നടി മഞ്ജു വാര്യര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ തീരുന്നില്ല. പികെ ശ്രീമതി എംപിയും വിമര്‍ശനവുമായി രംഗത്തെത്തി. വനിത മതില്‍ നിര്‍മ്മിക്കാന്‍ മഞ്ജുവിനെ ആരെങ്കിലും നിര്‍ബ്ബന്ധിച്ചില്ലല്ലോ? ഇത്രയും പ്രശസ്തയായ ഒരു വനിത രണ്ടുവട്ടം ആലോചിച്ചല്ലേ ഇങ്ങനെ ഒരു വീഡിയോ ഇടാവൂ എന്ന് ശ്രീമതി പറയുന്നു. വനിതാ മതില്‍ കേരളത്തിലെ സ്ത്രീകളുടെ വിമോചന മതിലാകും. അത് മഞ്ജുവിനെപ്പോലെയുള്ള യുവതികള്‍ക്കും കൂടി വേണ്ടിയാണു. മഞ്ജു പങ്കെടുത്താലും ഇല്ലെങ്കിലുമെന്ന് ശ്രീമതി പറഞ്ഞു.
നേരത്തെ മഞ്ജു വാര്യരെ കണ്ടല്ല സര്‍ക്കാര്‍ മതില്‍ സംഘടിപ്പിക്കാന്‍ ഇറങ്ങിയതെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളതെന്ന് മഞ്ജു വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മഞ്ജു വാര്യരെ ആശ്രയിച്ചല്ല വനിതാ മതില്‍ പ്രഖ്യാപിച്ചതെന്ന് നേരത്തെ മന്ത്രി എം എം മണിയും പറഞ്ഞിരുന്നു
മഞ്ജു വാര്യര്‍ പിന്മാറിയത് വനിതാ മതിലിനെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മതില്‍ പൊളിയുമെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ജനുവരി ഒന്നിന് എത്തിയാല്‍ മതില്‍ എങ്ങനെ നിര്‍മ്മിക്കണമെന്ന് കാണിച്ച് തരാമെന്നും മണി മലപ്പുറത്ത് പറഞ്ഞു. വനിതാ മതിലിലൂടെ ഗിന്നസ് റെക്കോഡാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.