ഏറ്റവും പേടിയുള്ള രണ്ട് കാര്യങ്ങളെപറ്റി ഒന്നും ഒന്നും മൂന്നില്‍ റിമി ടോമി! ഗീതുവിനെ കടിക്കേണ്ടിവന്നതിനെ പറ്റിയും താരം !

Malayalilife
topbanner
ഏറ്റവും പേടിയുള്ള രണ്ട്  കാര്യങ്ങളെപറ്റി ഒന്നും ഒന്നും മൂന്നില്‍ റിമി ടോമി! ഗീതുവിനെ കടിക്കേണ്ടിവന്നതിനെ പറ്റിയും താരം !


ലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമിടോമി. നിരവധി സിനിമകളില്‍ പാടിയിട്ടുളള റിമി മിനിസ്‌ക്രീനിലും ടെലിവിഷന്‍ ഷോകളിലും നിറസാന്നിധ്യമാണ്. ഭക്ഷണങ്ങളും യാത്രകളുമാണ് റിമിക്ക് ഏറെ പ്രിയപ്പെട്ടത്. രാജ്യത്തിന് അകത്തും പുറത്തും നിരവധി യാത്രകള്‍ റിമി നടത്തിയിട്ടുണ്ട്. വിവാഹമോചനം നേടിയ ശേഷം യാത്രകളില്‍ റിമി ഏറെ സന്തോഷം കണ്ടെത്തുന്നുണ്ട്. ഇപ്പോള്‍ ഒരു ഷോയില്‍ ഗീതു മോഹന്‍ദാസിനെ കടിക്കേണ്ടിവന്ന അനുഭവത്തെകുറിച്ച് റിമി വെളിപ്പെടുത്തിയിരിക്കയാണ്..

ഒന്നും ഒന്നും മൂന്നു ഷോയിലാണ് ഏറ്റവും പേടിയുള്ള കാര്യങ്ങളെപറ്റിയും ഗീതുവിനെ കടിക്കേണ്ടിവന്നതിനെയും പറ്റി റിമി വെളിപ്പെടുത്തിയത്. തനിക്ക് ഏറ്റവുംം പേടിയുള്ള രണ്ട് കാര്യങ്ങള്‍ നായയും വിമാനയാത്രയുമാണ്. പുതിയ സ്ഥലങ്ങള്‍ കാണാന്‍ ഒരുപാട് ഇഷ്ടമായതുകൊണ്ട് ഫ്‌ലൈറ്റില്‍ കയറാറുണ്ട്. എങ്കിലും ടേക്ക് ഓഫ് മുതല്‍ ഞാന്‍ കരയാന്‍ തുടങ്ങും. അടുത്തിരിക്കുന്നവര്‍ക്കൊക്കെ അതില്‍ നാണക്കേട് തോന്നും. ഒരിക്കല്‍ യാത്രക്കിടയില്‍ അടുത്തിരുന്നത് അനുജന്‍ റിങ്കു ആയിരുന്നു. അതേ ഫ്‌ളൈറ്റില്‍ ഗീതു മോഹന്‍ദാസുമുണ്ടായിരുന്നു. ഇടയ്ക്ക് റിങ്കുവിനെ മാറ്റി ഗീതു മോഹന്‍ദാസ് തന്റെയടുത്ത് വന്നിരുന്നു. അപ്പോള്‍ ഗീതു ഒരു മാസം ഗര്‍ഭിണിയായിരുന്നു. കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്കു പോകാനാണ് ഞങ്ങള്‍ ഫ്‌ലൈറ്റില്‍ കയറിയത്.

അന്ന് ഫ്‌ലൈറ്റില്‍ പതിവില്ലാതെ ഭയങ്കര കുലുക്കം ഉണ്ടായിരുന്നു. ഒരു പരിധി വരെയൊക്കെ ഞാന്‍ അഡ്ജസ്റ്റ് ചെയ്യാറുണ്ട്. എന്നാല്‍ അന്ന് ഞാന്‍ ശരിക്കും പേടിച്ചു. ഞാന്‍ കരഞ്ഞു നിലവിളിച്ച് കുറേ പ്രാര്‍ഥിച്ചു. അന്ന് അനുജന്റെ വിവാഹം പോലും കഴിഞ്ഞിട്ടില്ല. അതൊക്കെയായിരുന്നു എന്റെ പ്രധാന ടെന്‍ഷന്‍.

അന്ന് ഫ്‌ലൈറ്റ് ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ഗീതു എന്നെ വിളിച്ച് കയ്യിലൊരു പാട് കാണിച്ചിട്ടു ചോദിച്ചു ഇതെന്താണെന്ന് അറിയാമോ എന്ന്. എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ ചോദിച്ചു എന്താണെന്ന്. ഞാന്‍ പേടിച്ച് നിലവിളിച്ച സമയത്ത് കടിച്ചതാണെന്ന് ഗീതു എന്നോടു പറഞ്ഞു. ഞാന്‍ പക്ഷേ അതൊന്നും അറിഞ്ഞിട്ടില്ലായിരുന്നു. അന്ന് ഗീതുവിനെ കൂട്ടാന്‍ ഭര്‍ത്താവ് രാജീവ് രവി എയര്‍പോര്‍ട്ടില്‍ വന്നിട്ടുണ്ടായിരുന്നു. താന്‍ ഭര്‍ത്താവിനോട് ഇക്കാര്യം പറയുമെന്നും തനിക്ക് ചോദിക്കാനും പറയാനും ആളുകള്‍ ഉണ്ടെന്നും ഗീതു അന്ന് എന്നോട് ചിരിച്ചു കൊണ്ട് പറഞ്ഞെന്നും റിമി പറയുന്നു.

 

Read more topics: # onnum onnum ,# moonnu
onnum onnum moonnu

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES