നടന് ഷെയിന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ പ്രശ്‌നമാണ് കുറച്ച് നാളുകളായി സിനിമാരംഗത്തും നിന്നും നമ്മള്‍ കേള്‍ക്കുന്നത്.വെയില്‍ എന്ന സിനിമാ ചിത്രീകരണത്തിനിടെ മുടി മുറിച്ചെന്ന പേരില്‍ നിര്‍മാതാവ് തനിക്ക് വധഭീഷണി മുഴക്കിയെന്ന് പറഞ്ഞായിരുന്നു ഷെയിന്‍ എത്തിയത്. ഇരുവരും തമ്മിലുള്ള പ്രശ്നം വാര്‍ത്തയായതോടെ ഫെഫ്കട അടക്കമുള്ള സംഘടനകള്‍ ഇടപ്പെട്ട് ഒത്ത് തീര്‍പ്പാക്കിയിരുന്നു.സിനിമയുടെ ഷൂട്ടിങ് വീണ്ടും തുടങ്ങിയതിന് പിന്നാലെ പ്രശ്നങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ ഷൂട്ടിങിന് ഷെയിന്‍ എത്താത്തിനെ തുടര്‍ന്ന് ചിത്രീകരണം മുടങ്ങിയെന്ന് കാണിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം പറഞ്ഞുകൊണ്ട് ഷെയിനും രംഗത്തെത്തി,
ഷെയിനിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം