വയോജനക്ഷേമ സന്ദേശവുമായി സാമൂഹ്യനീതി വകുപ്പിന് പ്രശസ്ത സംവിധായകന്‍ ബ്ലസി ജോര്‍ദാനില്‍ നിന്ന് അയച്ച സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുകയാണ്. വളരെ ചെറുപ്പത്തില്‍ അച്ഛനമ്മമാരെ നഷ്ടപ്പെട്ട തനിക്ക് മാതാപിതാക്കളുടെ വിടവ് ഏറെ അനുഭവപ്പെടാറുണ്ടെന്നും താന്‍ പ്രായമായവരെ കാണുന്ന സന്ദര്‍ഭങ്ങളില്‍ അവരോട് കൂടുതല്‍ സമയം ചെലവഴിക്കാനും അവരുടെ അനുഭവപാഠങ്ങള്‍ ഉള്‍കൊള്ളാനും ശ്രമിക്കാറുണ്ടെന്നും ബ്ലെസ്സി ഈ അവസരത്തിൽ തുറന്ന് പറയുകയാണ്.
വളരെ ചെറുപ്പത്തില്‍ അച്ഛനമ്മമാരെ നഷ്ടപ്പെട്ട തനിക്ക് മാതാപിതാക്കളുടെ വിടവ് ഏറെ അനുഭവപ്പെടാറുണ്ടെന്നും താന്‍ പ്രായമായവരെ കാണുന്ന സന്ദര്‍ഭങ്ങളില്‍ അവരോട് കൂടുതല്‍ സമയം ചെലവഴിക്കാനും അവരുടെ അനുഭവപാഠങ്ങള്‍ ഉള്‍കൊള്ളാനും ശ്രമിക്കാറുണ്ടെന്നും ബ്ലെസ്സി പറഞ്ഞു. കോവിഡ് കാലത്ത് കുട്ടികള്‍ക്ക് എന്നപോലെ മുതിര്‍ന്നവരെയും മാതാപിതാക്കളെയും പരിപാലിക്കണം. ശൈശവത്തിലേക്ക് തിരിച്ചു പോകുന്ന അവസ്ഥ അതാണ് വാര്‍ധക്യം. മക്കളുടെ സഹായം മുതിര്‍ന്നവര്‍ക്ക് വേണ്ടത് ഈ സമയത്താണ്. മുതിര്‍ന്നവരെ സംരക്ഷിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഗുരുത്വം. അതിലും വലിയ ഈശ്വരാരാധന വേറെയില്ല-ബ്ലെസി പറഞ്ഞു.
കേരള സര്‍ക്കാരും സാമൂഹ്യനീതിവകുപ്പും മറ്റു വകുപ്പുകളും മുതിര്‍ന്നവരുടെ ക്ഷേമത്തിനായി യത്‌നിച്ചു ക്കൊണ്ടിരിക്കുന്നു. കോവിഡ് കാലത്ത് പ്രായമായവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം. സമീപത്തുള്ള പ്രായമായവരെയും മുതിര്‍ന്നവരെയും സ്‌നേഹിക്കാനും ശുശ്രൂഷിക്കാനും ഈ കാലഘട്ടത്തില്‍ നമുക്ക് ലഭിക്കുന്ന അവസരം ഏറ്റവും വലിയ ഭാഗ്യമായി കരുതണം എന്നും ബ്ലെസി പറയുന്നു.