഒപ്പമുളള ചിത്രങ്ങളുമൊക്കെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞകുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇവര്‍ അച്ഛനമ്മമാര്‍ ആകാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ്. പേളി ഗര്‍ഭിണിയാണെന്ന് തരത്തിലെ വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്നാല്‍ വാര്‍ത്തയ്ക്ക് എവിടെയും സ്ഥിരീകരണം വന്നിട്ടില്ലായിരുന്നു. പല മാധ്യമങ്ങളിലും പേളി ഗര്‍ഭിണിയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു. പേളിയും ശ്രീനിഷും ഇതിനോട് പ്രതികരിക്കാതിരുന്നതും ചര്‍ച്ചയായിരുന്നു. എന്നാലിപ്പോള്‍ വാര്‍ത്തകളോട് പ്രതികരണവുമായി ശ്രീനിഷ് എത്തിയിരിക്കയാണ്. ഈ വാര്‍ത്ത സത്യമല്ല..വ്യാജ വാര്‍ത്തകളില്‍ വീഴാതിരിക്കുക..ഞങ്ങളുടെ സന്തോഷമെല്ലാം ഞങ്ങള്‍ ആരാധകരോട് പങ്കുവയ്ക്കും..എപ്പോഴത്തെയും പോലെ ശരിയായ സമയത്തെന്നും ശ്രീനിഷ് പറയുന്നു.