രഞ്ജിത്ത് തിരക്കഥയെഴുതി, ഐ.വി. ശശി സംവിധാനത്തിൽ പുറത്തിറങ്ങിയ എക്കാലത്തെയും ഒരു സൂപ്പർ ഹിറ്റ് ചിത്രമാണ് ദേവാസുരം. മോഹൻലാൽ, രേവതി, ഇന്നസെന്റ് എന്നിവർ തകർത്ത് അഭിനയിച്ച മലയാളത്തിലെ മികച്ച സിനിമയാണ് ഇത്. ഇതിലെ ഓരോ കഥാപാത്രവും അത്രമേൽ ആഴത്തിലാണ് പ്രേക്ഷകരുടെ ഇടയിലേക് എത്തിയത്. സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച വ്യക്തികളുടെ കരിയറിൽ ബ്രെയ്ക്ക് സംഭവിക്കണം എങ്കിൽ അത്രത്തോളം ആഴത്തിൽ ആ സിനിമ പ്രേക്ഷരിലേക്ക് ആഴ്ന്നു ചെന്നിരിക്കണം. അത്തരത്തിൽ സിനിമ പ്രേമികളുടെ മനസ്സിൽ ഇന്നും ദേവാസുരം എന്ന സിനിമയും അതിലെ കഥാപാത്രങ്ങളും ഒട്ടും മങ്ങൽ ഏൽക്കാതെ നിലനിൽക്കുന്നു എന്നതാണ് പ്രേത്യേകത. ഇതിലെ പ്രധാന കഥാപത്രങ്ങളോടൊപ്പം തന്നെ സിനിമ പ്രേമികളുടെ മനസ്സിലേക്ക് കയറിക്കൂടിയ ഒരു കഥാപാത്രം ആയിരുന്നു ഭാനുമതിയുടെ അനുജത്തി ശാരദ. ഈ ശാരദ ഒരു ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്നു എന്ന് അധികമാർക്കും അറിയാൻ വഴിയില്ല. ഈ ശാരദയുടെ കഥാപാത്രം അതി മനോഹരമായി ചെയ്തത് സീതയാണ്.
സീത ഇപ്പോൾ ചെന്നൈയിൽ താമസിക്കുന്ന അബ്‌ദുൾ ഖാദറിന്റെ ഭാര്യ യാസ്മിനാണ്. ഇവരുടെ വിവാഹത്തിന് ശേഷമാണ് താരം പേര് മാറ്റിയത്. തെലുങ്കിൽ ബാലതാരമായി അഭിനയിച്ചു തുടങ്ങിയ സീത എന്ന യാസ്മിൻ തമിഴിലും മലയാളത്തിലും ബാലതാരമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ശുദ്ധമദ്ദളം, ജനം, ഭാര്യ, കുടുംബവിശേഷം, നിർണയം, വർണപ്പകിട്ട് തുടങ്ങിയ നിരവധി സിനിമകളിൽ അവർ സജീവം ആയിരുന്നു. പെട്ടെന്ന് ഒരു ദിവസം ആണ് സീത സിനിമയിൽ നിന്ന് അപ്രത്യക്ഷയായത്. അത് എല്ലാ പ്രേക്ഷകരുടെ ഇടയിലും ചോദ്യമായി തന്നെ നിലനിന്നു.
ചെന്നൈ തായ് സത്യ മെട്രിക്കുലേഷൻ സ്കൂളിൽ പഠിച്ചവർ ആണ് താരവും ഭർത്താവ് അബ്ദുൾഖാദറും. പഠനത്തിന് ശേഷം പിന്നെ കണ്ടില്ലെങ്കിലും വിവാഹത്തിന് നാലുവർഷം മുൻപായാണ് പിന്നീട് കാണുന്നത്. അന്ന് ഉള്ളിൽ രണ്ടാൾക്കും ഇഷ്ടം ഉണ്ടെങ്കിലും പ്രണയമല്ലായിരുന്നു. നടിയുടെ വീട്ടുകാരുടെ എതിർപ്പ് മാറിയതോടെ മൂന്നുവർഷം മുൻപ് ആയിരുന്നു വിവാഹം എന്നും സീത വ്യക്തമാക്കി. ഭർത്താവിന്റെ മതത്തിന്റെ ഭാഗമാവണമെന്ന ആഗ്രഹം വിവാഹത്തിന് മുൻപേ തോന്നിയിരുന്നു. അങ്ങനെയാണ് ഇസ്ലാം മതം സ്വീകരിച്ചത്. നടിയുടെ ഭർത്താവ് അബ്ദുൽ ഇപ്പോൾ ഫിനാൻസ് രംഗത്ത് ജോലി ചെയ്യുന്നു.
അന്ന് സിനിമകളിൽ നിന്നും അപ്രത്യക്ഷ ആയ സീത തമിഴ് സീരിയലുകളിൽ എത്തിയപ്പോൾ മുതൽ ആണ് വീണ്ടും ശ്രദ്ധിക്കപെടുന്നത്. വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സുന്ദരി ഞാനും സുന്ദരി നീയും സീരിയലിൽ ആണ് സീത ഇപ്പോൾ അഭിനയിക്കുന്നുത്. സത്യ എന്ന തമിഴ് സീരിയലിലാണ് ഏറ്റവും ഒടുവിൽ ആയി സീത തിളങ്ങിയത്. സിനിമയിൽ തിരക്കേറിയതിനാൽ ഒൻപതാം ക്ളാസിൽ പഠനം ഉപേക്ഷിക്കേണ്ടിവന്നു. പഠിക്കാൻ ആണ് കഴിയാതെ പോയതിൽ വിഷമമുണ്ടെങ്കിലും അഭിനയ ജീവിതത്തിൽ ഏറെ സന്തുഷ്ടയാണ് നടി.