കൂടത്തായി കൂട്ടക്കൊല കേരളമാകെ ചര്‍ച്ചയാകുമ്പോള്‍ ഈ ആരംകൊലകള്‍ വെള്ളിത്തിരയിലേക്ക് എത്തിക്കാനുള്ള അണിയറ നീക്കമാണ് മലയാളികള്‍ ഉറ്റുനോക്കിയത്. മോഹന്‍ലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂര്‍ സിനിമ പ്രഖ്യാപിച്ചപ്പോള്‍ കൂടത്തായി എന്ന പേരില്‍ മറ്റൊരു ചിത്രവും അണിയറിയൊരുങ്ങുന്നു എന്ന് വ്യക്തമാക്കിയാണ് നടി ഡിനി ഡാനിയലും രംഗത്തെത്തിയത്. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്ന ചിത്രത്തിലൂടെ വിഷ്ണു ഉണ്ണികൃഷ്ണന്റെ അമ്മ വേഷത്തിലെത്തിയ താരം ഈ സിനിമയിലൂടെ ഏറെ ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്തിരുന്നു.താരത്തിന്റെ വിശേഷങ്ങള്‍ അറിയാം.
പത്തിലധികം മലയാള സിനിമകളിലും ഇരുപതിലധികം ടെലി സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ഡിനി സീരിയലുകളിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നെത്തുന്നത്.അടൂര്‍ സ്വദേശിയായ ഡിനി ഡാനിയല്‍ എം.എസ്.സി നേഴ്‌സിങ് (സൈക്കാട്രി) ബിരുദധാരിയാണ്. പന്തളം ശ്രീചിത്ര എന്‍സ്റ്റിറ്റിയൂട്ടില്‍ സെക്യാട്രി അസിസ്റ്റന്റ് ലച്ചറായി പ്രവര്‍ത്തിച്ച് വരുമ്പോഴാണ് സീരിയലിലേക്ക് അരങ്ങേറ്റം. പിന്നീട് ഇരുപതിലധികം സീരിയലുകളിലായി ശ്രദ്ധേയമായ പല വേഷങ്ങള്ും കൈകാര്യം ചെയ്തു.കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനെന്ന ചിത്രത്തില്‍ സിദ്ദിഖിന്റെ ഭാര്യയായി സീമ എന്ന പേരിലെത്തിയ റോളും പെണ്ണുകാണല്‍ ചടങ്ങുമായിരുന്നു ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ രംഗം.പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലടക്കം ശ്രദ്ധേയമായ വേഷം താരം ചെയ്തു. മഴവില്‍ മനോരമയിലെ പട്ടുസാരിയിലെ ഡോക്ടര്‍ സംഗീത വിജയന്നെ കഥാപാത്രമാണ് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. പിന്നീട് ജാലകവാതില്‍, സ്ത്രീധനം, ചന്ദനമഴ തുടങ്ങിയ സീരിയലിലും താരം ശ്രദ്ധേയ വേഷത്തില്‍ എത്തി.
മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂര്‍ ടീം കൂടത്തായ് സംഭവം സിനിമയാക്കുന്നു എന്ന വാര്‍ത്ത പുറത്തെത്തിയതിന് പിന്നാലെയാണ് ഡിനി ഡാനിയല്‍ തങ്ങളുടെ സിനിമയുടെ ഔദ്യോഗിക പോസ്റ്ററും പുറത്ത് വിട്ടത്. പത്രവാര്‍ത്തകള്‍ കണ്ടു ഇനിയെന്ത് എന്ന കുറിപ്പോടെയാണ് താരംവാര്‍ത്തയും പോസ്റ്ററും പങ്കുവച്ചത്.ഡിനി സിഇഒ ആയ വാമോസ് മീഡിയ ആന്‍ഡ് പിആര്‍ എന്ന കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. ഓഫീസില്‍ നടന്ന ഒരു സിസ്‌കഷനിടെയാണ് കൂടത്തായി കൊലപാകം സിനിമയാക്കിക്കൂടെ എന്ന ചര്‍ച്ച ഉരുത്തിരിഞ്ഞു വരുന്നത്.അതുറപ്പിച്ച ശേഷമാണ് സിനിമയുടെ പ്രാരംഭ നടപടിയെന്നോണം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഡിനി അടങ്ങുന്ന അണിയറ ടീം പുറത്തുവിട്ടത്.
റോണക്‌സ് ഫിലിപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മാണം അലക്‌സ് ജേക്കബ്. വിജീഷ് തുണ്ടത്തിലിന്റേതാണ് തിരക്കഥ. വീജിഷ് ഇപ്പോള്‍ 'കൂടത്തായി'യുടെ തിരക്കഥയുടെ പണിപ്പുരയിലാണ്. നവംബറോടു കൂടി ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. താനൊരു സൈക്യാട്രി ലെച്ചറര്‍ കൂടിയാണെന്നും ജോളിയെന്ന ക്രിമിനലിനെ വെള്ളിത്തിരിയില്‍ എത്തിക്കാന്‍ തനിക്ക് കഴിയുമെന്ന് ഡിനി വ്യക്തമാക്കുന്നത്.