കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ മലയാള സിനിമ മേഖലയിൽ ചുവട് വച്ച താരമാണ് കെപിഎസി ലളിത. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. മലയാളത്തിന്റെ മഹാ സംവിധായകനായ ഭരതന്‍ ആണ് താരത്തിന്റെ ഭർത്താവ്. എന്നാൽ ഇപ്പോൾ ലളിതയെ കുറിച്ച് ശ്രീകുമാരന്‍ തമ്പി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
കുറിപ്പ് ഇങ്ങനെ, ലളിത അന്തരിച്ചു. ഇത്രയും അനായാസമായി അഭിനയിക്കുന്ന നടികള്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ കുറവാണ്. ഞാന്‍ നിര്‍മ്മിച്ച മിക്കവാറും സിനിമകളില്‍ ലളിത മികച്ച വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ഞാന്‍ പ്രശസ്ത ചാനലുകള്‍ക്ക് വേണ്ടി നിര്‍മ്മിച്ച മെഗാ സീരിയലുകളിലും അവര്‍ അഭിനയിച്ചു. എങ്കിലും ചലച്ചിത്രരംഗത്തെ രണ്ടു പ്രതിഭകള്‍ തമ്മിലുള്ള ബന്ധമല്ല ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത് .
ഞങ്ങള്‍ അടുത്ത ബന്ധുക്കളെപോലെയായിരുന്നു മാതൃഭൂമിയില്‍ വന്ന ജീവിതം ഒരു പെന്‍ഡുലം എന്ന എന്റെ ആത്മകഥയുടെ ഓരോ അധ്യായവും വായിച്ചതിനു ശേഷം ലളിത എന്നെ വിളിക്കുമായിരുന്നു. ജീവിതത്തിലെ ഏറ്റവും ദുഖകരമായ അനുഭവങ്ങളെക്കുറിച്ചു പോലും ലളിത എന്നോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ ഒരാങ്ങളേടെ നെലേലാ തമ്പിസാറിനെ കാണുന്നത് എന്ന് പറയും.
ശരിക്കും അങ്ങനെ തന്നെയാണ് ഞാന്‍ ലളിതയേയും കണ്ടിരുന്നത്. ലളിതയുടെ കരളിന് രോഗമാണ് എന്നറിഞ്ഞപ്പോള്‍ വളരെ ദുഃഖം തോന്നി. ഫോണില്‍ സംസാരിച്ചപ്പോള്‍ ഇനി ഞാന്‍ അധികകാലമില്ലഎന്ന് പറഞ്ഞതും വേദനയോടെ ഓര്‍മ്മിക്കുന്നു. നിര്‍മ്മാതാവ് എന്ന നിലയില്‍ നേരിട്ട സാമ്പത്തികനഷ്ടങ്ങള്‍ക്കിടയില്‍ എനിക്ക് കിട്ടിയ ലാഭമാണ് ലളിതയെപ്പോലുള്ളവരുടെ സ്‌നേഹം .വിട ! പ്രിയസഹോദരീ ,വിട !