ബിഗ്‌ബോസ് എന്ന ഒറ്റ റിയാലിറ്റിഷോയിലൂടെ മലയാളികള്‍ക്ക് പ്രയപ്പെട്ടവരായ വ്യക്തികളാണ് പേളിയും ശ്രീനിഷും. പേളി ആര്‍മ്മി എന്ന പേരില്‍ ഫാന്‍സ് അസോസിയേഷന്‍ രൂപികരിച്ചതും അവരുടെ വേറിട്ട പ്രവര്‍ത്തനങ്ങളും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ,ഷോ കഴിഞ്ഞ ശേഷം കൊച്ചിയിലും, തിരുനന്തപുരത്തും പോളി ആര്‍മ്മിക്കാന്‍ ഗെറ്റിഗതര്‍ സംഘടിപ്പിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.എന്നാല്‍ ഇപ്പോള്‍ അതിലും മനോഹരമായി മലബാര്‍ ഗെറ്റുഗതര്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പോളിഷ് ആരാധകര്‍. പോളിയും ശ്രീനിഷും ഒരുമിച്ച് പങ്കെടുക്കാന്‍ മലബാര്‍ ഗെറ്റുഗതില്‍ എത്തും എന്നാണ് അറിയുന്നത്. Calicut Hotel woodies Bleisure December 8 നു രാവിലെ മുതല്‍ വൈകുന്നേരം വരം നീണ്ട് നില്‍ക്കുന്ന പരിപാടികളാണ് പേളിഷ് ആര്‍മ്മിക്കാര്‍ ഇരുവര്‍ക്കും വേണ്ടി സംഘടിപ്പിച്ചിരിക്കുന്നത്.
ഷോ നടക്കുന്നതിന്റെ ഇടയിലാണ് പേളി ശ്രീനിഷിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഇവരുവരുടെയും പ്രണയവും പേളി ആര്‍മ്മിക്കാര്‍ ആഘോഷമാക്കിയുരുന്നു.ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ പേളിയേയും ശ്രീനിഷിനേയും ആര്‍മ്മിക്കാര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പേളി ആര്‍മ്മി ശ്രീനിഷ് ആര്‍മ്മി എന്ന പേരുകള്‍ മാറ്റി പേളിഷ് ആര്‍മ്മി എന്ന് പേരു നല്‍കിയതും ആര്‍മ്മിക്കാര്‍ തന്നെ. ഈ പേരുകളും ഇരുവരുടെ പ്രണയവും സോഷ്യല്‍ മീഡിയയില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു. പേളിയും ശ്രീനിഷും ഒരുമിച്ച് പങ്കെടുക്കുന്ന രണ്ടാമത്തെ പരിപാടിയാണിത്. ആദ്യമായി ഇരുവരും ഒരുമിച്ച് പങ്കെടുത്തത് കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു.
ഷോയില്‍ വിജയിക്കാനുള്ള തന്ത്രങ്ങളാണ് ഇരുവരുടെയും പ്രണയം എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു എന്നാല്‍ പേളിയും ശ്രീനിഷും ഈ വാര്‍ത്ത നിഷേധിക്കുകയും തങ്ങള്‍ വിവാഹിതരാക്കാന്‍ പോകുന്നു എന്നു ഔദോഗികമായി അറിയിക്കുകയും ചെയ്തു.
എന്തായാലും ഇരുവരുടെയും കല്യാണം പോളിഷ് ആര്‍മ്മിക്കാരെ സംബന്ധിച്ച് ഉത്സവം തന്നെയായിരിക്കും