Latest News

ഇത്രയെങ്കിലും ഞാന്‍ ചെയ്യണ്ടേ?? സിനിമയിലെ വിലക്കിനെതിരെ തുറന്നടിച്ച് ഷെയ്ന്‍ നിഗം..! പ്രതികരണം വൈറലാകുന്നു..!

Malayalilife
ഇത്രയെങ്കിലും ഞാന്‍ ചെയ്യണ്ടേ?? സിനിമയിലെ വിലക്കിനെതിരെ തുറന്നടിച്ച് ഷെയ്ന്‍ നിഗം..! പ്രതികരണം വൈറലാകുന്നു..!

ലയാള സിനിമയിലെ പുത്തന്‍ താരോദയമായിരുന്നു ഷെയ്ന്‍ നിഗത്തിന്റെത്. നടന്‍ അബിയുടെ മകന്‍ എന്ന പേരുണ്ടെങ്കിലും സ്വാഭാവിക അഭിനയത്തിലൂടെയായിരുന്നു ഷെയ്ന്‍ മലയാളി മനസുകളില്‍ ഇടം പിടിച്ചത്. നായക പദവിയില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്നതിനിടയിലാണ് പുതിയ സിനിമകളുടെ അണിയറപ്രവര്‍ത്തകരുമായി ഉള്ള പ്രശ്‌നങ്ങളുടെ പേരില്‍ ഷെയ്‌നെ ഇന്നലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇന്നലെ വിലക്കിയത്. അതേസമയം ഇപ്പോള്‍ തന്റെ പ്രതികരണം ഷെയ്ന്‍ വെളിപ്പെടുത്തിയിരിക്കയാണ്.

ഇന്നലെയാണ് ഷെയന്‍ നിഗത്തിനെതിരെ കടുത്ത നിലപാടുകളുമായി നിര്‍മ്മാതാക്കളുടെ സംഘടന എത്തിയത്. ഷൈന്‍ ലഹരിമരുന്നിന് അടിമയാണെന്നും സുബോധമില്ലാതെയാണ് സംസാരിക്കുന്നതെന്നും വെയില്‍ കുര്‍ബാനി എന്നീ ചിത്രങ്ങള്‍ ഉപേക്ഷിക്കുന്നുവെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. ഈ രണ്ടുചിത്രങ്ങള്‍ക്കുമായി ചിലവാക്കിയ 7 ലക്ഷം തിരികെ തരാതെ ഇനി ഷെയ്‌നെ അഭിനയിപ്പിക്കേണ്ടെന്ന തീരുമാനമാണ് നിര്‍മ്മാതാക്കള്‍ കൈ കൊണ്ടത്. ഇപ്പോള്‍ തനിക്കുണ്ടായ വിലക്കിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഷെയ്ന്‍ രംഗത്തെത്തിയിരിക്കയാണ്. ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ നിലപാടുകളും പ്രശ്‌നങ്ങളും ഷെയ്ന്‍ തുറന്നുപറഞ്ഞത്.

വെയില്‍ സിനിമയുടെ ചിത്രീകരണ സമയത്ത് സംവിധായകനില്‍ നിരവധി അധിക്ഷേപങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും അതിന് മുടി മുറിച്ചെങ്കിലും താന്‍ പ്രതിഷേധിക്കണ്ടെയെന്നും ഷൈന്‍ ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു. 'എങ്ങനെയാണ് തന്നെ വിലക്കാന്‍ പറ്റുക? കൈയും കാലും കെട്ടിയിടോ, ഇതില്‍ വേറൊരു രാഷ്ട്രീയമുണ്ടെന്ന് ഷെയിന്‍ പറഞ്ഞു. ജോബി ജോര്‍ജിന്റെ നിര്‍മാണത്തിലുള്ള വെയില്‍ പൂര്‍ത്തിയാക്കാന്‍ മിനിഞ്ഞാന്ന് ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയിരുന്നുവെന്നും വിലക്കോ പ്രശ്‌നങ്ങളോ ഉണ്ടാകില്ലെന്ന് നിര്‍മാതാക്കളില്‍ ചിലര്‍ ഉറപ്പ് നല്‍കിയിരുന്നതായും ഷൈന്‍ പറഞ്ഞു. മാധ്യമങ്ങളോട് ഒന്നും സംസാരിക്കരുതെന്ന് പറഞ്ഞതായും എഴുതി വാങ്ങിയിരുന്നതായും ഷൈന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

ബുധാനാഴ്ച രാത്രി വരെ തനിക്കെതിരെ സിനിമാ വിലക്കുണ്ടാവില്ല എന്ന് നിര്‍മാതാക്കളുടെ സംഘടനയിലുള്ള ആന്റോ ജോസഫ്, സുബൈര്‍, സിയാദ് കോക്കര്‍ എന്നിവര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ തീര്‍ക്കാമെന്ന് ഉറപ്പും തന്നിരുന്നു. മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഒപ്പിട്ട് നല്‍കിയിരുന്നതിനാലാണ് ഇതുവരെ സംസാരിക്കാതിരുന്നത്. വെയില്‍ എന്ന സിനിമയ്ക്ക് വേണ്ടി അഞ്ച് ദിവസം രാത്രിയും പകലും ചിത്രീകരണത്തില്‍ സഹകരിച്ചു. മാനസികമായി പീഡിപ്പിച്ച് സഹികെട്ടപ്പോഴാണ് വെയില്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് പോയത്. വലിയ പെരുന്നാള്‍ തീയറ്റര്‍ കാണിക്കില്ലെന്ന് വരെ ഭീഷണിപ്പെടുത്തി. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ലെന്നും ഇതില്‍ ഒരു രാഷ്ട്രീയമുണ്ടെന്നും ഷൈന്‍ തുറന്നടിച്ചു.  ഇനി ഷെയ്ന്‍ നിഗമിനെ ഇന്‍ഡസ്ട്രിയില്‍ ആവശ്യമില്ല എന്നാണ് നിര്‍മ്മാതാക്കള്‍ പറഞ്ഞതെന്ന് സലാം ബാപ്പുവെന്ന സംവിധായകന്‍ തന്നോട് വെളിപ്പെടുത്തി.

