ഒരു സിനിമയുടെ ആരംഭഘട്ടം മുതല്‍ അത് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നതുവരെയും ഒപ്പം നില്‍ക്കേണ്ടവരാണ് പ്രെഡക്ഷന്‍ കണ്‍ളര്‍മാര്‍ . അത്തരത്തില്‍ സ്വന്തം തൊഴിലിനോട് കര്‍മ്മനിരതനായ പ്രെഡക്ഷന്‍ കണ്‍ട്രാളര്‍ അണ് ബാദുഷ . ചെറുതും വലുതുമായ 100 ല്‍ പരം ചിത്രങ്ങള്‍ക്ക് കഴിഞ്ഞ 20 വര്‍ഷങ്ങള്‍ കൊണ്ട് ബാദുഷ ഭാഗമായിട്ടുണ്ട് . സിനിമ ജീവിതത്തില്‍ തന്നെ ഏറെ സഹായിച്ച രണ്ട് വ്യക്തികളാണ് കലാഭവന്‍ മണിയും മമ്മൂട്ടിയുമാണ്.
''സിനിമ മേഘലയില്‍ ഒരുപാട് ആളുകളോട് കടപ്പാട് പുലര്‍ത്തുന്നുണ്ട് . പ്രെഡ്യൂസര്‍ ഹസീബ് ഹനീഫ് ,ആല്‍വി ആന്റണി ,ഡയറക്ടര്‍മാരായ പ്രേമോദ് പപ്പന്‍ തുടങ്ങിയവരായിരുന്നു . എന്നാല്‍ സിനിമ ജീവിതത്തിന് ഒരു തുടക്കം നല്‍കുകയും ഒപ്പം ഏറെ സഹായിച്ച രണ്ട് പേരായിരുന്നു മമ്മുക്കയും കലാഭവന്‍ മണിച്ചേട്ടനും''.
''സിനിമയില്‍ വന്നിട്ട് 20 വര്‍ഷം പിന്നിട്ടെങ്കിലും 2005 മുതലാണ് ഈ മേഘലയില്‍ സജീവമായത് .100 ല്‍ പരം ചിത്രങ്ങളുടെ ഭാഗമായിരുന്നെങ്കിലും 2017 ലും 2018 ലും 2019 ലും ആയിരുന്നു മറ്റുളളവരെ അപേക്ഷിച്ച് പ്രെഡക്ഷന്‍ കണ്‍േട്രാളറായി കൂടുതല്‍ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത് . എന്നാല്‍ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തിരുന്നത് കഴിഞ്ഞ വര്‍ഷമായിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസായ 27 ചിത്രങ്ങളുടെ ഭാഗമാകാന്‍ സാധിച്ചു . കൂടാതെ 2020 ലെ രാമു കാര്യാട്ട് ചലച്ചിത്ര കര്‍മ്മ ശ്രേഷ്ഠ പുരസ്‌ക്കാരവും'' ലഭിച്ചതായി കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ബാദുഷ പറഞ്ഞു.