വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച തമിഴ് സിനിമാ സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ നടിയും നൃത്ത സംവിധായികയുമായ ഗായത്രി രഘുറാം.പാ രഞ്ജിത്തിന്റെ വാക്കുകളെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ഗായത്രി രഘുറാം. ട്വിറ്ററിലൂടെയാണ് താരം രംഗത്തെത്തിയത്
മതേതരം എന്നുവച്ചാല്‍ എന്താണ് അര്‍ത്ഥമാകുന്നത്? ഹിന്ദുക്കള്‍ക്ക് മാത്രമാണോ മതേതരത്വം ബാധകമായിട്ടുള്ളത്? അഴിമതി നിറഞ്ഞ ഒരു വ്യവസ്ഥിതിയെ നേരെയാക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. നിങ്ങളെപോലുള്ള പെരിയാറിസ്റ്റ് കൂലി മാമന്മാര്‍ കാരണം തമിഴ്നാട്ടില്‍ ഹിന്ദു മതം നശിപ്പിക്കപ്പെടുകയാണ്. അതേസമയം പാകിസ്ഥാന്‍കാരുടെ കൂലികളായ കോണ്‍ഗ്രസുകാര്‍ ഇന്ത്യയിലെ ഹൈന്ദവരെ നശിപ്പിക്കുന്നു. നിങ്ങളാണ് മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നത്.' പാ രഞ്ജിത്തിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഗായത്രി ട്വിറ്ററില്‍ കുറിച്ചു.
വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ രാജ്യ തലസ്ഥാനത്ത് അക്രമം അഴിച്ചുവിടുന്നത് അങ്ങേയറ്റം ദുഃഖകരമാണെന്നും ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ മതമൗലികവാദത്തിലേക്ക് തിരിച്ചുവിടുകയാണെന്നും തമിഴ് നാട്ടിലും അവര്‍ അതുതന്നെ ചെയ്യുകയാണെന്നും പാ രഞ്ജിത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ട്വിറ്റര്‍ വഴിയാണ് പാ രഞ്ജിത്ത് ഈ അഭിപ്രായ പ്രകടനം നടത്തിയത്.