പല മാഗസീനിലും പല സിനിമകളിലും ചിത്രങ്ങളിലും കണ്ട ആനിയെ, ഷാജി ആദ്യമായി നേരിട്ട് കാണുന്നത് ചെന്നൈയിലെ അരുണാചലം സ്റ്റുഡിയോയിൽ വച്ചാണ് ആദ്യമായി കണ്ടത്. ആദ്യ കാഴ്ചയിൽ തന്നെ ആനി മനസ്സിൽ കയറി എന്ന് പലയിടത്തും ഷാജി പറഞ്ഞിട്ടുണ്ട്. 1996 ലാണ് ഇവർ വിവാഹിതരായത്. ലൊക്കേഷനിൽ ഷാജി അന്നെങ്കിൽ അല്പം ദേഷ്യമുള്ള കടുംപിടുത്തക്കാരനാണ്, അതേയ് സമയം ആനി എല്ലാവരോടും ചിരിച്ചു കളിച്ചു നിൽക്കുന്ന സ്വഭാവവും. തന്റെ മനസിലെ ഇഷ്ടത്തോടെ തന്നെ ആനിയുടെ ചിരിയും കളിയുമെല്ലാം ആസ്വദിച്ചിരുന്നു ഷാജി. ആനിയ്ക്ക് അവാർഡ് കിട്ടിയപ്പോൾ ഒന്ന് വിളിച്ചു അഭിനന്ദിക്കണമെന്ന് കരുതി ആനിയുടെ ലാൻഡ്‌ലൈനിൽ വിളിച്ചു. പക്ഷേ അച്ഛനാണ് എടുത്തത്. ആദ്യമൊന്നു പകച്ചെങ്കിലും ആനിയ്ക്ക് അച്ഛൻ ഫോൺ കൊടുത്തു. സംസാരിച്ചു, അഭിനന്ദിച്ചു ഫോൺ വച്ചു. ഇങ്ങനെ ആണ് ആദ്യമായി സംസാരിച്ചതോകെ. ഷാജി ആനിയെ ഇഷ്ടമാണെന്നു ആദ്യം പറഞ്ഞത് രഞ്ജി പണിക്കരിന്നോടാണ്. രഞ്ജി പണിക്കരാണ് ആണിയോട് പോയി പറയുന്നതും പറഞ്ഞപ്പോൾ തന്നെ ആനി സമ്മതം മൂളിയെന്നുമാണ് ഈ കഥയിലെ ഏറ്റവും വല്യ ട്വിസ്റ്റ്. ഒരിക്കലേ പോലും ഫോണിൽ സംസാരിക്കുകയോ പരസ്പ്പരം കത്തയക്കുകയോ ഒന്നും ചെയ്തിട്ടില്ല എന്ന് ഷാജിയും ആനിയും മുൻപേ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു.
