തെരുവിലെ വിശന്നു വലഞ്ഞ കുഞ്ഞ്; താഴത്തും തറയിലും വയ്ക്കാതെ എടുത്ത് വളര്‍ത്തി; മൂന്ന് ചേട്ടന്മാരുടെ കുഞ്ഞനിയത്തി; തെരുവില്‍ ജനിച്ച അര്‍പ്പിത സല്‍മാന്‍ഖാന്റെ അനിയത്തിയായ കഥ

Malayalilife
തെരുവിലെ വിശന്നു വലഞ്ഞ കുഞ്ഞ്; താഴത്തും തറയിലും വയ്ക്കാതെ എടുത്ത് വളര്‍ത്തി; മൂന്ന് ചേട്ടന്മാരുടെ കുഞ്ഞനിയത്തി; തെരുവില്‍ ജനിച്ച അര്‍പ്പിത സല്‍മാന്‍ഖാന്റെ അനിയത്തിയായ കഥ

ബോളിവുഡ് താരം സല്‍മാന്‍ ഖാനെയും അദ്ദേഹത്തിന്റെ സഹോദരി അര്‍പിതയെയും ആരാധകര്‍ക്ക് അറിയാം. എന്നാല്‍ അര്‍പ്പിത സല്‍മാന്റെ രക്ത ബന്ധത്തിലുള്ള സഹോദരി അല്ലെന്നുള്ള കാര്യം വളരെ ചുരുക്കം പേര്‍ക്കേ അറിയു. സല്‍മാന്‍ ഖാന്റെ കുടുംബത്തിന്റെ യാതാരു ഛായയും അര്‍പ്പിതയ്ക്ക് ഇല്ല ല്ലോ എന്ന് പറയുന്നവര്‍ക്കായി അര്‍പ്പിത എന്ന ഇരുനിറക്കാരി 16 അംഗ ഖാന്‍ കുടുംബത്തില്‍ എത്തി എന്ന കഥ അറിയാം. അര്‍പ്പിത ഖാന്‍ കുടുംബത്തിലേക്ക് എത്തിയതിനെക്കുറിച്ച് പല കഥകളും പറയുന്നുണ്ട്. സല്‍മാന്‍ ഖാന്റെ പിതാവ് തെരുവില്‍ നിന്നും എടുത്തു വളര്‍ത്തിയതാണ് അര്‍പ്പിത എന്ന സല്‍മാന്‍ഖാന്റെ സഹോദരിയെ. സല്‍മാന്റെ അമ്മയാണ് എടുത്ത് വളര്‍ത്തിയതെന്നും അല്ല വളര്‍ത്തമ്മയായ ഹെലന്‍ ആണ് വളര്‍ത്തിയതെന്നും പറയപ്പെടുന്നു.

ഒരു കഥ ഇങ്ങനെയാണ്. ഡബ്ബിംഗ് തീയേറ്ററിലെ വര്‍ക്ക് കഴിഞ്ഞ് ടാക്‌സിയില്‍ യാത്ര ചെയ്യന്ന സമയത്ത് ബൈക്കുള തെരുവോരത്തെ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിക്കപ്പട്ട ഒരു കുട്ടിയുടെ കരച്ചില്‍ കേട്ട സല്‍മ കാര്‍ നിര്‍ത്താല്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു: ഡ്രൈവറുടെ നിരുത്സാഹപ്പെടുത്തലിനെ വകവയ്ക്കാതെ സല്‍മ എന്ന അക്കാലത്തേ അനുപമ എന്ന നടി ആ ചോരക്കുഞ്ഞിനേ ഒന്നും നോക്കാതെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. ഭര്‍ത്താവ് സലിം ഖാന്‍ തിളങ്ങി നില്‍ക്കുന്ന കാലം. ഡോറില്‍ സല്‍മ ഒന്ന് മുട്ടി ഒരു ഉറക്കച്ചുവടോടെ വന്ന തന്റെ നേരേ ഭാര്യ ചിരിച്ച് കൊണ്ട് നീട്ടിയ തെരുവിലെ ആ കുഞ്ഞിനേ നോക്കി കക്ഷിയും ഒന്ന് ചിരിച്ചു. എന്നിട്ട് സല്‍മയും ഭര്‍ത്താവും ഒരു കാര്യം തീരുമാനിച്ചു ഈ കുട്ടിയെ ഉപേക്ഷിച്ച മാതാപിതാക്കളെ കണ്ടു പിടിക്കണം.

