ലാലേട്ടന്റെയും മമ്മൂക്കയുടെയും അഭിനയശേഷിയെ നല്ലപോലെ ഉപയോഗിച്ച സംവിധായകനാണ് ഐ.വി ശശി. അതിരാത്രം, ആള്‍കൂട്ടത്തില്‍ തനിയെ തുടങ്ങി മനോഹരമായ നിരവധി ചിത്രങ്ങളാണ് ഐ വി ശശി താരരാജാക്കൾ കൂട്ടുകെട്ടിൽ പിറന്നിട്ടുള്ളത്. എന്നാൽ ഇതുപോലെ പ്രസിദ്ധമായ മറ്റൊരു ചിത്രമാണ് ഹരികൃഷ്ണൻസ്. മമ്മൂട്ടി - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായി മാറിയ ഒരു ചിത്രമായിരുന്നു ഹരി കൃഷ്ണന്‍സ്. നടൻ ഫഹദിന്റെ അച്ഛൻ, മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ നൽകിയ സംവിധായകൻ ഫാസിലിന്റെ കയ്യിൽ നിന്ന് മലയാളത്തിന് കിട്ടിയ ഒരു മറക്കാൻ ആകാത്ത സിനിമയാണ് ഹരികൃഷ്ണൻസ്. എന്നാല്‍ സിനിമ കണ്ടവരാരും തന്നെ മറക്കാനിടയില്ലാത്ത മറ്റൊരു കഥാപാത്രമാണ് ഗുപ്തന്‍. പ്രശസ്ത സംവിധായകനും ക്യാമറമാനുമായ രാജീവ് മേനോനായിരുന്നു ആ കഥാപാത്രം അവതരിപ്പിച്ചത്.
ഒരു മലയാള ചലച്ചിത്ര ഛായാഗ്രാഹകനും ചലച്ചിത്രസംവിധായകനുമാണ് 'രാജീവ് മേനോൻ'. മിൻസാര കനവ്, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ , സർവം താളമയം എന്നീ മൂന്ന് ചിത്രങ്ങൾ ഇതുവരെ സംവിധാനം ചെയ്തിട്ടുണ്ട്. 1997 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ മിൻസാര കനവ് സാമ്പത്തികവിജയത്തിന് പുറമേ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഒരു ചിത്രം കൂടിയായിരുന്നു. കൂടാതെ ഈ ചിത്രത്തിന് ഒട്ടനേകം ദേശയീയപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മമ്മൂട്ടി, ഐശ്വര്യ റായ്, അജിത് കുമാർ, തബ്ബു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത 2000 ഇൽ പുറത്തിറങ്ങിയ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ ആണ് രണ്ടാമത്തെ ചിത്രം. സംവിധാനത്തിന് പുറമെ ഈ ചിത്രത്തിന്റെ തിരക്കഥയും രാജീവ് മേനോൻ തന്നെയായിരുന്നു. ഈ ചിത്രം മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് അദ്ദേഹത്തിന് നേടി കൊടുത്തു. 2018 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു സർവം താളമയം. പതിനെട്ടു വർഷങ്ങൾക്കു ശേഷമാണ് അദ്ദേഹം വീണ്ടും സംവിധാനരംഗത്തിലേയ്ക്കു ചുവടുെവയ്ക്കുന്നത്.
പ്രശസ്തമായ സംഗീതജ്ഞയായ കല്യാണി മേനോന്റെയും നേവൽ ഓഫീസറായ അച്ഛന്റെയും മകനാണ് രാജീവ്. രാജീവിന് 15 വയസുള്ളപ്പോഴാണ് അച്ഛന്റെ മരണം. പിന്നീട് എല്ലാം 'അമ്മ കല്യാണി ആയിരുന്നു. അതുകൊണ്ടു തന്നെ അവസാനത്തേ സിനിമയ്ക് സംഗീതവുമായി വല്യ ബന്ധമുണ്ടെന്ന് താരം പറഞ്ഞിട്ടുണ്ടായിരുന്നു. അമ്മയുടെ സംഗീതസ്വപ്നങ്ങൾ ഒക്കെ വളർത്തി എടുക്കാനായി ട്രാൻസ്ഫർ വാങ്ങി നാട്ടിലേക്ക് വന്ന അച്ഛൻ നാട്ടിൽ വന്ന് കഴിഞ്ഞ് 4 മാസം ആയപ്പോൾ യാത്രയായി. അതുകൊണ്ട് തന്നെ അമ്മയുടെ സ്വപ്നം മകന് സാധിക്കണം എന്ന വാശി ഉണ്ടായിരുന്നു താരത്തിന്. കൊച്ചിയിൽ ജനിച്ച താരം സംവിധാനത്തിന് പുറമെ രാജീവ് മേനോൻ പ്രൊഡക്ഷൻസ് എന്ന പേരിൽ നിർമ്മാണവും മൈൻഡ് സ്ക്രീൻ എന്ന പേരിൽ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും തുടങ്ങി. രാജീവ് മേനോൻ ഒരു സഹ പരസ്യ സംവിധായകയായ ലതയെ വിവാഹം കഴിച്ച് ചെന്നൈയിലാണ് താമസം. ഇവർക്കു സരസ്വതി, ലക്ഷ്മി എന്നീ രണ്ട് പെൺമക്കളുണ്ട്.
