ഒരുകാലത്ത് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായിരുന്നു രശ്മി സോമന്‍. എന്നാല്‍ സംവിധായകന്‍ എഎം നസീറുമായുള്ള വിവാഹം പിരിഞ്ഞ് മറ്റൊരു വിവാഹം കഴിച്ച നടി പിന്നെ അഭിനയരംഗത്ത് നിന്നും അപ്രത്യക്ഷയായി. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമാകുകയാണ് താരം.മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന അനുരാഗം എന്ന സീരിയിലിലൂടെയാണ് നടി തിരിച്ചെത്തിയത്. അടുത്തിടെ റിമി ടോമിയുടെ ഒന്നും മൂന്നില്‍ അതിഥിയായി രശ്മി പങ്കെടുത്തിരുന്നു. താരം പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
സിനിമാരംഗത്ത് നിന്നും സീരിയല്‍ രംഗത്ത് എത്തിയ നടിയാണ് രശ്മി സോമന്‍. മലയാളിത്തമുളള ഈ താരം ഒരുകാലത്ത് പരമ്പരകളിലെ അവിഭാജ്യ ഘടകമായിരുന്നു. ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമ കണ്ടവരാരും രശ്മി സോമനെ മറക്കില്ല.പതിനേഴോളം ചലചിത്രങ്ങളില്‍ രശ്മി വേഷമിട്ടിട്ടുണ്ട്. നിരവധി സീരിയലുകളില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു പരമ്പരകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ എഎന്‍ നസീറും രശ്മിയും വിവാഹിതരായത്. രശ്മി നായികയായ സീരിയലുകളിലെ സംവിധായകനായിരുന്നു നസീര്‍. എന്നാല്‍ വൈകാതെ താരദമ്പതികള്‍ വിവാഹമോചിതരായി.പിന്നീട് വീട്ടുകാരുടെ ആലോചന പ്രകാരം 2015 ല്‍ ഗള്‍ഫില്‍ ഉദ്യോഗസ്ഥനായ ഗോപിനാഥിനെ രശ്മി വിവാഹം ചെയ്തു വിവാഹശേഷം ഭര്‍ത്താവിനൊപ്പം താരം ദുബായിലാണ് താമസം. സിനിമാ സീരിയല്‍ രംഗത്ത് നിന്നും വിട്ടുനിന്നെങ്കിലും തന്റെ യൂട്യുബ് ചാനലിലൂടെ രശ്മി പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തിയിരുന്നു. റെയ്‌സ് വേള്‍ഡ് ഓഫ് കളേഴ്‌സ് എന്ന യൂട്യുബ് ചാനലില്‍ ദുബായ് ജീവിതമാണ് രശ്മി പ്രേക്ഷകര്‍ക്ക് കാട്ടികൊടുത്തത് .
4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന അനുരാഗം എന്ന സീരിയിലിലൂടെയാണ് നടി തിരിച്ചെത്തുന്നത്.സ്ഥിരം കണ്ണീര്‍ കഥാപാത്രങ്ങളില്‍ നിന്നുംമാറി ഇത്തവണ ബോള്‍ഡായുളള ഒരു കഥാപാത്രത്തെയാണ് രശ്മി അവതരിപ്പിക്കുന്നത്.അടുത്തിടെ റിമി ടോമിയുടെ ഒന്നും മൂന്നില്‍ അതിഥിയായി രശ്മിയും പങ്കെടുത്തിരുന്നു.സീരിയലിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജോണ്‍, നിമിഷിക എന്നിവരാണ് രശ്മിക്കൊപ്പം 'ഒന്നും ഒന്നും മൂന്നില്‍' എത്തിയത്.രശ്മിയുമായുള്ള സൗഹൃദം പുതുക്കാനായതിന്റെ സന്തോഷത്തിലായിരുന്നു റിമി ടോമി. മഴവില്‍ മനോരമയിലെ 'വെറുതെ അല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയുടെ ഭാഗമായിരിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. അന്ന് റിമിയുടെ വീട്ടില്‍ വന്നതും ഒന്നിച്ച് സിനിമയ്ക്ക് പോയതുമായ ഓര്‍മകള്‍ ഇരുവരും പങ്കുവച്ചു. 'കട്ടച്ചങ്കുകള്‍' ആയിരുന്നു എന്നാണ് രശ്മി പറയുന്നത്. എന്നാല്‍ പിന്നീട് പരസ്പരം കാണാന്‍ സാധിച്ചില്ല. അങ്ങനെ വര്‍ഷങ്ങള്‍ക്കുശേഷമാണ് വീണ്ടും ഇരുവരും കാണുന്നത്. മനോഹരമായി കരയുന്ന ഒരു സ്ത്രീയുണ്ടോ എന്നു ചോദിച്ചാല്‍ രശ്മി എന്നാണ് ഉത്തരമെന്ന് റിമി. 5 വര്‍ഷം മുന്‍പ് കണ്ട രശ്മിയില്‍ നിന്ന് ഒരുപാട് മാറിപ്പോയെന്നും ഇപ്പോള്‍ ഒരുപാട് സംസാരിക്കുന്നുണ്ടെന്നും റിമി പറഞ്ഞു. താരം വളരെ മനോഹരിയായിരിക്കുന്നുവെന്നും റിമി പറഞ്ഞു. അതി കാരണം രശ്മി തുറന്നു പറയുകയും ചെയ്തു. ''എന്റെ ഏട്ടന്‍ നന്നായി സംസാരിക്കും. അപ്പോള്‍ നമ്മള്‍ പിടിച്ചു നില്‍ക്കണ്ടേ. ഒരാള്‍ കത്തിയെടുത്ത് വീശുമ്പോള്‍ അടുത്തയാള്‍ കത്തിയെടുത്ത് വീശണമല്ലോ''എന്നും രശ്മി പറഞ്ഞു. ഭര്‍ത്താവിനാണ് തന്റെ തിരിച്ചുവരവിനുള്ള മുഴുവന്‍ ക്രഡിറ്റും രശ്മി നല്‍കുന്നത്.