എല്ലാ പ്രണയ കടയിലെ പോലെ തന്നെ നായകന്റെ മനസ്സിൽ നായിക മാത്രമായിരുന്നു. ആനിയുടെ വിരലിൽ അണിയിക്കാൻ ഒരു മോതിരം കയ്യിൽ കൊണ്ട് നടന്ന കാര്യം ഷാജി പലപ്പോഴും പറഞ്ഞതായിരുന്നു. എന്നേലും അത് ആനിയുടെ വിരലിൽ അണിയിക്കാം എന്നു കരുതി സൂക്ഷിച്ചതാണ് എന്ന് പലപ്പോഴും പറഞ്ഞിരുന്നു. പക്ഷേ അധിക നാൾ സൂക്ഷിക്കേണ്ടി വന്നില്ല. ഒരിക്കൽ എന്തോ ആവിശ്യത്തിന് ചെന്നൈയിൽ പോകാൻ ഫ്ലൈറ്റ് പിടിച്ച ഷാജി എയർപോർട്ടിൽ വച്ച് യാദ്രിശ്ചികമായി ആനിയെ കണ്ടു. സീറ്റ് നമ്പർ നോക്കിയപ്പോൾ അടുത്തടുത്ത സീറ്റും. സിനിമയിൽ മാത്രം കണ്ടുവരുന്ന ഒരു സീൻ എന്ന് തന്നെ പറയാം. പരസ്പരം സംസാരിക്കാതെ പറയാതെ അടുത്തടുത്ത സീറ്റിൽ വന്നതൊക്കെ എല്ലാര്ക്കും വിശ്വസിക്കാൻ പാടാണെങ്കിലും ഇതൊക്കെ ഒരു ദൈവ നിശ്ചയം തന്നെയാണ് എന്ന് തന്നെ പറയാം. ആ ഫ്ലൈറ്റിൽ കയറി ആകാശത്തു എത്തിയപ്പോൾ താൻ ആ മോതിരം ആനിയുടെ വിരലിൽ അണിയിക്കുകയായിരുന്നു എന്നും വിവാഹ അഭ്യർത്ഥന നടത്തി എന്നതുമാണ് ഇവർ ഒന്നിച്ച കഥയുടെ തുടക്കം. ഷാജിയുടെ വീട്ടിൽ ഈ സമയമൊക്കെ വിവാഹ ആലോചന നടത്തുകയായിരുന്നു. അപ്പോൾ തന്നെ മാഗസിനിലെ ആനിയുടെ ചിത്രം അമ്മയെ കാണിച്ചു. അമ്മയ്ക്കും അന്നേ ഇഷ്ടമായി എന്നും ഷാജി പറഞ്ഞിരുന്നു.
ഇനി ഈ ലവ് സ്റ്റോറിയിലെ കോമേഡിയും പ്രധാനമായ സീനായിരുന്നു അടുത്തത്. ഒരു ദിവസം ബോംബയിൽ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ഷാജി നേരെ ആനിയുടെ വീട്ടിലേക്കാണ് പോയത്. ആനിയാണെങ്കിൽ വീട്ടിലെ പറമ്പിലെ ചക്ക വിളഞ്ഞോ എന്ന് നോക്കാൻ എന്ന് പറഞ്ഞ് പറമ്പിൽ നിൽക്കുകയായിരുന്നു. പക്ഷേ അത് ഷാജിയെ കാത്തു നിൽക്കുന്ന നിലക്കായിരുന്നു. അങ്ങനെ ഒളിച്ചോടിയ ഇവർ നേരെ ചെന്നത് നടൻ സുരേഷ് ഗോപിയുടെ വീട്ടിലേക്കാണ്. അന്നായിരുന്നു സുരേഷ് ഗോപിയും ഇവരുടെ പ്രണയം അറിഞ്ഞത്. അവിടെ വച്ച് തന്നെ രജിസ്റ്റർ വിവാഹം നടത്തി.. അങ്ങനെ ഷാജി കൈലാസ് ആനി ദമ്പതികൾ ഒന്നിച്ചു. രഞ്ജി പണിക്കരാണ് പ്രസ് മീറ്റിലൂടെ ഇവരുടെ കല്യാണ കാര്യം പറഞ്ഞത്. വീട്ടിൽ പ്പോയി പറഞ്ഞത് ജഗദീഷും, വേണുനാഗവള്ളിയും , മണിയൻപിള്ള രാജു ആയിരുന്നു. വീട്ടുകാർക് വിഷമം ആയെങ്കിലും പിന്നീട വീടിനിടെ അടുത്തുള്ള ദേവി ക്ഷേത്രത്തിൽ പോയി മാലയിടുകയിരുന്നു ഇവർ. ക്രിസ്തുമത വിശ്വാസിയായിരുന്ന ആനി വിവാഹ ശേഷം ഹിന്ദു മതം സ്വീകരിക്കുകയും ചിത്ര ഷാജി കൈലാസ് എന്ന് പേരുമാറ്റുകയും ചെയ്തു. ഇങ്ങനെയാണ് ഈ കഥ യുടെ ക്ലൈമാക്സ്.