മലയാളത്തിലെയും തമിഴിലെയും നിരവധി ആളുകൾ ഇദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുക്കളാണ്. ഛായാഗ്രാഹകനായാണ് താരം കൂടുതൽ തിളങ്ങിയത്, അത് തന്നെയാണ് താരത്തിന്റെ ഇഷ്ട തൊഴിലും. 1991 ൽ ചൈതന്യ, ചെലുവി, ബോംബേ, മോർണിംഗ് രാഗ, ഗുരു, കടൽ, എന്നീ സിനിമകളുടെ ഭഗി അതുപോലെ പകർത്തിയ മനുഷ്യനാണ് രാജീവ്. ഇന്ത്യൻ സിനിമയിലെ തന്നെ പല സിനിമകൾക്കും ഭംഗി നൽകിയത് ഇദ്ദേഹമാണ്. രണ്ടാമത്തെ സിനിമയ്ക് ശേഷം വലിയൊരു ബ്രേക്കിന് ശേഷമാണു മൂന്നാമത്തെ പടം ചെയ്തത്. അല്ലാതെ തന്നെ കൊറേയെറെ പരസ്യങ്ങളുമെല്ലാം ചെയ്തു വേറെ മേഖലകളും ശ്രമിച്ചു. ഫാഷൻ ഷൂട്ടുകൾ, കോർപ്പറേറ്റ് സിനിമകൾ എന്നിവയിൽ ജോലി ചെയ്യുകയും വിനോദ വ്യവസായത്തിൽ ഒരു സ്റ്റിൽ ഫോട്ടോഗ്രാഫറായുമാണ് ജീവിതം ആരംഭിച്ചത്. പിന്നീട് പരസ്യങ്ങളിൽ ഏർപ്പെട്ട അദ്ദേഹം ഒടുവിൽ സംവിധായകനായി ജോലിയിൽ പ്രവേശിച്ചു. ഹാർവെസ്റ്റ് ഗ്രൗണ്ട്നട്ട് ഓയിലിനായുള്ള ഒരു പരസ്യം ചെയുന്ന സമയം അദ്ദേഹം എ ആർ ആർ റഹ്മാനെ കാണുകയും പരിചയപ്പെടുകയും ചെയ്തു. പിന്നീട് ഈ ജോഡി പരസ്യങ്ങളിൽ പതിവായി സഹകരിക്കുകയും,1980 കളുടെ അവസാനത്തിൽ ഓൾവിൻ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ബ്രാൻഡുകളിൽ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു. ഇന്നും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് റഹ്മാൻ എന്നൊക്കെ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
രാജീവും ഫാസിലും നല്ല കൂട്ടുകാരായിരുന്നു. ഒന്നു മുതല്‍ പൂജ്യം വരെ ഷൂട്ട് ചെയ്യാനായിട്ട് വന്ന രാജീവിനെയാണ് ഫാസിൽ ഈ ചിത്രത്തിലെ ഗുപ്തൻ ആക്കിയത്. അവിടെ ലൊക്കേഷനിൽ സംവിധായകന്‍ ഫാസിലും അപ്പച്ചന്‍ സാറും ഉണ്ടായിരുന്നു. അവിടെ ചെന്ന് നിന്ന സമയം മുതൽ എല്ലാവരും രാജീവിനെ നോക്കി സംസാരിക്കുന്നുണ്ടായിരുന്നു എന്നും അവിടെ വച്ചാണ് ആ സിനിമയിൽ അഭിനയികുന്നോ എന്ന് ചോദിച്ചത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവുപോലെയൊരു റൊമാന്റിക് സ്റ്റോറി ചെയ്യാമെന്നായിരുന്നു ചോദിച്ചത്. പക്ഷേ സിനിമാട്ടോഗ്രാഫി ചെയ്യാൻ ആണ് വന്നത് എന്ന് അദ്ദേഹം പറഞ്ഞു. പിന്നെ അദ്ദേഹം ബോംബെ ചെയ്തു, മിന്‍സാരക്കനവ് ചെയ്തു. അപ്പോഴൊക്കെ അഭിനയിക്കണമെന്ന ആവശ്യം ഫാസിൽ പറയുന്നുണ്ടായിരുന്നു. അങ്ങനെ അവസാനം ഫാസിൽ ഹരികൃഷ്ണന്സിന്റെ കഥ പറഞ്ഞു. ഒരു ദിവസത്തെ ഷൂട്ട് മാത്രമാണ്, ചിത്രത്തിൽ മമ്മൂക്കയും മോഹൻലാലുമൊക്കെ ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് അവസാനം താൻ സമ്മതിച്ചു. അങ്ങനെയാണ് താൻ ഗുപ്തൻ ആയത് എന്ന് മുൻപ് ഒരിക്കൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.