സലീമും ഭാര്യയും ആ മാതാപിതാക്കളെ കണ്ടെത്തി ഒരു ചെറ്റക്കുടിലില്‍ എത്തിയ സലിം ഖാന്‍ അവരോട് ഒരു ചോദ്യം ചോദ്യം ചോദിച്ചു. നിങ്ങള്‍ എന്തിന് കുട്ടിയേ കുപ്പത്തൊട്ടിലില്‍ ഉപേക്ഷിച്ചു. സാമ്പത്തിക പരാധീനതയാണ് കാരണം എന്ന് മാതാപിതാക്കള്‍ ഉത്തരം നല്‍കി. സാമ്പത്തികപരമായി സഹായിച്ചാല്‍ നിങ്ങള്‍ ഈ കുട്ടിയേ സംരംക്ഷിക്കുമോ? എന്ന ചോദ്യത്തിന് ആശാവകമായ ഒരു മറുപടിയും ആ മാതാപിതാക്കള്‍ നല്‍കിയില്ല. സലിഖാന്‍ തന്റെ പോക്കറ്റ് പരതി കൈയ്യില്‍ കിട്ടിയ നോട്ട് കെട്ട് ആ ദമ്പതികളുടെ കൈയ്യില്‍ വച്ച് കൊടുത്തിട്ട് ഇങ്ങനെ പറഞ്ഞു. ഇനിയും നിങ്ങള്‍ ഈ കുട്ടിയെ അന്വേഷിക്കാന്‍ വന്നാല്‍ ഞാന്‍ നിങ്ങളെ ഇല്ലാതാക്കും എന്ന് പറഞ്ഞ് തിരിച്ചിറങ്ങി നേരെ വീട്ടിലേക്ക് ആ ചോരക്കുഞ്ഞിനെ കൂട്ടിക്കൊണ്ടുവന്നു. മൂന്ന് ആണ്‍മക്കള്‍ക്കൊപ്പം ആ പെണ്‍കുട്ടിയേ എടുത്ത് വളര്‍ത്താന്‍ സലിം എടുത്ത തീരുമാനം മാതാപിതാക്കള്‍ , സമൂഹം അടക്കം എല്ലാരും എതിര്‍ത്തു.പക്ഷേ സലിം ഖാന്‍ അതിനെയൊക്കെ വകവച്ചില്ല. ഖാനും ഭാര്യയും ആ തെരുവില്‍ നിന്നെടുത്ത പെണ്‍കുട്ടിയെ ഹൃദയത്തോട് ചേര്‍ത്ത് വച്ചു. ആ കുട്ടിയുടെ പേരാണ് അര്‍പ്പിതാ സലിം ഖാന്‍. അവള്‍ക്ക് എണ്ണം പറഞ്ഞ മൂന്ന് സഹോദരങ്ങള്‍. സല്‍മാന്‍ ഖാന്‍, അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍. നിലത്തും താഴെയും വയ്ക്കാതെ ആ കുഞ്ഞിപ്പെങ്ങളെ അവര്‍ നെഞ്ചിലേറ്റി. നിറത്തിലോ കുലത്തിലോ തങ്ങളുമായിട്ട് യാതൊരു സാമ്യമില്ലെങ്കിലും അവള്‍ ആ വീട്ടിലെ ഭാഗ്യനക്ഷത്രമായി.

