ബിഗ് ബോസ് താരം ഷിയാസ് കരീമിന്റെ സ്വപനം സ്വന്തമായി ഒരു വീട് എന്നുള്ളത് യാഥാര്‍ത്ഥ്യമായിരിക്കുയാണ്. കഴിഞ്ഞ ദിവസം നടന്ന പാലുകാച്ചല്‍ ചടങ്ങില്‍ ബിഗ്ബോസിലെ ഷിയാസിന്റെ സഹതാരങ്ങളും പങ്കെടുത്തിരുന്നു.അത്ര വലുതല്ലെങ്കിലും ഒറ്റ നിലയില്‍ തീര്‍ത്ത മനോഹരമായ വീടാണ് മൂവാറ്റുപുഴ വല്ലത്ത് ഷിയാസ് വാങ്ങിയത്.. വീടിന്റെ മുന്‍വശമൊക്കെ ഇന്റര്‍ലോക്ക് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. ഒലീവ് ഗ്രീന്‍ കളര്‍ പെയിന്റാണ് വീടിന് നല്‍കിയിരിക്കുന്നത്. ചെറിയ സിറ്റൗട്ടില്‍ നിന്നുമാണ് വീട്ടിലേക്ക് പ്രവേശിക്കുന്നത്. ഇവിടെ ഇരിപ്പിടങ്ങളുണ്ട്. വാതിലിന് മുകളില്‍ എഴുതിവച്ച മതവചനങ്ങളാണ് അതിഥികളെ എതിരേല്‍ക്കുന്നത്. വാതില്‍ തുറന്ന് നേരെ അകത്തേയ്ക്ക് കയറി ചെല്ലുമ്പോള്‍ തന്നെ പര്‍പ്പിള്‍ പെയ്ന്റ് അടിച്ച് വളരെ മനോഹരമായ ചുവരില്‍ ഷിയാസിന്റെ തനിച്ചുള്ളതും ഉമ്മയുമായുള്ളതുമായ കുറേ ഫോട്ടോസ് കാണാം. ഷിയാസിന് കിട്ടിയ കുറെ അവാര്‍ഡുകളും ഒരു ഷെല്‍ഫില്‍ നിരത്തി വെച്ചിട്ടുണ്ട്. വീട്ടിലേക്ക് വരുന്നവര്‍ ആദ്യം ശ്രദ്ധിക്കുന്നത് ഇവിക്കേ് തന്നെയാവും അത്ര കളര്‍ഫുള്‍ ആയിട്ടാണ് എല്ലാം വെച്ചിരിക്കുന്നത്.
ചുവരിന്റെ കളറിനോട് ചേരുന്ന കര്‍ട്ടനും വീടിന് മോടി കൂട്ടുന്നുണ്ട്. ഹാളിന്റെ ഒരു വശം കുറച്ച് കടുത്ത നിറം കൊടുത്തിട്ട് മറു വശത്ത് ഇളം നീല നിറമാണ് കൊടുത്തിരിക്കുന്നത്. അവിടെയും ഷിയാസിന്റെ കുറെ ഫോട്ടോസ് കാണാം. ഒരു ഫോട്ടോ ഫ്രെയിമില്‍ കുറെ ചെറിയ ചെറിയ ഫോട്ടോസ്. അതിന്റെ അടുത്തായി നല്ല ഭംഗിയുള്ള ക്ലോക്ക് വെച്ചിട്ടുണ്ട്. ചിത്രങ്ങളുടെ നടുക്കാണ് ക്ലോക്കിന്റെ സ്ഥാനം. ജനലുകളില്‍ എല്ലാം കര്‍ട്ടന്‍ ഇട്ടിട്ടുണ്ട്. ഹാളിന്റെ പല സ്ഥലങ്ങളിലായി ഷിയാസിന്റെ ചിത്രങ്ങളുണ്ട്. ഷെല്‍ഫില്‍ നിറയെ അവാര്‍ഡുകളും കാണാം.
ട്രോഫികള്‍ മാത്രമല്ല ബിഗ് ബോസില്‍ നിന്ന് കിട്ടിയ അവാര്‍ഡും ഷെല്‍ഫില്‍ ഉണ്ട്. അകത്തും ഒരു സോഫ ഇട്ടിട്ടുണ്ട് അതില്‍ ഷിയാസിന്റെ ചിത്രങ്ങളുള്ള ഒരു പില്ലോയുണ്ട്. മെയിന്‍ ഹോളില്‍ നിന്ന് ഡൈനിങ്ങ് ഹോളിലേക്കാണ് കയറുന്നത്. അവിടെ ഒരു വശത്തായി ഡൈനിങ്ങ് ടേബിളും കസേരകളും കാണാം. മറുവശത്ത് ക്രോക്കറി ഷെല്‍ഫ് കാണാം. ഷെല്‍ഫിന് സൈഡിലായി പൂക്കളുടെ ഫ്രെയിമും വെച്ചിട്ടുണ്ട്. ഇവിടെ നിന്നും ഒരു റൂമിലേക്കാണ് കയറുന്നത്. ഡാര്‍ക്ക് നിറമാണ് ഈ മുറിക്ക് കൊടുത്തിരിക്കുന്നത്. അതിന് ചേരുന്ന കര്‍ട്ടനും. അടുക്കളയുടെ സമീപത്തായി വര്‍ക്ക് ഏരിയയുമുണ്ട്. അവിടെയാണ് ഗ്യാസ് അടപ്പ് വെച്ചിരിക്കുന്നത്. അതിനോടൊപ്പം തന്നെ വിറക് അടപ്പും വെച്ചിട്ടുണ്ട്. അടുക്കള ഭാഗത്ത് നിന്ന് നേരെ ഇറങ്ങുന്നത് വര്‍ക്ക് ഏരിയയിലേക്കാണ്. വേറെ രണ്ട് മുറികളും വീടിനുണ്ട്. ചെറുതെങ്കിലും എല്ലാം മനോഹരമായിട്ടാണ് വീട്ടില്‍ സെറ്റ് ചെയ്തിരിക്കുന്നത്. ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ഷിയാസ് ഇട്ടിരിക്കുന്ന പേരും മനോഹരമാണ്. ഹാജറാ മന്‍സില്‍ എന്നാണ് വീടിന്റെ പേര്. ഉമ്മായെ പ്രാണനെ പോലെ സ്നേഹിക്കുന്ന ഷിയാസ് മറ്റെന്ത് പേരാണ് തന്റെ കൊട്ടാരത്തിന് ഇടുക. അത്രമേല്‍ സ്നേഹമാണ് തന്റെ ഉമ്മയോട് ഷിയാസിനുള്ളത്. ഇപ്പോള്‍ അതിന്റെ തെളിവായി ഈ വീടും.