ചിരിപ്പിച്ചും കരയിപ്പിച്ചുമൊക്കെ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരനായ നടനാണ് സലീം കുമാര്‍. ഏറെയയും കോമഡി കഥാപാത്രങ്ങള്‍ ചെയ്തിരുന്ന താരത്തിന്റെ ഉളളിലെ അഭിനയപ്രതിഭയെ പിന്നട് മലയാളികള്‍ കണ്ടിരുന്നു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ അഭിനയ ത്തിന് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. എന്നാല്‍ ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ തന്നെ സിനിമയില്‍ തനിക്ക് ഒരുപാട് ശത്രുക്കള്‍ ഉണ്ടായെന്നാണ് നടന്‍ സലിം കുമാര്‍ പറയുന്നത്. ഒരു ഉദാഹരണ സങ്കല്‍പ്പിക കഥ പങ്കുവച്ചു കൊണ്ടാണ് സലിം കുമാര്‍ ഇത് വ്യക്തമാക്കുന്നത്.
സലിം കുമാറിന്റെ വാക്കുകള്‍
'ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ തന്നെ സിനിമയില്‍ തനിക്ക് ഒരുപാട് ശത്രുക്കളെ കിട്ടി. സിനിമയില്‍ നമ്മള്‍ ഒരാളെ ഇഷ്ടപ്പെടുന്നു ഏതു വരെ ഇഷ്ടപ്പെടുന്നു എന്ന് ചോദിച്ചാല്‍ ഒരാള്‍ ഒരു ലൊക്കേഷനില്‍ വന്നു ഈ ലൊക്കേഷനില്‍ വന്ന ആള് അവിടെ തല കറങ്ങി വീണു, അവിടെ ഇരുന്ന നടന്‍ എഴുന്നേറ്റു ചെന്നു അയാളെ വെള്ളം തളിപ്പിച്ച് എന്താ എന്ന് ചോദിക്കുന്നു.
അയാള്‍ ആഹാരം കഴിച്ചിട്ടില്ല. ഫുഡ് കൊടുക്കാന്‍ പറയുന്നു. അകത്ത് കൊണ്ട് പോയി ഫുഡ് കൊടുക്കാന്‍ പറയുന്നു. എന്താണ് സംഭവം അയാള്‍ കാര്യം പറയുന്നു 'ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണ്' അപ്പോള്‍ നടന്‍ പറയുന്നു. ശരി ഞാന്‍ സംവിധായകന്റെ അടുത്ത് പറഞ്ഞു ഒരു വേഷം വാങ്ങി തരാം അങ്ങനെ അവര്‍ നല്ല കൂട്ടാകുന്നു..
പക്ഷേ അയാള്‍ അവസരം വാങ്ങി കൊടുത്ത നടന്‍ അയാളുടെ തോള് വരെ വളരാന്‍ സമ്മതിക്കും പക്ഷേ അതിനു മുകളില്‍ വന്നാല്‍ ആ നടന്‍ അയാള്‍ക്ക് ശത്രുവാകും. സിനിമയിലെ സുഹൃത്ത് ബന്ധം അങ്ങനെയാണ്' സലിം കുമാര്‍ പറയുന്നു.