ബോളിവുഡിന്റെ സൂപ്പര്‍ സ്റ്റാര്‍ ആണ് സല്‍മാന്‍ ഖാന്‍. സല്‍മാന്റെ വിശേഷങ്ങളും വാര്‍ത്തകളുമെല്ലാം എപ്പോഴും ശ്രദ്ധിക്കപെടാറുണ്ട്. ലോക്ഡൗണില്‍ ഷൂട്ടിങ്ങ് മുടങ്ങിയതിനാല്‍ പന്‍വേലിലുള്ള തന്റെ ഫാം ഹൗസിലാണ് താരം ഉള്ളത്. കാമുകിയും സല്‍മാന് ഒപ്പമുണ്ടെന്ന് നേരത്തെ പുറത്തുവന്ന ചിത്രങ്ങള്‍ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍മീഡിയയില്‍ ആക്ടീവായ സല്‍മാന്‍ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ സല്‍മാന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രം വലിയ രീതിയിലുള്ള ട്രോള്‍ ഏറ്റുവാങ്ങുകയാണ്. കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് സല്‍മാന്‍ ഖാന്‍ പങ്കുവച്ച ചിത്രമാണ് അവസാനം താരത്തിന് തന്നെ വിനയായി മാറിയത്.
ദേഹത്താസകലം ചെളി പുരണ്ട നിലയിലുള്ള ചിത്രമാണ് സല്‍മാന്‍ ഖാന്‍ പോസ്റ്റ് ചെയ്തത്. എല്ലാ കര്‍ഷകര്‍ക്കും ആദരം എന്നും ചിത്രത്തിനു താഴെ താരം കുറിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രം കണ്ട് വല്ലാത്തൊരു പ്രഹസനമായിപ്പോയി എന്നാണ് പലരും പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്. പലരും. പാടത്തു കഷ്ടപ്പെടുന്നയാളെന്ന തരത്തില്‍ പകര്‍ത്തിയ ചിത്രത്തിന് പക്ഷേ പലരും പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടിയാണ് ട്രോള്‍ ചെയ്തത്. മുഖത്ത് ചെളി പൂശിയപ്പോള്‍, നിങ്ങള്‍ അതേകാര്യം കാലുകളില്‍ ചെയ്യാന്‍ മറന്നോ എന്നൊരാള്‍ ചോദിക്കുന്നു. അമിതാഭിനയമായി പോയി എന്നും സല്‍മാനെ വിമര്‍ശിക്കുന്നവരുണ്ട്. ഏറ്റവും രസകരമായ കാര്യം മലയാളികളാണ് സല്‍മാനെ കളിയാക്കാന്‍ മുന്നിലെന്നതാണ്.
ദേഹത്ത് ചെളി പൂശിയത് ശരിയായില്ല, നിങ്ങളൊരു മികച്ച നടന്‍ തന്നെ, മുട്ടിലെഴഞ്ഞ് എവിടെ പോയി, എന്തൊരു പ്രഹസനമാണ് സജീ തുടങ്ങി നിരവധി മലയാളം കമന്റുകളാണ് പോസ്റ്റിനു താഴെയുള്ളത്. ഇത്രയേറെ കഷ്ടപ്പെട്ട് പണിയെടുത്തിട്ടും മുടി നല്ല രീതിയില്‍ ഒതുങ്ങിയിരിക്കുന്നല്ലോ എന്നാണ് ഒരാളുടെ കമന്റ്. പനവേലിലുള്ള ഫാം ഹൗസില്‍ കൃഷിപ്പണികളുമായി ലോക്ക്ഡൗണ്‍ കാലം ചിലവിടുകയായിരുന്നു സല്‍മാന്‍