മലയാഴികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ് . തന്റെതായ നിലപാടുകള്‍ സ്വതന്ത്രമായി ഒരുമടിയും കൂടാതെ കള്ളം ചേര്‍ക്കാതെ പറയുന്ന ഒരു നടന്‍ കൂടിയാണ് പൃഥ്വിരാജ്. എന്നാല്‍ താരം ഇപ്പോള്‍ ഒരു നടന്‍ എന്ന നിലയില്‍ ഉപരി ഒരു സംവിധായകന്‍ എന്ന നിലയിലും തന്റെതായ മികവ് പുലര്‍ത്തിയിരിക്കുകയാണ് . തന്നെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ള ഭാര്യ സുപ്രിയ അല്ലാതെ രണ്ട് സ്ത്രീകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം . ഇക്കാര്യം താരം തുറന്ന് പറഞ്ഞിരിക്കുന്നത് .'ട്രിവാന്‍ഡ്രം ടൈംസി'ന് നല്‍കിയ ഒരു അഭിമുഖത്തിലൂടെയാണ് .
സംവിധായിക അഞ്ജലി മേനോനും നടി നസ്രിയ നസിമും ആണ് തന്നെ സ്വാധീനിച്ചിട്ടുള്ള രണ്ട് സ്ത്രീകള്‍ എന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ് . ആത്മവിശ്വാസമുള്ള, സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ള, സ്വന്തം വ്യക്തിത്വത്തില്‍ ഉറച്ച് നില്‍ക്കുകയും അതില്‍ തൃപ്തി കണ്ടെത്തുകയും ചെയ്യുന്ന സ്ത്രീകളാണ് തന്നെ ആകര്‍ഷിക്കുക എന്ന് പൃഥ്വി പറയുന്നു . അത്തരത്തില്‍ തന്നെ ആകര്‍ഷിച്ച വ്യക്തിയാണ് അഞ്ജലി മേനോന്‍. തന്റെ കഴിവുകളിലും ശേഷിയിലും ഏറെ വിശ്വാസമുള്ള വ്യക്തിത്വമാണ്. ഏറെ ആത്മാഭിമാനമുള്ള സ്ത്രീയാണ് അഞ്ജലിയെന്നും പൃഥ്വി അഭിപ്രായപ്പെട്ടു .
നടിയും യുവതാരം ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ നസിമിനാണ് ഇക്കൂട്ടത്തി രണ്ടാം സ്ഥാനത്ത് ഉളളത് . മറ്റൊരു രീതിയില്‍ താന്‍ അഞ്ജലി മേനോനില്‍ കണ്ട വിശേഷതകളില്‍ പലതും നസ്രിയയ്ക്കുണ്ടെന്നും അത് അവരെ വളരെ ആകര്‍ഷകത്വമുള്ളയാളാക്കുന്നുവെന്നും പൃഥ്വിരാജ് തുറന്ന് പറഞ്ഞു .