മറ്റൊരു കഥ ഇങ്ങനെ മഴയുള്ള ഒരു രാത്രി സല്‍മാന്‍ഖാന്റെ രണ്ടാനമ്മയും മുന്‍കാല നടിയുമായ ഹെലെന്‍ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചില്‍ കുറച്ചകലെ നിന്നും കേട്ടു. ശബ്ദം കേട്ട ഭാഗത്തേക്ക് ഓടിപ്പോയ ഹെലെന്‍ തണുത്തു വിറച്ചു കൊണ്ട് കരയുന്ന പിഞ്ചു കുഞ്ഞിനെ ആരോ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കുഞ്ഞിനെ ഉടനെ വാരിയെടുത്ത ഹെലെന്‍ ആ പെണ്‍കുഞ്ഞിനെ മാറോടണച്ചു തണുപ്പില്‍ നിന്നും രക്ഷയേകി ഉടനെ വീട്ടിലേക്ക് നടന്നു. വീട്ടില്‍ കൊണ്ട് വന്ന കുഞ്ഞിനെ ആ കുടുംബം വളര്‍ത്തുകയായിരുന്നു. അവര്‍ അവള്‍ക്കൊരു പേരും ഇട്ടു, അര്‍പ്പിത.

തെരുവില്‍ വീടില്ലാതെ അലഞ്ഞ ഒരു സ്ത്രീയുടെ കൈയ്യില്‍ സല്‍മാന്‍ ഖാന്റെ പിതാവ് അര്‍പ്പിതയെ കണ്ടെത്തുകയായിരുന്നുവെന്നാണ് മറ്റൊരു കഥ. വിശന്ന് വലഞ്ഞ ഈ കുട്ടിയുടെ കരച്ചിലാണ് സല്‍മാന്റെ പിതാവിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. പിന്നീട് ആ കുട്ടിയ ഖാന്‍ കുടുംബത്തിലേയ്ക്ക് കൂട്ടുകയായിരുന്നുവെന്നുമാണ് അര്‍പ്പിതയെക്കുറിച്ച് പൊതുവില്‍ കേട്ട് പരിചയിച്ച കഥ..

ഒരു കുറവുമില്ലാതെ എല്ലാ രീതിയിലും സ്വന്തം സഹോദരിയായി തന്നെയാണ് സല്‍മാന്‍ ഖാന്‍ അര്‍പിതയെ വളര്‍ത്തിയത്.2014 നവംബര്‍ 18നായിരുന്നു അര്‍പ്പിതയുടെ വിവാഹം. സല്‍മാന്റെ പൊന്നനുജത്തിയുടെ വിവാഹത്തിന് ഷാരൂഖ് ഖാന്‍ അടക്കമുള്ള താരങ്ങള്‍ എത്തിയിരുന്നു. ഹിമാചല്‍പ്രദേശിലെ രാഷ്ട്രീയ നേതാവായ അനില്‍ ശര്‍മയുടെ മകനാണ് ആയുഷ് ശര്‍മ.ഇരുവര്‍ക്കും വിവാഹ സമ്മാനമായി 55 കോടിയുടെ ഫ്ലാറ്റ് ആണ് നല്‍കിയത്. അവിടെ വെച്ചുള്ള ചടങ്ങുകളില്‍ പലപ്പോഴും വീട് കാണിക്കാറുണ്ട്.

സല്‍മാന്‍, അര്‍ബാസ്, സൊഹൈയില്‍ എന്നിവരുടെ പ്രിയപ്പെട്ട പെങ്ങളെന്ന പേരില്‍ ബോളിവുഡില്‍ പണ്ടേ പ്രശസ്തയാണ് അര്‍പ്പിത. കൂട്ടത്തില്‍ സല്‍മാന്‍ഖാനോടാണ് അര്‍പ്പിതയ്ക്ക് ഇഷ്ടം കൂടുതല്‍. എല്ലാവിധ സൗകര്യങ്ങളും നല്‍കിയാണ് ഖാന്‍ കുടുംബം അര്‍പ്പിതയെ വളര്‍ത്തിയത്. ലണ്ടന്‍ ഫാഷന്‍ ഒഫ് ഡിസൈനിങ്ങിലായിരുന്നു പഠനം. മുംബൈയില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി നോക്കുകയാണ് ഇപ്പോള്‍.ഈ അടുത്ത കാലത്താണ് അര്‍പ്പിതയ്ക്ക് കുഞ്ഞ് ജനിക്കുന്നത്. സല്‍മാന്‍ ഖാന്റെ പിറന്നാള്‍ ദിവസമായിരുന്നു ഇതും. അതുകൊണ്ട് തന്നെ ബായ്ക്കുള്ള സമ്മാനം എന്നാണ് അര്‍പ്പിത സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.


 

real story of salmankhan sister arpita

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES