ഒമര്‍ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ നായിക പ്രിയ വാരിയര്‍ ഏറെ നാളുകള്‍ക്കു ശേഷം വീണ്ടും ഒരു വിവാദത്തില്‍ പെടുകയാണ്. കന്നഡ നടന്‍ ജഗ്ഗേഷാണ് പ്രിയക്കെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തു വന്നിരിക്കുന്നത്. ജഗ്ഗേഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പും ഇപ്പോള്‍ വൈറലാവുകയാണ്.
ബംഗളൂരുവിലെ വൊക്കലിംഗ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ഒരു ചടങ്ങില്‍ അതിഥിയായി പ്രിയ പ്രകാശ് വാര്യര്‍ എത്തിയിരുന്നു. നിരവധി കലാ-സാംസ്‌കാരിക പ്രമുഖര്‍ അണിനിരന്ന ചടങ്ങില്‍ അവര്‍ക്കൊപ്പം വേദി പങ്കിടാന്‍ പ്രിയയ്ക്ക് എന്ത് അര്‍ഹതയാണുള്ളതെന്നാണ് ജഗ്ഗേഷിന്റെ ചോദ്യം. ഒരു എഴുത്തുകാരിയോ സ്വാതന്ത്ര്യ സമരസേനാനിയോ അല്ല. നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടിയുമല്ല. അനാഥരെ നോക്കി വളര്‍ത്തിയ മദര്‍തെരേസയുമല്ല. ഒരു ചെറുപ്പക്കാരനെ നോക്കി കണ്ണിറുക്കിയതുകൊണ്ടു മാത്രം ശ്രദ്ധ നേടിയ ഒരു സാധാരണ പെണ്‍കുട്ടിയാണത്. നൂറോളം സിനിമകള്‍ ചെയ്ത സായി പ്രകാശിനും നിര്‍മ്മലാനന്ദ സ്വാമിജിക്കുമൊപ്പമാണ് അവര്‍ വേദിയില്‍ ഇരുന്നത്. ഇത്രയും പ്രതിഭകള്‍ക്കു മുമ്പില്‍ കണ്ണിറുക്കുന്ന ഒരു പെണ്‍കുട്ടിയെ മാതൃകയാക്കുനതിലൂടെ നമ്മുടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ചടങ്ങില്‍ നിന്നും വിട്ടു നിന്നാല്‍ അത് ഈഗോ ആയി കണക്കാക്കുമായിരുന്നുവെന്നും ജഗ്ഗേഷ് പറയുന്നു.
എന്തായാലും നടി ചെന്നുചാടുന്നത് നിരവധി വിവാദങ്ങളിലാണ് .ഒന്നിനു പിറകെ ഒന്നായി താരത്തിനെതിരെ വിവാദങ്ങും വിമര്‍ശനങ്ങളും ഉയരുകയാണ് .