തന്നോട് നിര്‍മാതാക്കളുടെ സംഘടന ഒന്നും ചോദിച്ചിട്ടില്ലെന്നും തന്റെ ഭാഗം കേട്ടിട്ടില്ലെന്നും ഷെയ്ന്‍ പറഞ്ഞു. എന്റെ അടുത്തു ആരും ഒരു കാര്യവും ചോദിച്ചിട്ടില്ല. ഞാന്‍ ഈ പടങ്ങള്‍ ചെയ്യില്ല എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഞാന്‍ ഈ പടങ്ങള്‍ ചെയ്യുന്നില്ലെങ്കിലല്ലേ ഏഴു കോടി കൊടുക്കേണ്ടതുള്ളൂ എന്നും ഷെയ്ന്‍ പറഞ്ഞു. മാധ്യമങ്ങളോട് ഒന്നും പറയരുതെന്നും ഇന്‍സ്റ്റഗ്രാം ഉപയോഗിക്കരുതെന്നും നിര്‍മാതാക്കള്‍ പറഞ്ഞതായും ഷെയ്ന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഒപ്പിട്ട് നല്‍കിയിരുന്നതിനാലാണ് ഇതുവരെ സംസാരിക്കാതിരുന്നതെന്നും ഷെയ്ന്‍ വ്യക്തമാക്കി.

രാത്രിയും പകലും വെയിലിനു വേണ്ടി ജോലിയെടുത്തു. എന്നിട്ടും അത്രയും അപമാനമാണ് എനിക്കു സഹിക്കേണ്ടി വന്നത്. സാമാന്യം ഒമ്പത് മണിക്കൂര്‍ വരെയല്ലേ ഒരാള്‍ ജോലി ചെയ്യുകയുള്ളൂ. ഞാന്‍ 18 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നുണ്ട്. സ്വന്തമായി പ്രൊഡക്ഷന്‍ ഇല്ലാത്ത എല്ലാവരും ഇങ്ങനെ ജോലിചെയ്യുന്നുണ്ട്. ഞാന്‍ പ്രതിനിധീകരിക്കുന്നത് എന്നെ മാത്രമല്ല. മിണ്ടാന്‍ പറ്റാത്ത ഒരുപാട് പേരുണ്ടിവിടെ. അവര്‍ക്കു വേണ്ടി കൂടിയാണ് ഞാന്‍ ഇതു പറയുന്നത്. ഇന്നേവരെ എന്റെ ജോലിയില്‍ ഒന്നും കാണിച്ചിട്ടില്ല. കാണിക്കുകയുമില്ല. എല്ലാവര്‍ക്കും വന്നു കൊട്ടാനുള്ളൊരു ചെണ്ടയാണ് ഞാന്‍. മുടി മുറിച്ചത് എന്റെ പ്രതിഷേധമാണ്. ഇതെങ്കിലും ചെയ്യേണ്ടേ എന്നും ഷെയ്ന്‍ ചോദിക്കുന്നു.

മൂന്നു സിനിമകളും പുറത്തുവരണമെന്നു തന്നെയാണ് ആഗ്രഹിക്കുന്നത്. ഈ മുടി വളരും. ഈ മുടിയുടെ ഗെറ്റപ്പില്‍ തന്നെ കുര്‍ബാനിയുടെ സംവിധായകന്‍ സിനിമ എടുക്കാന്‍ തയ്യാറാണെന്നു പറഞ്ഞിട്ടുണ്ട്. ഇതേ ലുക്കില്‍ തന്നെ വെയിലിലെ പ്ലസ് ടൂ പോര്‍ഷന്‍ എടുത്തോളാമെന്ന് ശരത് മേനോനും പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ഞങ്ങളോട് സംസാരിച്ചിട്ടുണ്ട്. സംവിധായകരുടെ പ്രശ്‌നത്തിലല്ലല്ലോ തീരുമാനം വന്നിരിക്കുന്നത്. നിര്‍മാതാക്കളുടെ അല്ലേ. അവര്‍ തന്നെ തീരുമാനങ്ങളെടുത്തു. തന്റെ സ്വഭാവം ഇങ്ങനെ തന്നെയാണെന്നും. ആരോടും ദേഷ്യം വച്ചല്ല സംസാരിക്കുന്നതെന്നും ഷെയ്ന്‍ പറയുന്നു. നിര്‍മ്മാതാക്കള്‍ വിളിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഷെയ്ന്‍ പറയുന്നു. അഭിനയം കൊണ്ട് ജീവിക്കാന്‍ തന്നെയാണ് ഉദ്ദേശം. ഇത് സിനിമയുടെ പ്രശ്‌നമല്ല ഇതിന്റെ രാഷ്ട്രീയം വേറെയാണ്. അത് കാലം തെളിയിക്കുമെന്നും ഷെയ്ന്‍ പറയുന്നു.

 

Read more topics: # shaine nigam,# responds to the issues
shaine nigam responds to the issues

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES