മീറ്റു ആരോപണം ഇപ്പോഴും ആഞ്ഞടിക്കുകയാണ്. പലരും വെളിപ്പെടുത്തലുകളുമായി വരുമ്പോഴും പലര്‍ക്കും പല ദുരനുഭവവും ഉണ്ടായിട്ടുണ്ട്. നീതി ലഭിക്കും എന്നപേരിലല്ല പലരും വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. അത് ഒരു പോരാട്ടത്തിന്റെ ഭാഗമാണ്. മലയാളത്തിലും മീറ്റു ആരോപണം ശക്തമായിരുന്നു. കവി വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച യുവ ഗായിക ചിന്മയിയെ സൗത്ത് ഇന്ത്യന്‍ സിനി, ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്സ് ആന്‍ഡ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ്സ് യൂണിയനില്‍ നിന്നു പുറത്താക്കി.
അംഗത്വ ഫീസ് അടയ്ക്കാത്തതിന്റെ പേരിലാണിതെന്നാണു വിശദീകരണം. നടനും മുന്‍ എംഎല്‍എയുമായ രാധാ രവിക്കെതിരെ മീടൂ ആരോപണം ഉന്നയിച്ച സ്ത്രീകളെ ചിന്മയി പിന്തുണച്ചിരുന്നു.